ADVERTISEMENT

വൈറ്റമിൻ സി സീറം, റെറ്റിനോൾ സീറം, ഹാലുറോണിക് ആസിഡ് സീറം, നിയാസിനമൈഡ് സീറം... ഇങ്ങനെയൊരു നിര... വല്ല മെഡിക്കൽ ഷോപ്പിലോ ബ്യൂട്ടി ഷോപ്പിലോ ആണെന്ന് കരുതിയാൽ തെറ്റി. സ്കിൻ കെയർ ചെയ്യുന്ന ചിലയാളുകളുടെ വീട്ടിലെ കണ്ണാടിക്കു മുന്നിലെ ഷെൽഫിലെ കാഴ്ച്ചയാണിത്. ഇത്രയും ‘കമനീയമായി’ ഇത്ര കുപ്പികൾ വാങ്ങിയതെങ്ങനെ എന്ന് ചോദിക്കുമ്പോള്‍ കിട്ടുന്ന മറുപടിയാണ് രസം– ‘അതു സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവൻസേഴ്സിനെ കണ്ടിട്ട് വാങ്ങിയതാണ്’.

ഒരാളുടെ ചർമം പോലെയല്ല അടുത്തൊരാളുടേത് ഇക്കണ്ട ആസിഡുകൾ ഒക്കെ തമ്മിൽ ചേർന്ന് ചർമം പൊള്ളിയാലോ മറ്റു പ്രശ്നങ്ങളുണ്ടായാലോ എന്തൊക്കെയാണ് പ്രത്യാഘാതങ്ങളെന്ന് ചിന്തിച്ചിട്ടുണ്ടോ? ഡോക്ടറുടെയടുത്ത് പല തവണ പോകേണ്ടി വരിക, പൈസ നഷ്ടം, പുറത്തിറങ്ങാൻ പറ്റാതാവുക... തുടങ്ങി പലതും. അതുകൊണ്ട് ആദ്യമേ പറയട്ടേ ഒരു വിദഗ്ധ നിർദേശമില്ലാതെ സീറമുകൾ പ്രത്യേകിച്ച് ഒന്നിലേറെ ഉപയോഗിക്കാതിരിക്കുക.

ADVERTISEMENT

ഇനി സീറമുകളുടെ ഉപയോഗത്തിലേക്ക് വരാം. പല തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമായിട്ടാണ് പല തരം സീറമുകൾ. അവ മുഖത്തിടും മുൻപേയും ഇടുമ്പോഴും ഒക്കെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പുരട്ടും മുൻപേ മുഖമൊരുക്കാം

ADVERTISEMENT

∙ മുഖം ക്ലെൻസ് ചെയ്യാം: വീര്യമില്ലാത്തൊരു ക്ലെൻസർ കൊണ്ട് ആദ്യം മുഖം കഴുകി വൃത്തിയാക്കാം. മുഖത്തെ പൊടിയും എണ്ണമയവും മുഴുവൻ മാറുന്ന രീതിയിൽ നന്നായി കഴുകാൻ ശ്രദ്ധിക്കുക.

∙ ഒപ്പിയെടുക്കാം: മൃദുമായതും വൃത്തിയുള്ളതുമായൊരു ടവൽ കൊണ്ട് മുഖം ഒപ്പുക മാത്രം ചെയ്യാം. അല്ലാതെ ശക്തിയായി തുടച്ചെടുക്കുന്നത് ചർമം മോശമാക്കും. അൽപം ഈർപം നിലനിർത്തുന്നതാണ് സീറം ചർമത്തിലേക്ക് പിടിക്കാൻ സഹായിക്കുക.

ADVERTISEMENT

∙ ആവശ്യമെങ്കിൽ ടോണർ: ചർമത്തിന്റെ പിച്ച് നിലനിർത്താൻ ആവശ്യമെങ്കിൽ ഒരു ടോണർ കൂടിയിട്ട് ചർമം ഒരുക്കാം.

സീറം പുരട്ടേണ്ട രീതി

∙ ഉള്ളം കയ്യിലേക്ക് 2-3 തുള്ളി സീറം മാത്രം എടുത്താൽ മതിയാകും.

∙ കൈകൾ തമ്മിൽ ശക്തിയായി കൂട്ടിയുരയ്ക്കുന്നതിനു പകരം വിരലിനറ്റം കൊണ്ട് തൊട്ട് തൊട്ട് സീറം മുഖത്തും കഴുത്തിലും ഇടാം. ശേഷം മെല്ലെ വിരലുകളുടെ അറ്റമോ ഉള്ളം കയ്യോ കൊണ്ട് മെല്ലെ തട്ടി തട്ടി സീറം ചർമത്തിലേക്ക് പിടിപ്പിക്കാം. നടുക്ക് നിന്ന് മുകളിലേക്ക് വേണം കൈകൾ സഞ്ചരിക്കാൻ. ഇത് ചുളിവുകൾ ഉണ്ടാകുന്നത് കുറയ്ക്കും.

∙ അടുത്ത പടിയിലേക്ക് കടക്കുന്നതിന് മുൻപ് 2-3 മിനിറ്റ് നേരത്തേക്ക് ആ സീറം മുഖത്ത് നന്നായി പിടിക്കാനായി അനുവദിക്കാം. ഈ സമയം മസാജ് പോലും ചെയ്യേണ്ടതില്ല.

∙ ശേഷം മോയസ്ചുറൈസർ പുരട്ടി സീറത്തിന്റെ മുഴുവൻ ഗുണങ്ങൾ ചർമത്തിലേക്ക് ഇറങ്ങുന്ന തരത്തിൽ ലോക് ചെയ്യാം. ചർമം വല്ലാതെ വരണ്ടു പോകാതിരിക്കാനും ഇത് സഹായിക്കും.

∙ പുറത്തേക്കിറങ്ങും മുൻപേ സൺസ്ക്രീൻ ഇട്ടിട്ട് മാത്രം ഇറങ്ങാം.

ADVERTISEMENT