കൈ കാൽമുട്ടുകൾ, കക്ഷം എന്നിവിടങ്ങളിലെ ഇരുണ്ട നിറവും ചുളിവും മാറാൻ രഹസ്യക്കൂട്ട്: ടിപ്സ് Brighten Dark Skin with Glycerin and Lemon
Mail This Article
∙ ഒരു കപ്പ് കട്ടിത്തേങ്ങാപ്പാലിൽ കാൽ കപ്പ് കറ്റാർവാഴ ജെൽ ചേർത്തു യോജിപ്പിക്കുക. ഇതിൽ രണ്ടു വൈറ്റമിൻ ഇ കാപ്സ്യൂൾ പൊട്ടിച്ചൊഴിക്കുക. മുടിയിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. പ്രകൃതിദത്തമായ ഹെയർ കണ്ടീഷനറാണിത്
∙ ചുണ്ടിന്റെ വരൾച്ച അകറ്റാൻ ബീറ്റ്‌റൂട്ട് നീരും വെണ്ണയും യോജിപ്പിച്ചു ചുണ്ടിൽ പുരട്ടി ഉറങ്ങാം. മല്ലിയിലനീരും നെയ്യും ചേർത്ത മിശ്രിതം ഇത്തരത്തിൽ ഉപയോഗിക്കുന്നതും നല്ലതാണ്. ചുണ്ടിന്റെ നിറവും കൂടും.
∙ ഒരു വലിയ സ്പൂൺ ഗ്ലിസറിനും നാരങ്ങാനീരും യോജിപ്പിച്ചു മിശ്രിതമാക്കി കൈ–കാൽ മുട്ട്, കഴുത്ത്, കക്ഷം എന്നീ ഭാഗങ്ങളിൽ പുരട്ടുന്നത് ആ ഭാഗത്തെ ഇരുണ്ടനിറവും ചുളിവും വരൾച്ചയും മാറാൻ സഹായിക്കും. ആഴ്ചയിൽ ഒരിക്കൽ ഈ മിശ്രിതത്തിൽ പഞ്ചസാര കൂടി ചേർത്തു മസാജ് ചെയ്യുക. മൃതകോശങ്ങൾ അകലാൻ വേണ്ടിയാണിത്.
∙ ഒരു പിടി റോസാപ്പൂവ് ഇതളുകൾ അരച്ചെടുക്കുക. ഇതിലേക്ക് കാൽ കപ്പ് വീതം തൈരും തേനും രണ്ടു വലിയ സ്പൂൺ ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ചതും ചേർത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തും ശരീരത്തിലും അണിയാം. 20 മിനിറ്റിനുശേഷം കുളിക്കുക. ചർമത്തിനു മൃദുത്വവും തിളക്കവും ലഭിക്കും.
∙ കാൽപാദങ്ങൾ സുന്ദരമാകാൻ രണ്ടാഴ്ചയിൽ ഒരിക്കൽ ഫൂട്ട് സ്ക്രബ് ഉപയോഗിക്കാം. കാൽ കപ്പ് വെളിച്ചെണ്ണയിൽ മുക്കാൽ കപ്പ് പഞ്ചസാര, ഒരു നാരങ്ങയുടെ തൊലി ചുരണ്ടിയത്, രണ്ടു വലിയ സ്പൂൺ നാരങ്ങാനീര് എന്നിവ യോജിപ്പിക്കുക. കാൽ കഴുകിയശേഷം ഈ സ്ക്രബ് ഉപയോഗിച്ച് 10 മിനിറ്റ് മൃദുവായി ഉരസുക. പാദങ്ങളിലെ വരണ്ടചർമത്തിനും കരിവാളിപ്പിനും ഒരുമിച്ച് ബൈ പറയാം.