നഖത്തിന് പൊട്ടലുള്ളതോ നീളമില്ലാത്തതോ ഇനി പ്രശ്മാകില്ല മനോഹരമായ ഡിസൈനർ നഖങ്ങൾ ആഗ്രഹിക്കുന്നവർക്കായി നെയിൽ എക്സ്റ്റെൻഷൻസ് Advantages and Disadvantages of Nail Extensions
Mail This Article
‘‘ എടോ കഴിഞ്ഞ ആഴ്ച്ച വരെ കണ്ട നഖമല്ലല്ലോ ഇത്... ഇതെങ്ങനെ ഒറ്റ ദിവസം കൊണ്ടിത്ര നീളം വച്ചു?
സുഹൃത്തിന്റെ കല്യാണത്തിനെത്തിയ സ്വന്തം റൂംമെയ്റ്റിനെ കണ്ട് നീത അത്ഭുതപ്പെട്ടു. അത്രയും നാൾ ഒരു നെയിൽ പോളിഷ് പോലും ഇടാൻ പറ്റാത്തത്ര പരിതാപകരമായിരുന്നു ജാനിയുടെ നഖങ്ങൾ. കാണുമ്പോഴൊക്കെ നഖം കടിയോട് നഖം കടി. പക്ഷേ, ഇപ്പഴോ ഇട്ടിരിക്കുന്ന ലഹങ്കയ്ക്കും കമ്മലിനും മാലയ്ക്കും ഒക്കെപെർഫെക്റ്റ് മാച്ചായി നഖങ്ങൾ. കാണുന്നവർ കാണുന്നവർ വന്ന് അതേക്കുറിച്ച് തന്നെ ചോദിക്കുന്നു...
‘‘ഞാനേയ് നെയിൽ എക്സ്റ്റെൻഷൻസ് വച്ചു.’’ ജാനി പറഞ്ഞു. ഇതിനു മുൻപ് ഇതേക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അടുത്തോരാൾ ചെയ്ത് കാണുന്നത് ആദ്യമായിരുന്നു.
നെയിൽ എക്സ്റ്റെൻഷൻസ് പല തരമുണ്ട്:
∙ ആക്രലിക് നെയിൽസ്: ഈടു നിൽക്കുന്ന, എളുപ്പത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന തരം. ഇവ ലിക്വിഡ് മോണോമറിന്റേയും പൗഡർ പോളിമറിന്റേയും മിശ്രിതമാണ്.
∙ ജെൽ എക്സ്റ്റെൻഷൻസ്: പ്രകൃതിദത്തമായ എന്നാൽ തിളക്കമുള്ള ഫിനിഷ് നൽകും. യുവി/ എൽഇഡി ലൈറ്റിനു കീഴിലാണ് ഈ ജെൽ നഖങ്ങൾ പിടിപ്പിക്കുക.
∙ പോളീജെൽ: ജെല്ലിന്റെ വഴക്കവും ആക്രലിക്കിന്റെ ഈടും ഇവ നൽകും.
∙ പ്രസ്– ഓൺ–എക്സ്ടെൻഷൻസ്: മുൻപേ നിർമിച്ചു വച്ച, ആവർത്തിച്ച് ഉപയോഗിക്കാവുന്ന തരം നെയിൽ എക്സ്ടെൻഷൻസ്. ഇവ വെയ്ക്കാനും വളരെ എളുപ്പമാണ്.
∙ ഫൈബർ ഗ്ലാസ് റാപ്സ്: നിങ്ങൾക്കുള്ള നഖത്തെ തന്നെ അൽപം ശക്തിപ്പെടുത്താനും നീളം കൂട്ടാനും ഇത് സഹായിക്കും.
നെയിൽ എക്സ്ടെൻഷൻസ് വയ്ക്കാൻ നല്ല തയ്യാറെടുപ്പു വേണം. നഖം ഒരുക്കുക (ഡീഹൈഡ്രേഷൻ ചെയ്യുക, വൃത്തിയാക്കുക, നീളം കൂട്ടാനുള്ള വസ്തുക്കൾ പുരട്ടുക, ഫയൽ കൊണ്ട് ആകൃതി വരുത്തുക), ടോപ് കോട്ട് ഇടുക തുടങ്ങി പല കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. മിക്കവാറും 3–4 ആഴ്ച്ചകളോളമാണ് നെയിൽ എക്ടെൻഷൻസ് നിലനിൽക്കാറ്.
2–3 ആഴ്ച്ചകളിൽ കൂടുമ്പോൾ എക്സ്ടെൻഷനുകൾക്ക് ടച്ച് അപ്പ്/ റീഫിൽ എന്നിവ വേണ്ടി വരും.
വച്ച നഖം ഊരി മാറ്റുന്നതും നിസ്സാരകാര്യമല്ല. നല്ല ശ്രദ്ധയോടെയും ക്ഷമയോടെയും ചെയ്യേണ്ട കാര്യമാണിത്. അല്ലെങ്കിൽ ചിലപ്പോൾ ചർമം മോശമാകാനിടയുണ്ട്.
പെട്ടന്നു തന്നെ ശക്തിയും നീളവും വീതിയുമൊക്കെയുള്ള നഖങ്ങൾ കിട്ടും, പുതിയ ഡിസൈനുകൾ പരീക്ഷിക്കാം എന്നതൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ.
അപ്പോൾ തന്നെ സ്വാഭാവിക നഖങ്ങളുടെ ആരോഗ്യം ക്ഷയിപ്പിക്കുമെന്നതും ചിലവേറും എന്നതും നിരന്തരം പരിപോഷിപ്പിക്കേണ്ടതായി വരും എന്നതൊക്കെയാണ് ഇതിന്റെ ദൂഷ്യവശങ്ങൾ.