ADVERTISEMENT

തണുപ്പുകാലത്ത് ചുണ്ടു വരണ്ട് പൊട്ടുന്നത് സ്വാഭാവികമാണ്. എന്നാല്‍ വരണ്ടു വിണ്ടുപൊട്ടിയ ചുണ്ടുകള്‍ അഭംഗിയാണ്. തണുപ്പ്, കാറ്റ് എന്നിവയൊക്കെ ചുണ്ടിന്റെ ഭംഗിയെ നശിപ്പിച്ചു കളയും. ചുണ്ടുകളിൽ എണ്ണ ഗ്രന്ഥികളില്ലാത്തതിനാൽ സ്വയം മോയ്സചറൈസ് ചെയ്യാനുള്ള ശേഷിയുമില്ല. അതുകൊണ്ടുതന്നെ ചുണ്ടുകളുടെ സൗന്ദര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. വീട്ടില്‍ ചെയ്യാവുന്ന സിമ്പിള്‍ ടിപ്സ് ഇതാ..

1. വെർജിൻ കൊക്കനട്ട് ഓയിൽ 

ADVERTISEMENT

ഫാറ്റി ആസിഡ് ധാരാളമടങ്ങിയിട്ടുള്ള വെർജിൻ കൊക്കനട്ട് ഓയിൽ ഒരു ലൂബ്രിക്കന്റ് പോലെ പ്രവർത്തിച്ച് ചുണ്ടുകൾക്ക് മൃദുത്വമേകുന്നു. കുറച്ച് വെർജിൻ കൊക്കനട്ട് ഓയിലെടുത്ത് ദിവസവും രണ്ടുനേരം ചുണ്ടിൽ മസാജ് ചെയ്യണം. രണ്ടോ മൂന്നോ സെക്കൻഡ് ഇതു തുടരാം. ഇത് പുരട്ടിയതിനു തൊട്ടുപുറകേ വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ പാടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

2. കറ്റാർവാഴ ജെൽ

ADVERTISEMENT

ചുണ്ടുകളെ പുനരുജ്ജീവിപ്പിക്കുന്ന അമൃതാണ് കറ്റാർവാഴ ജെൽ. കറ്റാർവാഴ ഇലകൾക്കുള്ളിലെ ജെല്ലിൽ നിറയെ വിറ്റാമിനുകൾ, മിനറൽസ്, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചുണ്ടുകളിൽ ഈർപ്പം നിലനിർത്തി മൃദുത്വമേകാൻ സഹായിക്കുന്നു. ഇവ ചുണ്ടിൽ പരീക്ഷിക്കുന്നതിന് മുൻപ് സ്വയം ഒരു അലർജി ടെസ്റ്റ് നടത്തുന്നത് നന്നായിരിക്കും. 

കറ്റാർവാഴ ജെല്ലിൽ കുറച്ചെടുത്ത് കൈമുട്ടിൽ പുരട്ടി ഒരു ദിവസം കാത്തിരിക്കണം. എന്തെങ്കിലും അലർജിയുണ്ടോയെന്ന് ഉറപ്പാക്കാനാണിത്. കറ്റാർവാഴയിലയ്ക്കുള്ളിൽ നിന്നെടുക്കുന്ന ജെൽ ഉപയോഗ ശേഷം കാറ്റുകയറാത്ത ഒരു പാത്രത്തിൽ അടച്ചു വച്ചാൽ പിന്നീടും ഉപയോഗിക്കാം. അലർജിയില്ലെന്ന് ഉറപ്പായാൽ ഉറങ്ങാൻ പോകുന്നതിന് മുൻപ് കറ്റാർവാഴ ജെൽ ചുണ്ടുകളിൽ പുരട്ടാം. രാവിലെ ഉണർന്നാലുടൻ കഴുകിക്കളയാം.

ADVERTISEMENT

3. തേൻ

ചുമയും തൊണ്ടവേദനയും മാറ്റാൻ മാത്രമല്ല ചുണ്ടുകളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ് തേൻ. ചുണ്ടുകൾ വിണ്ടുകീറുന്നതു തടയാൻ ഒരു മോയ്സ്ചറൈസർ പോലെ പ്രവർത്തിക്കും. ഇതിൽ നിറയെ ആന്റി ഓക്സിഡന്റ്സും ആന്റി ബാക്റ്റീരിയൽ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അത് വരണ്ടുകീറിയ ചുണ്ടുകളിൽ അണുബാധയുണ്ടാകാതെ സംരക്ഷിക്കും.

4. പഞ്ചസാര

നല്ല തരിതരിപ്പുള്ള പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇത് ചുണ്ടിലെ മൃതകോശങ്ങളെ അകറ്റി ചുണ്ടിന് ഭംഗി നൽകാൻ സഹായിക്കുന്നു. ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലിവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടുക. ഈ മിശ്രിതം ചുണ്ടിൽ പുരട്ടിയ ശേഷം വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി ഉരസുക. അൽപ സമയത്തിനുശേഷം വെള്ളമുപയോഗിച്ച് കഴുകുക. മികച്ച ഫലം ലഭിക്കാൻ ദിവസവും ഇത് ശീലമാക്കുക.

Simple Steps for Beautiful Lips at Home:

Lip care is essential, especially during cold weather to prevent dryness and cracking. This article provides simple home remedies using natural ingredients like coconut oil, aloe vera, honey, and sugar to maintain healthy and beautiful lips.

ADVERTISEMENT