‘ഷേവിങ് എളുപ്പമാക്കാന്‍ സോപ്പിന് പകരം ഹെയർ കണ്ടീഷണർ’; മേക്കപ്പിനൊപ്പം ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
Mail This Article
വീട്ടിൽ വെറുതെ ഇരിക്കുകയാണെങ്കിൽ പോലും സൗന്ദര്യകാര്യത്തില്‍ ശ്രദ്ധിക്കുന്നവരാണ് ഭൂരിഭാഗം പെൺകുട്ടികളും. എപ്പോഴും സുന്ദരിയായിരിക്കാൻ മേക്കപ്പ് മാത്രം പോര, ഒരുങ്ങുന്നതിനൊപ്പം ചില സിമ്പിൾ കാര്യങ്ങള്‍ കൂടി ചെയ്യുകയാണെങ്കിൽ ആരും പറയും കിടിലൻ ലുക് ആണെന്ന്... മേക്കപ്പിനൊപ്പം ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇതാ...
1. മേക്കപ്പ് തുടച്ചുമാറ്റാൻ മേക്കപ്പ് റിമൂവർ ഇല്ലെങ്കിൽ ബോഡി ലോഷൻ കൊണ്ടൊന്ന് തുടച്ചുനോക്കൂ. മസ്ക്കാര നീക്കം ചെയ്യാൻ പോലും ബോഡി ലോഷൻ ഉത്തമമാണ്.
2. ഐലൈനർ 15 മിനിറ്റ് ഫ്രീസറിൽ വച്ചിട്ട് ഒന്ന് ഉപയോഗിച്ചു നോക്കു, നല്ല വൃത്തിയായും പെർഫെക്റ്റായും കണ്ണെഴുതാം.
3. കൈകാലുകളിലെ രോമം നീക്കം ചെയ്യാൻ ഷേവ് ചെയ്യാറുണ്ടോ നിങ്ങൾ, ഇനി മുതൽ ഷേവ് ചെയ്യാൻ സോപ്പ് ഉപയോഗിക്കുകയേ വേണ്ട, പകരം ഹെയർ കണ്ടീഷണർ ഒന്ന് ഉപയോഗിച്ചു നോക്കൂ. കണ്ടീഷണർ രോമം മൃദുലമാക്കുകയും ഷേവിങ് എളുപ്പമാക്കുകയും ചെയ്യുന്നു. കൂടാതെ ചർമം പട്ടു പോലെ തിളങ്ങുകയും ചെയ്യും.
4. വിനാഗിരിയോ ബിയറോ ഉപയോഗിച്ച് തലമുടി കഴുകാം. ബിയർ മുടിയുടെ ഈർപ്പം നിലനിർത്തുന്നു, വിനാഗിരിയാകട്ടെ മുടി കൂടുതല്‍ തിളക്കമുള്ളതാക്കുന്നു. ഇവ ഒരേ സമയം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. തണുത്ത വെള്ളത്തിൽ ഇത് കഴുകിക്കളയാൻ മറക്കരുത്.
5. മുഖക്കുരുവും കണ്ണിനടിയിലെ തടിപ്പും ചുളിവുകളും നിങ്ങളെ അലോസരപ്പെടുത്താറുണ്ടോ? ഐസ് കട്ടകൊണ്ട് മൃദുലമായി മുഖത്ത് ഉരസുക. ഐസ് ഉരുകിത്തീരുന്നത് വരെ ഇത് തുടരുക. ദിവസവും കിടക്കുന്നതിന് മുൻപ് ഇത് പതിവാക്കൂ, മുഖം സുന്ദരമാകുന്നത് കാണാം.