ADVERTISEMENT

ശെഡാാാ... കിടന്നുറങ്ങിയത് വീട്ടിലും കണ്ണുതുറന്ന് എണീറ്റത് കൊടൈക്കനാലിലും ആണോ എന്നു തോന്നിക്കും പോലെയാണ് ഈയിടെയായി നാട്ടിലെ തണുപ്പ്. ഈ തണുപ്പത്ത് ദിവസവും തല നനയ്ക്കുക എന്നത് തന്നെ ഒരു ‘സാഹസിക പ്രവർത്തി’യായി തീരും. എന്നാലോ മുടിയൊക്കെ ആകെ എണ്ണമയമാകുമ്പോഴേക്ക് വൃത്തിയാക്കാതെ തരമില്ല താനും. ഇതിനൊക്കെയൊരു പരിഹാരമായി ഉപയോഗിക്കാവുന്ന ഒന്നാണ്– ഡ്രൈ ഷാംപൂ.

ഒരു തുള്ളി വെള്ളം ഉപയോഗിക്കാതെ തലമുടിയിലെ അഴുക്കും എണ്ണമയവുമൊക്കെ മാറ്റി വൃത്തിയാക്കാൻ സഹായിക്കുന്നൊരു പ്രോഡക്റ്റാണ് ഡ്രൈ ഷാംപൂ. വർക്കൗട്ട് കഴിഞ്ഞ്, മുടി പെട്ടന്ന് ഉണങ്ങി കിട്ടാത്ത സാഹചര്യത്തിൽ ഒക്കെ ആളുകൾ ഡ്രൈ ഷാംപുവിനെ ആശ്രയിക്കാറുണ്ട്. സ്ഥിരമായി തല നനച്ചു കുളിക്കാൻ സാധിക്കാത്ത ഡിസേബിൾഡ് ആയിട്ടുള്ള ആളുകളും രോഗാവസ്തയിലുള്ളവരും ഒക്കെ ഇത് ഉപയോഗിക്കാറുണ്ട്.

ADVERTISEMENT

പലപ്പോഴും ഒരു സ്പ്രേ ബോട്ടിലിലാണ് ഇവ വരിക. ഇത് മുടിയിലേക്ക് സ്പ്രേ ചെയ്യുമ്പോൾ അതിലെ ആൽക്കഹോളിന്റെ അംശവും സ്റ്റാർച്ചും ചേർന്ന് മുടിയിലെ എണ്ണമയത്തേയും അഴുക്കിനേയും വിഘടിപ്പിച്ച് ഇല്ലാതാക്കും.

ഇത്രയുമൊക്കെയായാലും ഡ്രൈ ഷാംപൂ ഒരിക്കലും തലനനച്ചു കഴുകിയുള്ള ഷാംപൂ വാഷിന് ഇത് പകരമാവില്ല. ഇതിനെയൊരു വൃത്തിയാക്കൽ വസ്തു എന്നതിനു പകരം മുടിയെ താൽക്കാലികമായി നന്നായിരിക്കാൻ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT