‘ചുളിവുകൾ മാറും, കറുത്തപാടുകൾ നീങ്ങാൻ പുളിച്ച തൈര് മതി’; മുഖസൗന്ദര്യത്തിന് തൈര് കൊണ്ടുള്ള സിമ്പിള്‍ ടിപ്സ് Benefits of Curd for Skin
Mail This Article
ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും മൃദുത്വം നൽകാനും ഏറ്റവും ഉത്തമമാണ് തൈര്. ഇതിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ആണ് ചർമകാന്തി വർധിപ്പിക്കുന്നത്. എളുപ്പത്തിൽ ചർമത്തിലേക്കിറങ്ങി സ്വാഭാവിക തിളക്കവും ഈർപ്പവും നിലനിർത്താനുള്ള തൈരിന്റെ ഉപയോഗത്തിലൂടെ സാധിക്കുന്നു. ചർമത്തിൽ ചുളിവുകൾ വീഴാതെ സംരക്ഷണമൊരുക്കുകയും ചെയ്യുന്നു.
. നിത്യവും കുളിക്കുന്നതിനു മുൻപ് തൈര് മുഖത്ത് പുരട്ടക. ഉണങ്ങുമ്പോൾ കഴുകി കളയുക.
. തൈരിൽ പയറുപൊടിയും മഞ്ഞളും ചേർത്ത മിശ്രിതം ഫെയ്സ്‌പാക് ആയി ആഴ്ചയിൽ രണ്ടുമൂന്ന് തവണ പുരട്ടുന്നത് മുഖകാന്തി വർധിപ്പിക്കും.
. തൈരില്‍ അടങ്ങിയിരിക്കുന്ന സിങ്ക് കോശവളര്‍ച്ചയ്ക്കു നല്ലതാണ്. എണ്ണമയമുള്ള ചർമമുള്ളവർ തൈരിനോടൊപ്പം ഓട്സോ കടലമാവോ ചേർത്ത് പുരട്ടാം.
. മുഖക്കുരു പോലുള്ള പ്രശ്നങ്ങളുള്ളവർ തൈരിൽ, കറ്റാർവാഴ നീര് കലർത്തി മുഖത്തു പുരട്ടി 30 മിനിറ്റ് കഴിയുമ്പോൾ കഴുകിക്കളയുക. തൈര് സെബം ഉത്പാദിപ്പിക്കുന്നത് നിയന്ത്രിക്കും. കറ്റാർവാഴ നീര് ബ്ലീച്ചിങ് ഗുണം നൽകും.
. കസ്തൂരി മഞ്ഞൾ തൈരിൽ കുഴച്ച് മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന്റെ നിറവും തിളക്കവും വർധിപ്പിക്കും.
. ചർമം മൃദുവാകാൻ ഉരുളക്കിഴങ്ങ് അരച്ച് തൈരിൽ ചേർത്തു പുരട്ടാം.
. മുഖത്തുണ്ടാവുന്ന കറുത്തപാടുകൾ നീങ്ങാൻ പുളിച്ച തൈര് പുരട്ടുന്നതു നല്ലതാണ്.