സൗന്ദര്യ സംരക്ഷണത്തിൽ വിപ്ലവമായി ‘വെയറബിൾ ടെക്ക്’ മാറും കാലം: ശരീരത്തോട് ഒട്ടി നിന്ന് പ്രശ്നങ്ങൾ പഠിച്ച് പറയുന്ന ഇത്തിരിക്കുഞ്ഞൻ ചിപ്പുകൾ How Wearable Tech Monitors Your Skin's Health
Mail This Article
ശരീരത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ഒട്ടിച്ചു വയ്ക്കാവുന്ന ഇത്തിരി കുഞ്ഞൻ ചിപ്പുകൾ ഇനി സ്ഥിരകാഴ്ച്ചയാകുന്ന കാലം വിദൂരമല്ല. ചർമാരോഗ്യം, ജലാംശത്തിന്റെ അളവ്, കൊഴുപ്പിന്റെ അളവ്, ഒരാള്‍ക്ക് ഏൽക്കുന്ന യു.വി. ലൈറ്റിന്റെ അളവ് തുടങ്ങി ചർമസൗന്ദര്യ സംരക്ഷണത്തിനുള്ള സകല വിവരങ്ങളും എവിടേയും പോകാതെ പലയാളുകളെ കാണാതെ പല പരിശോധനകൾ നടത്താതെ കൺമുന്നിൽ കിട്ടുന്നൊരു കാലമൊന്ന് ഓർത്തു നോക്കൂ... അതാണ് ചർമ സൗന്ദര്യത്തിനായി ഒരുക്കുന്ന വിയറബിൾ ടെക്കുകൾ നമുക്ക് സമ്മാനിക്കാൻ പോകുന്ന അത്ഭുത ലോകം.
ചർമത്തിൽ നേരിട്ട് ഒട്ടിക്കാവുന്ന തരമായോ വാച്ചിനോട് ഘടിപ്പിക്കാവുന്നതോ മോതിരാകൃതിയിൽ ഉള്ളവയോ ഒക്കെയായിട്ടാകും ഇവ സുലഭമാകുക.
വിരൽത്തുമ്പിൽ വിവരങ്ങൾ...
∙ മുകളിൽ പറഞ്ഞ വിവരങ്ങൾ കൂടാതെ ചർമത്തിന്റെ ആസിഡ്–ആൽക്കലൈൻ അളവുകളെ സൂചിപ്പിക്കുന്ന പി.എച്ചിന്റെ അളവുകൾ ഇതു വഴി നമുക്ക് ലഭിക്കും.
∙ എങ്ങനെ മാരകമായ സൂര്യരശ്മികളിൽ നിന്ന് രക്ഷ നേടാമെന്ന് ഇറിയിക്കും.
∙ ചുറ്റുപാടുമുള്ള മലിനീകരണത്തിന്റെ തോത്, അന്തരീഷ ഊഷ്മാവ് തുടങ്ങിയ അളവുകളും ലഭ്യമാകും.
∙ ആവശ്യത്തിനനുസരിച്ച് നിങ്ങളുടെ ചർമത്തിന്റെ പ്രത്യേകതയറിഞ്ഞ് അതിനനുശ്രിതമായ ചർമ സംരക്ഷണ വസ്തുക്കളും റെക്കമെന്റ് ചെയ്യും. ചർമത്തിനാവശ്യമായ സൗന്ദര്യ സംരക്ഷണ രീതികളും പറയും.
∙ ആവശ്യമായ പോഷകങ്ങൾ ഏതൊക്കെയെന്നും, എന്തിന്റെയെങ്കിലും കുറവുണ്ടെങ്കിൽ അതേക്കുറിച്ചും വിവരം നൽകും.
∙ ചർമരോഗങ്ങൾ ഉള്ളവർക്ക് അതിന്റെ തോത് കൂടിയോ കുറഞ്ഞോ എന്നും അറിയാം.
∙ ഹോർമോൺ വ്യതിയാനങ്ങളും അതു മൂലമുള്ള ലക്ഷണങ്ങളെ കുറിച്ചും ഇവ നമ്മെ ബോധ്യപ്പെടുത്തും.