ADVERTISEMENT

തണുപ്പിങ്ങ് എത്തിക്കഴിഞ്ഞു അതിനൊടൊപ്പം തന്നെ ചർമ പ്രശ്നങ്ങളും. ശരീരത്തിലെ മറ്റെല്ലാ പ്രശ്നങ്ങളും പരിഹരിച്ചാലും പലരും വിട്ടു പോകുന്ന ഒന്നാൽ പാദങ്ങളുടെ കാര്യം. തണുപ്പു കാലമാകുന്നതോടെ പലരുടേയും പാദങ്ങൾ വരണ്ടു വിള്ളാൻ വരെ തുടങ്ങും എന്നാലും പാദത്തിന്റെ സംരക്ഷണ കാര്യം എപ്പോഴും ‘പിന്നെയാവട്ടേ’ മട്ടിലാണ്.

അതിനു പലരും പറയുന്നൊരു ഒഴിവുകഴിവാണ് ‘സമയമില്ല’ എന്നത്. അങ്ങനെ സമയമില്ലാത്തവർക്കും ഇനി മൃദുലമാ പാദം സ്വന്തമാക്കാം. അതിനാണ് മോയ്ചുറൈസിങ്ങ് സോക്സ്. അധികം മേലനങ്ങാതെ സൗന്ദര്യസംരക്ഷണം ചെയ്യാൻ ഇനി ഈ സോക്സ് നിങ്ങളെ സഹായിക്കും.

ADVERTISEMENT

പ്രധാനമായും രണ്ടു തരത്തിലാണ് സോക്സ് വരിക. ഒന്ന്– മോയ്ചുറൈസർ നിറയെ പുരട്ടിയെ കാലിനെ ഈർപം പുറത്തേക്ക് വിടാതെ തടയുന്ന തരം സോക്സ്. രണ്ട്– സോക്സിൽ ഇൻ–ബിൽറ്റായി മോയ്ചുറൈസിങ്ങ് ലോഷൻ ഉള്ള തരം.

നമ്മുടെ സമയം, ബഡ്ജറ്റ്, എത്ര സമയം ചിലവഴിക്കാനാകും എന്നൊക്കെ കണക്കിലെടുത്ത് നിങ്ങൾക്ക് ഉപയോഗപ്രദമായ സോക്സ് വാങ്ങാം.

ADVERTISEMENT

ഇങ്ങനെ സോക്സിടാം

ആദ്യം കാൽപാദം ഇളം ചൂടുവെള്ളത്തിൽ മുക്കി വെയ്ക്കുക. എന്നിട്ട് പ്യൂമിസ് സ്റ്റോൺ കൊണ്ടുരച്ചോ പരുപരുത്ത ടൈലിൽ ഉരച്ചോ മൃത കോശങ്ങൾ അകറ്റാം. എന്നിട്ട് മൃദുവായൊരു ക്ലെൻസർ കൊണ്ട് കഴുകി. പാദങ്ങൾ ടവൽ കൊണ്ട് മെല്ലെ തട്ടി തുടച്ചുണക്കിയെടുക്കാം. ശേഷം നിങ്ങളുടെ ചർമത്തിനിണങ്ങുന്ന മോയ്ചുറൈസർ കാലിൽ ഇട്ട് മസാജ് ചെയ്തിട്ട് മൂന്നു മിനിറ്റിനകം സോക്സ് ഇടാം.

ADVERTISEMENT

ലോഷനുള്ള സോക്സാണ് ഉപയോഗിക്കുന്നതെങ്കിൽ അതിടാം. പാക്കറ്റിൽ നോക്കി അതിൽ പറയുന്ന പ്രകാരം ഒന്നുകിൽ 30–45 മിനിറ്റ് ഇടാം. വീഴാത്ത തരം ആന്റി സ്ലിപ്പറി സോക്സുകൾ ഇപ്പോഴുണ്ട്. അതാകുമ്പോൾ അതിട്ട് വീട്ടിനുള്ളിൽ അത്യാവശ്യം നടന്നാലും പ്രശ്നമില്ല. മറ്റെന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതും ചെയ്യാം.

ചില സോക്സുകൾ രാത്രി മുഴുവൻ ഇട്ട് കിടക്കാവുന്ന തരത്തിലുമുണ്ട്. കഴിവതും ആഴ്ച്ചയിൽ 2–3 ദിവസം എങ്കിലും ഈ സോക്സുകൾ ഇടാം. കാലുകളിൽ മുറിവുള്ളപ്പോൾ ഇവ ഉപയോഗിക്കാതിരിക്കുക. ഉപയോഗിക്കുമ്പോൾ ചർമ പ്രശ്നങ്ങൾ(തടിപ്പോ ചോറിച്ചിലോ മറ്റോ) ഉണ്ടെങ്കിൽ ഉപയോഗം നിർത്താം.

പുതിയ പ്രോഡക്റ്റുകൾ പരീക്ഷിക്കും മുൻപ് പ്രത്യേകിച്ചും ചർമ പ്രശ്നങ്ങൾ അലട്ടുന്നവർ ചർമരോഗവിദഗ്ധരോട് ചോദിച്ചിട്ട് മാത്രം ഉപയോഗിക്കുക.

ADVERTISEMENT