മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ അരുത്, ശ്രദ്ധിക്കാം 5 കാര്യങ്ങൾ The Importance of Regular Menstrual Cup Emptying
Mail This Article
ആർത്തവകാലത്ത് മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചിലത്.
∙ മെൻസ്ട്രുവൽ കപ്പ് പല സൈസുകളിൽ ലഭ്യമാണ്. പ്രായമെത്ര, പ്രസവിച്ചതാണോ, രക്തസ്രാവം എങ്ങ നെ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചു വേണം ഏതു സൈസ് വേണമെ ന്നു തീരുമാനിക്കാൻ. ശരിയായ സൈസിലുള്ളവയല്ലെങ്കിൽ ലീക് ഉണ്ടാകാൻ സാധ്യതയുണ്ട്.
∙ ഓരോ ആർത്തവത്തിനു മുൻപും ശേഷവും മെൻസ്ട്രുവൽ കപ്പ് തിളച്ച വെള്ളത്തിൽ അഞ്ചു മിനിറ്റ് തിളപ്പിച്ചെടുക്കണം. മെൻസ്ട്രുവൽ കപ്പ് സ്റ്റെറിലൈസർ ഉപയോഗിച്ചു വൃത്തിയാക്കിയാലും മതി.
∙ മെൻസ്ട്രുവൽ കപ്പ് വജൈനയ്ക്കുള്ളിലേക്കു വയ്ക്കുന്നതിനും പുറത്തെടുക്കുന്നതിനും മുൻപും ശേഷവും കൈകൾ സോപ്പിട്ടു കഴു കി വൃത്തിയാക്കണം. അണുബാധ ഉണ്ടാകിതിരിക്കാന്‍ വൃത്തി പ്രധാനമാണ്.
∙ 12 മണിക്കൂറിലധികം തുടർച്ചയായി മെൻസ്ട്രുവൽ കപ്പ് ഉള്ളിൽ ത ന്നെ വയ്ക്കരുത്. ബ്ലീഡിങ് അധികമില്ലെങ്കിൽ കൂടി പുറത്തെടുത്തു കഴുകി വൃത്തിയാക്കി വീണ്ടും വയ്ക്കുക.
∙ ഒരു കപ്പ് അഞ്ചു – പത്തു വർഷം വരെ ഉപയോഗിക്കാം.