ADVERTISEMENT

ക്രിസ്തുമസ് ന്യൂ ഇയർ വെക്കേഷനൊക്കെ കഴിഞ്ഞ് പലരും തിരികെയെത്തി ജോലിയിലേക്കും പഠനത്തിലേക്കും ഒക്കെ തിരികെ കയറിക്കാണും.

എന്നാലോ ആ വെക്കേഷൻ കഴിഞ്ഞതിന്റ ‘വലിയ വില’ കൊടുക്കുന്നത് നിങ്ങളുടെ ചർമമാകാം.. വെയിലുകൊണ്ടും ആവശ്യത്തിന് വെള്ളം കുടിക്കാതെയും സ്കിൻ കെയർ സ്കിപ് ചെയ്തതിന്റേ.ും ഫലം മുഖത്ത് തെളിഞ്ഞു കാണാം. നിറം മങ്ങലും തിളക്കം നഷ്ടപ്പെടലും വരണ്ടിളകുന്ന തൊലിപ്പുറവും ബ്ലാക് ഹെഡുകളും ഒക്കെയായി പ്രശ്നങ്ങൾ ഒന്നിനു പിറകേ ഒന്നായി വരുന്നു. വിഷമിക്കണ്ട ഒരൽപം സ്നേഹം ഇച്ചിരി കരുതൽ തടസം വരുത്താതെയുള്ള പരിചരണം ഇതൊക്കെ കൊണ്ട് ചർമത്തിന്റെ നഷ്ടപ്പെട്ട തിളക്കം തിരികെ പിടിക്കാം.

ADVERTISEMENT

ആദ്യത്തെ ഒന്നു രണ്ടു ദിവസങ്ങളിൽ...

– അടിഞ്ഞു കൂടിയ അഴുക്കും പൊടിയുമൊക്കെ നീക്കുകയാണ് ആദ്യപടി. വീര്യം കുറഞ്ഞ നിങ്ങളുടെ ചർമത്തിന് ഇണങ്ങുന്ന ക്ലെൻസർ കൊണ്ട് മുഖം നന്നായി കഴുകി വൃത്തിയാക്കുക. ദിവസത്തിൽ രണ്ടു തവണ ചെയ്യാം.

ADVERTISEMENT

– ജലാംശം തിരികെ കൊണ്ടുവരാനായി നന്നായി വെളളം കുടിക്കാം.. ഫോണിൽ റിമൈന്ററുകൾ വച്ചും അളവ് അടയാളപ്പെടുത്തിയ വെള്ളക്കുപ്പികൾ ഉപയോഗപ്പെടുത്തിയോ വെള്ളം കുടി കൃത്യമാക്കാം. ദിവസം 8 ഗ്ലാസെങ്കിലും നിർബന്ധമായി കുടിക്കാം.

ഒപ്പം നിങ്ങളുടെ ചർമം(എണ്ണമയമോ വരണ്ടതോ) ഏതെന്നതനുസരിച്ചുള്ള ഹൈഡ്രേറ്റിങ്ങ് സീറമുകൾ ഉപയോഗിക്കാം.. ഹൈലുറോണിക് ആസിഡടങ്ങിയവ നോക്കി വാങ്ങാം.

ADVERTISEMENT

– സെറമൈഡുകളും പെപ്റ്റൈഡുകളും അടങ്ങിയ മോയ്സ്ച്യുറൈസറുകൾ ശീലമാക്കി ചർമത്തിലെ ജലാംശം എളുപ്പം നഷ്ടപ്പെടാതിരിക്കാനും ലോക് ചെയ്തു വയ്ക്കാനും നോക്കാം.

– ആശ്വസം പകരാനും ചർമത്തിനു വന്ന നീർക്കെട്ടുകൾ പഫിനെസ് എന്നിവ കുറയ്ക്കാനായി ഐസ് കൊണ്ട് മസാജ് ചെയ്യാം. ഒപ്പം കറ്റാർ വായയുടെ ജെൽ, അവക്കാഡോ ഒക്കെയടങ്ങിയ മാസ്കുകൾ ഇടാം.

ഇനിയുള്ള മൂന്ന് മുതൽ ഏഴ് ദിവസത്തേക്ക്...

–മൃതകോശങ്ങൾ അകറ്റാനായി എക്സ്ഫോളിയേഷൻ ചെയ്യാം. ആഴ്ച്ചയിൽ ഒരിക്കലോ അഞ്ചു ദിവസം കൂടുമ്പോൾ ഒരു തവണ എന്നിങ്ങനെ വേണം ചെയ്യാൻ. ഇത് മൃതകോശങ്ങളകറ്റി ചർമകാന്തി വർദ്ധിപ്പിക്കും..

– ചർമത്തിന് സംഭവിച്ച ചെറു വീഴ്ച്ചകൾ പരിഹരിക്കാനായി ഗ്രീൻ ടീ കൊണ്ട് ചർമം ഉഴിയാം. വൈറ്റമിൻ എ,സി, ഇ എന്നിങ്ങനെ നിങ്ങളുടെ ചർമാവസ്ഥയ്ക്ക് ഇണങ്ങിയ സീറമുകൾ പുരട്ടി തുടങ്ങാം. സീറമിനൊപ്പം മോയ്സ്ച്യുറൈസറിടാൻ മറക്കരുത്.

– ചർമത്തിന് അനുയോജ്യമായ തൈരോ കടലപ്പൊടിയോ മുൾട്ടാണിമിട്ടിയോ ഒക്കെ ബേയ്സ് ആയി വരുന്ന മാസ്കുകൾ ഇടാം. മുഖത്ത് മാത്രമാക്കാതെ കൈകാലുകൾ, കഴുത്ത് എന്നിവിടങ്ങളിലും ഇവയിടാം.

– പുറത്തേക്കിറങ്ങുമ്പോൾ എസ്.പി.എഫ്. 50 അടങ്ങിയ സൺസ്ക്രീൻ പുരട്ടാനും മറക്കരുത്.

ദീഘകാലത്തേക്ക് വേണ്ടി...

skinrecovery1

– കഴിവതും ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറങ്ങാം. ആവശ്യത്തിന് വിശ്രമം കിട്ടാൽ മാത്രമേ ചർമത്തിന്റെ റിപെയർ പൂർണമാകൂ.

– മുൻപ് ദിവസേന ചെയ്തിരുന്ന സൗന്ദര്യ സംരക്ഷണ രീതികളിലേക്ക് മടങ്ങിപ്പോകാം.. അത് മുടക്കമില്ലാതെ തുടരാം.

– ഡയറ്റിൽ പഴങ്ങളും പച്ചക്കറികളും നട്സും ദിവസവും ഉൾപ്പെടുത്തുക. വറുത്തതും പൊരിച്ചതിന്റേയും ഉപ്പിന്റേയും എരിവിന്റേയും അളവ് കുറയ്ക്കാം.

ADVERTISEMENT