ADVERTISEMENT

ഇൻസ്റ്റയിൽ തോണ്ടുന്നതിനിടെ നിങ്ങൾക്കിഷ്ടമുള്ള പല നടിമാരും ബ്യൂട്ടി വ്ലോഗർമാരുടെ വീഡിയോസിൽ അവരും കണ്ണിനടിയിൽ ഒരു ചെറിയ പാളി ഒട്ടിച്ചു വച്ചിരിക്കുന്ന ഫോട്ടോസ് കണ്ടിട്ടില്ലേ? ഇതെന്താണാവോ ഈ സംഭവം എന്ന് ഓർത്തിട്ടില്ലേ?

ആ സംഭവമാണ് അണ്ടർ ഐ പാച്ചസ്. കൺതടങ്ങളിലെ തടിപ്പും കരുവാളിപ്പും മാറ്റി കണ്ണുകൾക്ക് പെട്ടെന്നൊരു തിളക്കം നൽകാൻ അണ്ടർ ഐ പാച്ചസിന് കഴിയും.

ADVERTISEMENT

ഒരു പരിപാടിക്കു പോകാൻ നേരം, അല്ലെങ്കിൽ തലേന്ന് നന്നായി ഉറങ്ങാൻ പറ്റാതെ ക്ഷീണിച്ച കണ്ണുകളുമായി എഴുന്നേൽക്കുമ്പോൾ ഇവ കണ്ണിനടിയിൽ ഒട്ടിക്കുകയേ വേണ്ടു. ക്ഷീണത്തിന്റെ ലക്ഷണങ്ങൾ അപ്പാടെ അകറ്റി വീക്കം കുറച്ച് കണ്ണിന് വേണ്ട മോയസ്ച്യുറൈസിങ്ങും ഈ പാച്ചസ് നൽകും. ഇതൊന്നും പോരാഞ​്ഞ് നല്ലൊരു കൂളിങ്ങ് ഇഫെക്റ്റും ഒപ്പം കിട്ടും.

എപ്പോഴും വേണ്ട... വല്ലപ്പോഴും ഓകെ

ADVERTISEMENT

സ്ഥിരമായി  ഐ പാച്ചസ് ഉപയോദിക്കുന്നത് നല്ലതല്ലെന്ന് ചർമരോഗ വിദഗ്ധർ മുന്നറിയിപ്പു തരുന്നു. എന്നും കൃത്യമായി ചർമം മോയ്സ്ച്യുറൈസ് ചെയ്യുന്നവർക്കും കണ്ണുകളെ സ്ഥിരമായി പരിപാലിക്കുന്നവർക്കും ഇവ ആവശ്യം വരില്ലെന്നും അവർ ഓർമിപ്പിക്കുന്നു. പെട്ടന്ന് തിളക്കം വരുമെങ്കിലും ആ തിളക്കം വന്നതു പോലെ തന്നെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മങ്ങുകയും ചെയ്യും. മാത്രമല്ല എല്ലാവർക്കും ഇത് യോജിച്ചെന്നും വരില്ല. ഉപയോഗിക്കും മുൻപേ എന്തൊക്കെയാണ് ചേരുവകളെന്ന് വായിച്ചു നോക്കുക. നിങ്ങൾക്ക് അലർജിയുള്ള പദാർഥങ്ങളുണ്ടെങ്കിൽ ഉപേക്ഷിക്കുക.

ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ വല്ലപ്പോഴും മാത്രം ഉപയോഗിക്കാവുന്നൊരു ബ്യൂട്ടി മാജിക് ആയി മാത്രം ഇതിനെ കാണുന്നതാണ് ആരോഗ്യകരം. 

ADVERTISEMENT
ADVERTISEMENT