ആരും കൊതിക്കും ബ്യൂട്ടി ഗിഫ്റ്റ്സ് ഒരുക്കാം, സമ്മാനിക്കാം DIY Beauty Gift Ideas to Make Your Gift Extra Special
Mail This Article
ഫെസ്റ്റീവ് സീസൺ അല്ലേ... സെൽഫ് കെയറിനും സെൽഫ് ലവ്വിനും പ്രാധാന്യം നൽകുന്ന ജെൻ സിക്കും ജെൻ ആൽഫയ്ക്കും ഇണങ്ങുന്ന ഒരു സമ്മാനം നൽകിയാലോ ? ജീവിതത്തിന് ആഘോഷം പകരുന്ന പെൺതാരങ്ങൾക്ക്, അവരുടെ ഉള്ളിലെ തിളക്കം പുറമേയും പ്രതിഫലിപ്പിക്കുന്ന ബ്യൂട്ടി ഗിഫ്റ്റ്സ് നല്ല ചോയ്സ് ആണ്.
ഇഷ്ട ബ്രാൻഡ് അറിഞ്ഞാൽ അവ വാങ്ങി സുന്ദരമായി പാക് ചെയ്തു നൽകാവുന്നതേയുള്ളൂ. പക്ഷേ, അവയിൽ ഒന്നെങ്കിലും സ്വന്തമായി തയാറാക്കി നൽകിയാൽ സമ്മാനം സ്വീകരിക്കുന്നവരുടെ ഉള്ളിൽ മഞ്ഞു പെയ്യും. സമ്മാനത്തെ എക്സ്ട്രാ സ്പെഷൽ ആക്കുന്ന ചില കാര്യങ്ങൾ കൂടി വേണം. ബ്യൂട്ടി ഗിഫ്റ്റിലൂടെ പ്രിയപ്പെട്ടവരോടു പറയാനാകുന്ന വാചകങ്ങളാണ് ടാഗ്‌ലൈനായി നൽകിയിരിക്കുന്നത്. ഒപ്പം ഒരു സർപ്രൈസ് എലമെന്റും കൂടി പാക് ചെയ്യാം.
ജെൻ സി ഡ്രീമി സ്ലീപ് കിറ്റ്
ടാഗ് ലൈൻ : Rest is your Superpower
ചർമത്തെ ഓമനിക്കുന്ന സമയം റിലാക്സേഷൻ കൂടി നൽകുന്നതായാല്‍ ക്ഷീണം കുടഞ്ഞെറിയാം, രാവിലെ സുന്ദരിയായി ബ്യൂട്ടി സ്ലീപ്പിൽ നിന്നുണരാം. ഇതിനായി പിൻട്രെസ്റ്റ് വൈബ് നിറയുന്ന കിറ്റ് തന്നെ നൽകാം. അവർ സന്തോഷപൂത്തിരിയാകട്ടെ...
∙ ഷീറ്റ് മാസ്ക് : ഹൈഡ്രേറ്റിങ്ങിലാണ് ചർമത്തിന്റെ സ്പന്ദനമെന്ന തിരിച്ചറിവുള്ളവരാണ് ജെൻ സി. അതുകൊണ്ടു തന്നെ ഹൈഡ്രേറ്റിങ് ഷീറ്റ് മാസ്ക് തിരഞ്ഞെടുക്കാം.
∙ ലിപ് സ്ലീപിങ് മാസ്ക് : ഉറങ്ങിയുണരുമ്പോൾ ചുണ്ടിന് തുടിപ്പു സമ്മാനിക്കുന്നവയാണ് ഇത്.
∙ അണ്ടർ ഐ പാച്ച് : സീറം ചേർന്നു വരുന്ന ജെൽ പാച്ചുകൾ കണ്ണിനടിയിലെ കറുപ്പും ചുളിവും അകറ്റും.
∙ പില്ലോ മിസ്റ്റ് : നല്ല ഉറക്കത്തിന് നല്ല ഗന്ധം വഴികാട്ടും.
∙ സാറ്റിൻ ഹെഡ് ബാൻഡ് : മുഖത്തെ സൗന്ദര്യ പരിചരണത്തിനു മുടിയിഴകൾ തടസ്സമാകാതിരിക്കാൻ. മാത്രമല്ല, ഹെഡ് ബാൻഡ് ഇല്ലെങ്കിൽ സെൽഫ് കെയർ സെൽഫി തന്നെയില്ല ജെൻ സിക്ക്.
