‘മുഖക്കുരു കുറയ്ക്കും, ചര്‍മം കണ്ണാടി പോലെ തിളങ്ങും’; തണ്ണിമത്തന്റെ തൊലി മുഖത്തിട്ടാല്‍ ലഭിക്കുന്ന ഗുണങ്ങൾ അറിയാം
Mail This Article
നിങ്ങളുടെ ചർമത്തിൽ മാജിക്കുകൾ തീർക്കാൻ ഇനി തണ്ണിമത്തൻ മതി. ചര്‍മത്തിന്റെ നിറം മങ്ങല്‍, കരുവാളിപ്പ് എന്നിവ അകറ്റാൻ സഹായകമായ വൈറ്റമിൻ എ, സി, ഇ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് ഈ പഴം. . ഇത് അകാല വാർധക്യത്തെ തടയുകയും നേരിയ വരകളും ചുളിവുകളും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. തണ്ണിമത്തന്റെ തൊലി മുഖത്തിട്ടാൽ ലഭിക്കുന്ന ഗുണങ്ങൾ ഇവയൊക്കെയാണ്...
ചർമത്തെ യുവത്വത്തോടെ
തണ്ണിമത്തനിൽ ആന്റി ഓക്‌സിഡന്റുകളും വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തെ യുവത്വത്തോടെ കാത്തു സൂക്ഷിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളുടെ കേടുപാടുകൾക്കെതിരെ പോരാടാനും ചർമത്തിന്റെ മൊത്തത്തിലുള്ള ഇലാസ്തികത മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചർമത്തെ മുമ്പത്തേക്കാൾ ഉറപ്പുള്ളതാക്കുകയും ചെയ്യുന്നു. മങ്ങിയ ചർമത്തിനു തിളക്കം നൽകാനും ഇതിലെ വൈറ്റാമിനുകൾ സഹായിക്കുന്നു.
കണ്ണാടി പോലെ തിളങ്ങും
ചർമത്തിന്റെ തിളക്കത്തിന് മികച്ചതാണ് തണ്ണിമത്തൻ. മാലിക് ആസിഡ് തണ്ണിമത്തനിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. തണ്ണിമത്തന്റെ തൊലി അരച്ച് മുഖത്തിൽ പുരട്ടുന്നത് ചർമത്തിലെ ജലാംശം നിലനിർത്തുകയും, ഇത് വഴി നിങ്ങളുടെ മുഖം തിളക്കമുള്ളതും മൃദുവായതുമാവുന്നു. എല്ലാ ദിവസവും രാവിലെ തണ്ണിമത്തന്റെ തൊലി ചർമത്തിൽ തേച്ചു പിടിപ്പിക്കാം. ചർമത്തിന്റെ തിളക്കം നിങ്ങൾക്ക് കണ്ടറിയാൻ സാധിക്കും.
മുഖക്കുരു കുറയ്ക്കും
സെൻസിറ്റിവ് ആയതും മുഖക്കുരു സാധ്യതയുള്ളതുമായ ചർമത്തിന് നല്ലതാണ് തണ്ണിമത്തൻ. കൂടാതെ നിങ്ങളുടെ ചർമത്തെ പരിപോഷിപ്പിക്കാൻ ആവശ്യമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിനുണ്ട്. ഏത് തരത്തിലുള്ള പ്രകോപനം, ചുവപ്പ്, അല്ലെങ്കിൽ സൂര്യതാപം എന്നിവ ശമിപ്പിക്കാനും ഇതിന് സാധിക്കും. കൂടുതൽ ഗുണത്തിനു തേനോ അല്ലെങ്കിൽ തൈരോ തണ്ണിമത്തന്റെ തൊലി ചേർത്ത് ചർമത്തിൽ തേക്കാം.
ജലാംശം നിലനിർത്തും
തണ്ണിമത്തനിൽ ഉയർന്ന അളവിൽ ജലാംശം ഉണ്ടെന്ന് പറയേണ്ടതില്ലല്ലോ, ചൂടുള്ള ദിവസം ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ദാഹം ശമിപ്പിക്കും, അതുപോലെ തണ്ണിമത്തന്റെ തോൽ മുഖത്ത് തേക്കുന്നത് നിങ്ങളുടെ ചർമത്തിന്റെ ജലാംശം അതുപോലെ നിലനിർത്തും. തണ്ണിമത്തന് നിങ്ങളുടെ മുഖത്തും ശരീരത്തിലും നഷ്ടപ്പെട്ട ഈർപ്പം നിറയ്ക്കാൻ കഴിയും, കൂടാതെ ഏകദേശം 93% ഉയർന്ന ജലാംശവും ഇതിലുണ്ട്. മുഖത്ത് തൊലി പുരട്ടുന്നത് നിങ്ങളുടെ ചർമത്തിന്റെ സ്വാഭാവിക ഈർപം വർധിപ്പിക്കും. ഇത് നിങ്ങളുടെ ചർമത്തെ തിളക്കമുള്ളതും മൃദുവുമാക്കി നിലനിർത്തും.