ADVERTISEMENT

കൺസീലർ, ഫൗണ്ടേഷൻ, പ്രൈമർ, സൺസ്ക്രീൻ, ബ്ലഷ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സൗന്ദര്യവർദ്ധക വസ്തുക്കൾ ബാഗിലിട്ടു നടക്കാൻ മടിയാണ്... പക്ഷേ, നല്ലോരു മെയ്ക്കപ് ലുക്ക് വേണം. വല്ല വഴിയുമുണ്ടോ? മെയ്ക്കപ്പിൽ മിനിമലിസം ആഗ്രഹിക്കുന്നവർ പലപ്പോഴും ചോദിക്കുന്നൊരു ചോദ്യമാണിത്.

ഉണ്ട്– വഴിയുണ്ട്. അതാണ് ജിജി ക്രീം. ‘ജീനിയസ് ഗ്ലോ’ അല്ലെങ്കിൽ ‘ഗോൾഡൻ ഗ്ലോ’ നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്കു നൽകുന്ന ഒരൊറ്റ പ്രോഡക്റ്റാണിത്.. ചർമത്തിലെ ചെറിയ ചില അപാകതകൾ മങ്ങിയതാക്കി മാറ്റിയും മറച്ചും  ആകർഷകരമായ ഒരു തിളക്കം നൽകാൻ ജിജി ക്രീമിനു സാധിക്കും. ഇതോടൊപ്പം തന്നെ ത്വക്കിലെ ജലാംശം നിലനിർത്തി ഹൈഡ്രേഷനും ദോഷകരമായ യുവി രശ്മികളിൽ നിന്നുള്ള സംരക്ഷണവും നൽകാൻ ഈ ക്രീമിനു സാധിക്കും.

ADVERTISEMENT

ചുളിവുകളും മടക്കുക്കളും മാറ്റി ആന്റി എയ്ജിങ്ങ് ഗുണം പകരാനും ചർമത്തിലെ നിറവ്യത്യാസം തുല്യമാക്കി ഈവൻ ടോൺ ആക്കാനും ഈ ക്രീം ഉപയോഗിക്കാം.

ജിജിയുടെ അത്യാകർഷകമായ പ്രത്യേകതകൾ

ADVERTISEMENT

– മൈക്രോ പിഗ്മെന്റുകൾ പുറത്തേക്ക് വിടുന്നതു വഴി ചർമത്തിന് തിളക്കവും ഉൻമേഷവും പകരും.

– സൗന്ദര്യവർദ്ധകം എന്നതിനപ്പുറത്തേക്ക് ചർമ സംരക്ഷണം കൂടി ഏറ്റെടുക്കുന്നു. ചർമത്തെ പുതുമയോടിരിക്കാൻ സഹായിക്കുന്നു.

ADVERTISEMENT

– സുര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണം. അന്തരീക്ഷ മലിനീകരണം വഴി ചർമത്തിലുണ്ടാകുന്ന ബ്രേയ്ക്ക് ഔട്ടുകൾ എന്നിവ കുറയ്ക്കും.

– എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടും.

– എല്ലാ തരം ചർമക്കാർക്കും ഉപയോഗിക്കാം.

– ഒട്ടിപ്പിടിക്കലില്ല, എണ്ണമയമില്ല. കിട്ടുന്നത് സിൽകി സ്മൂത്ത് ചർമം.

– ചെറിയ മടക്കുകൾ നേരിയ വരകൾ പോലുമകറ്റി ചർമം ഈവൻ ടോൺ ആക്കി മാറ്റും.

സ്ഥിരമായി ചെയ്യുന്ന ചർമ സംരക്ഷണ രീതികൾ ഒക്കെ ചെയ്തു കഴിഞ്ഞ് ക്രീം ആവശ്യത്തിനനുസരിച്ച് എടുത്ത് മുഖത്തും അതേപോലെ കഴുത്തിലും നന്നായി പുരട്ടുക. മണിക്കൂറുകൾ ചിലവഴിക്കാതെ മെയ്ക്കപ് ലുക്ക് റെഡി!  

ADVERTISEMENT