ADVERTISEMENT

ഒട്ടുമിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. കറുക ചതച്ചിട്ടു മൂപ്പിച്ച വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് പച്ചവെളളത്തിൽ മുടി കഴുകാം. കൊഴിച്ചിൽ മാറി മുടിയുടെ കരുത്ത് കൂടും.

∙ ചെമ്പരത്തിയിലയും മൈലാഞ്ചിയിലയും തണലത്ത് ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാം. ഒരു മാസം വരെ കേടുകൂടാതെയിരിക്കും. ആഴ്ചയിൽ രണ്ടു ദിവസം ചെയ്താൽ മതി. തലയ്ക്കു നല്ല കുളിർമ കിട്ടും. മുടി തഴച്ചു വളരുകയും ചെയ്യും. നീർക്കെട്ടുളളവർ കുളി കഴിഞ്ഞു രാസ്നാദി പൊടി നെറുകയിൽ തിരുമ്മാം.

ADVERTISEMENT

∙ ഷാംപൂവിനു പകരം മുടി വൃത്തിയാക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കാം പ്രകൃതിദത്തമായ കൂട്ട്. ചൂടാറിയ കഞ്ഞി വെളളത്തിൽ അൽപ്പം ഉലുവ അരച്ചു ചേർത്തു മുടി കഴുകുന്നത് അഴുക്കു കളയാൻ വളരെ നല്ലതാണ്. ഉലുവ പൊടിച്ചു വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം. ഉലുവ ചേർക്കുന്നതു കൊണ്ടു കഞ്ഞിവെളളത്തിന്റെ മണം മുടിയിൽ നിൽക്കുകയുമില്ല. ഇത് നന്നായി പതയുന്നതു കാരണം. നല്ലവണ്ണം വെളളമൊഴിച്ചു മുടി കഴുകാൻ ശ്രദ്ധിക്കണം. ആഴ്ചയിലൊരിക്കൽ ചെയ്താൽ താരനും മറ്റു പ്രശ്നങ്ങൾക്കും ശമനം കിട്ടും.

∙ കറിവേപ്പില ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് അകാലനര അകറ്റും. 

ADVERTISEMENT

∙ കുളിക്കുമ്പോൾ ഒരിക്കലും തലയിൽ ചൂടുവെളളമൊഴിക്കരുത്. കണ്ണിനുണ്ടാകുന്ന പല പ്രശ്നങ്ങളും തലവേദനയും കൂടാനുളള കാരണം ചൂടുവെളളത്തിലുളള തല കഴുകലാണ്.

∙ പേൻ ശല്യമുളളവർ കിടക്കും മുൻപ് തലമുടിയിലും തലയിണയിലും കൃഷ്ണ തുളസി ഇലകൾ വച്ചിട്ട് കിടക്കുക.

ADVERTISEMENT

∙ ആഴ്ചയിൽ രണ്ടുതവണ കടുകരച്ച് തലയിൽ പുരട്ടി കുളി ക്കുക. താരൻ അകലും.

∙ ചെറുപയർ അരച്ച് തൈരിൽ കലക്കി താളിയാക്കി തേക്കുന്നതും താരന്റെ ശല്യം കുറയ്ക്കും.

∙ കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അകാല നര അകറ്റും.

∙ കറ്റാർവാഴ നീര് ഇരട്ടി വെളിച്ചെണ്ണയിൽ കലർത്തി കാച്ചി പുരട്ടുന്നത് അകാലനര തടയാൻ ഉത്തമമാണ്.

Natural Remedies for Hair Fall:

Hair fall is a common problem for many women. Use natural remedies like coconut oil with crushed Karuka, hibiscus leaves, and fenugreek to strengthen hair and reduce hair fall.

ADVERTISEMENT