സർപ്രൈസ് എലമെന്റ് : കോസി ബെഡ് ടൈമിന് സമ്മാനിക്കാം ചാമോമൈൽ ടീ സാഷേ. ചായ കുടിച്ചു കൊണ്ട് ജേണൽ ചെയ്യാൻ ഒരു ബുക്കും നൽകാം.
ലാവണ്ടർ ഡ്രീം സ്പ്രേ : വെള്ളം, വിച്ച് ഹേസൽ, ലാവണ്ടർ, ചാമോമൈൽ ചേർത്തു തയാറാക്കാം ഈ പില്ലോ മിസ്റ്റ്. ഇതു തലയണ കവറിൽ സ്പ്രേ ചെയ്തശേഷം രാജകുമാരിയെ പോലെ ഉറങ്ങാം.
ജെൻ ആൽഫ ബ്യൂട്ടി ഒബ്സസ്ഡ് കിറ്റ്
ടാഗ്‌ലൈൻ : Sparkle big, Little star
ടീനേജിലേക്കും പ്രീ ടീനിലേക്കും കാലെടുത്ത വച്ച ആൽഫ കിഡ്സിന് സൗന്ദര്യപരിപാലനത്തോടു ക്രഷ് ആണ്. പക്ഷേ, ചർമത്തെ ഇപ്പോഴേ അധികം സൗന്ദര്യവർധകങ്ങൾ നൽകി ശ്വാസം മുട്ടിക്കാൻ കഴിയില്ല. അവർക്കു അണിഞ്ഞൊരുങ്ങാൻ നൽകാം സേഫ് ബ്യൂട്ടി വേ. ഫെയറി ഗ്ലിറ്റർ, റെയിൻബോ, പേസ്റ്റൽ ഗാർഡൻ എന്നിങ്ങനെ ഒരു തീം തിരഞ്ഞെടുത്ത് അതിനു ചേരും വിധമുള്ള നിറങ്ങളിലും രൂപങ്ങളിലും വേണം ഈ പ്രൊഡക്ട്സ് നൽകാൻ.
∙ നാച്ചുറൽ ലിപ് ചീക്ക് ടിന്റ് : കവിളിൽ ബ്ലഷും ചുണ്ടിൽ നിറവും നൽകുന്ന ടിന്റ് ഉപയോഗിക്കാം.
∙ നോ ഹീറ്റ് കേളിങ് റിബൺ : ചൂടേൽക്കാതെ മുടിച്ചുരുളുകൾ സുന്ദരമാക്കും ഇത്.
∙ മിനി ഹെയർ ബ്രഷ് : ക്യൂട്നെസ് വാരി വിതറുന്ന ഹെയർ ബ്രഷുകൾ സുലഭമാണ്
∙ ഹെയർ ക്ലിപ്സ് : തീമിനു ചേരുന്ന വ്യത്യസ്ത ക്ലിപ്സ് തിരഞ്ഞെടുക്കാം.
∙ നെയിൽ സ്റ്റിക്കർ ഷീറ്റ് : നഖങ്ങളിൽ ഒട്ടിക്കുന്ന കുട്ടി സ്റ്റിക്കറുകൾ ട്രെൻഡിങ് ആണ്.
സർപ്രൈസ് എലമെന്റ് : ജെന്‍ ആൽഫയുടെ സന്തോഷത്തിന്റെ യൂണിവേഴ്സൽ ഭാഷയാണ് സ്റ്റിക്കേഴ്സ്. ഒട്ടുമിക്കവർക്കും ഇതിഷ്ടമാ...
ന്യൂ ഇയർ കിസ് : കറ്റാർവാഴ ജെല്ലും ബീറ്റ്റൂട്ട് പൗഡറും യോജിപ്പിച്ചും ഷിയ ബട്ടറും വെളിച്ചെണ്ണയും ബീറ്റ്റൂട്ട് പൗഡറും യോജിപ്പിച്ചും എളുപ്പത്തിൽ തയാറാക്കാം ലിപ് ചീക് ടിന്റ്.
കൂടുതൽ ബ്യൂട്ടി ഗിഫ്റ്റ്സ് ഐഡികൾ അറിയാൻ ഈ ലക്കം (ഡിസംബർ 20, 2025 – ജനുവരി 2, 2026) വനിത വായിക്കാം
