ADVERTISEMENT

കൈ കഴുകാൻ സോപ്പോ ഹാൻഡ്‌വാഷോ എടുത്താൽ പതയാത്ത തരം വെള്ളം കൈ കഴുകി കഴിഞ്ഞാലും നേരിയൊരു പാടപോലെ എന്തോ കൈയിൽ പറ്റിയിരിക്കുന്ന തോന്നൽ ഇതൊക്കെയാണ് പൊതുവേ ഹാർഡ് വാട്ടറിന്റെ പ്രധാന ലക്ഷണങ്ങൾ. നാട്ടിൽ പലയിടത്തും ഇന്ന് ലഭ്യമാകുന്നതും ഇത്തരം വെള്ളമാണ്. ഹാർഡ് വാട്ടർ തലമുടിക്ക് ഉണ്ടാക്കുന്ന ദോഷങ്ങൾ പലതാണ്. പലപ്പോഴും വില കൂടിയ പല ഹെയർ പ്രോഡക്റ്റുകളും മറ്റും ഉപയോഗിച്ചാലും മുടിയുടെ ആരോഗ്യം നിലനിർത്താൻ സാധിക്കാത്തതും ഈ ഹാർഡ് വാട്ടറിലുള്ള കുളി കാരണം തന്നെ. ഇത്തരം സാഹചര്യത്തിൽ മുടിക്കുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാൻ ചില കാര്യങ്ങൾ അറിഞ്ഞു വയ്ക്കുന്നത് ഗുണം ചെയ്യും...

ഹാർഡ് വാട്ടർ ഉപയോഗിച്ച് മുടി കഴുകുന്നവരുടെ തലമുടിക്ക് പല തരം ആരോഗ്യപ്രശ്നങ്ങൾ വരുന്നുണ്ട്– മുടി പൊട്ടൽ, മുടി നേർത്ത് വരിക, എളുപ്പം കെട്ടുപിണയുക, വരണ്ട ശിരോചർമം, തിളക്കം നഷ്ടപ്പെടൽ, പരുപരുപ്പ് തുടങ്ങി പലതും ഉൾപ്പെടും.

ADVERTISEMENT

എന്തായാലും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ചില മാർഗങ്ങള്‍ അറിഞ്ഞു വയ്ക്കുന്നത് കാര്യള്‍ കൂടുതൽ വഷളാകാതിരിക്കാൻ സഹായിക്കും.

കഴിയുന്നവർ വീട്ടിലേക്ക് വെള്ളം വരുന്ന പൈപ്പുകളിൽ വാട്ടർ സോഫ്റ്റ്നർ ഘടിപ്പിക്കുക. ഇത് നല്ല ചിലവുള്ള പരിപാടിയാണെന്നിരിക്കെ അതിനു സാധിക്കാത്തവർ വാട്ടർ സോഫ്റ്റ്നർ ഷവർ ഹെഡ് വാങ്ങി ഉപയോഗിക്കുക. ഇത്തരം ഷവർ ഹെഡിലെ കാർബൺ കണികകൾ വെള്ളത്തിലുള്ള മറ്റ് ധാതുലവണങ്ങളെ അകറ്റി വെള്ളം കുളിക്കാൻ പാകത്തിനുള്ളതാക്കി മാറ്റും.

  • ADVERTISEMENT

    ആഴ്ച്ചയിൽ രണ്ട് തവണയെങ്കിലും മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും കരുത്തുറ്റതാക്കാനും സഹായിക്കുന്ന നിങ്ങളുടെ ചർമത്തിന് ഇണങ്ങുന്ന ഹെയർ മാസ്ക് ഇടാം.

  • ഷാംപൂ ചെയ്യും മുൻപ് തലമുടിയിൽ നന്നായി എണ്ണ േതച്ച് പിടിപ്പിച്ചിട്ട് കഴുകുന്നത് മുടിക്കുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.

  • ADVERTISEMENT

    തലമുടി കഴുകാൻ ക്ലാരിഫൈയിങ്ങ് ഷാംപൂ ഉപയോഗിക്കുക. അതല്ലാത്തപ്പോൾ സൾഫേറ്റ്– ഫ്രീ ഷാപൂ എങ്കിലും ഉപയോഗിക്കുക.

  • ഷാംപൂ വാഷ് കഴിഞ്ഞ് അവസാന വട്ടം ഒഴിക്കുന്ന വെള്ളം ശുദ്ധീകരിച്ച വെള്ളമായാൽ നല്ലത്.

  • ഷാംപൂ ചെയ്തു കഴിഞ്ഞ് 1–2 ടേബൾ സ്പൂൺ ആപ്പിൾ സിഡാർ വിനീഗർ വെള്ളത്തിൽ ചേർത്ത് അതു കൊണ്ട് തല കഴുകാം. ഒന്നു രണ്ട് മിനിറ്റു കഴിഞ്ഞ് നല്ലവണ്ണം വെള്ളമൊഴിച്ച് വീണ്ടും മുടി കഴുകിയെടുക്കുന്നതും ഹാർഡ് വാട്ടർ ഉപയോഗം കൊണ്ട് അടിഞ്ഞു കൂടിയിട്ടുള്ള ധാതുലവണങ്ങൾ മാറി മുടി ആരോഗ്യപ്രദമാകാൻ സഹായിക്കും.

    ADVERTISEMENT