വീട്ടിൽ തേൻ ഇരിപ്പുണ്ടോ? ചർമത്തിന്റെ 5 പ്രശ്നങ്ങൾക്ക് ഈസിയായി പരിഹാരം കാണാം അതും വലിയ പൈസ ചിലവില്ലാതെ Unlock Radiant Skin: 5 Honey-Based Skincare Secrets for Winter
Mail This Article
തണുപ്പുകാലം ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം ചർമ പ്രശ്നങ്ങളും രൂക്ഷമാക്കുന്ന സമയമാണ്. വരണ്ട വായുവും പെട്ടന്നുള്ള വെയിലും കാലാവസ്ഥാ മാറ്റങ്ങളും ഒക്കെ ചേർന്ന് ചർമത്തിന്റെ കാര്യം അവതാളത്തിലാക്കും...
എന്നാൽ വീട്ടിൽ തേനുണ്ടെങ്കിൽ വലിയ ഫാൻസി ട്രീൻമെന്റുകൾകൾ എടുക്കാതെ പാർലറില്രംൽ പോകാതെ പകരം വീട്ടിൽ തന്നെയിരുന്ന് ചർമം സുന്ദരമാക്കി മാറ്റാം. ആകെ വേണ്ടത് ക്ഷമയും മുടക്കമില്ലാതെ ചർമ സംരക്ഷണം ചെയ്യാനുള്ള മനസും സമയവും മാത്രം.. അതിനൊക്കെ തയ്യാറുണ്ടെങ്കിൽ തേൻ കൊണ്ട് ചെയ്യാവുന്ന 5 ചർമ സംരക്ഷണ ടിപ്പുകൾ നോക്കാം.
1. ചർമത്തിലെ ഈർപം ലോക് ചെയ്യാം: ആഴ്ച്ചയിൽ മൂന്ന് ദിവസംമെങ്കിലും അൽപം തേൻ മുഖത്തു പുരട്ടി നന്നായി മസാജ് ചെയ്യാം. താഴേ നിന്ന് മുകളിലേക്കു പോകുന്ന തരത്തിൽ വേണം മസാജ് ചെയ്യാൻ. 10 മിനിറ്റു വച്ച ശേഷം കഴുകി കളയാം. തേനിന് ചർമത്തിലെ ഈർപം സംരക്ഷിച്ചു നിർത്തി ചർമത്തെ മോയ്സ്ച്യുറൈസ് ചെയ്യാൻ സാധിക്കും.. വരണ്ട വായു തട്ടി മോശമായ ചർമം വരെ സ്ഥിരമായ തേനിന്റെ ഉപയോഗം കൊണ്ട് ജീവസുറ്റതാകും.
2. വരണ്ട വിണ്ട ചർമം പുതുക്കാം: തണുത്ത കാറ്റ് ഏറ്റ് വരണ്ടു വിണ്ട അസ്വസ്ഥതകൾ അനുഭവിക്കുന്ന ചർമമാണോ നിങ്ങൾക്കുള്ളത്? അൽപം തേനും കറ്റാർ വാഴയുടെ ജെല്ലും കൂട്ടി ചേർത്തു മുഖത്തും കൈകാലുകളിലും ഇടാം. 10–15 മിനിറ്റ് ശേഷം കഴുകി കളയാം. ആഴ്ച്ചയിൽ 3 തവണ ഇതു ചെയ്യുന്നത് ചർമത്തിൽ വ്യത്യാസം വരുത്തും.
3. സെർസീറ്റീവ് ചർമത്തിന് പറ്റിയ കൂട്ട്: സെൻസീറ്റീവായ ചർമക്കാർക്ക് ഏറ്റവും സുരക്ഷിതമായ ഉപയോഗിക്കാവുന്ന ഒന്നാണ് തേൻ. സ്ഥിരമായി തേനും അൽപം ഓട്ട്സും ചേർത്തരച്ച മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി കഴുകി കളയുന്നത് ചൊറിച്ചിൽ, തടിപ്പ്, പെട്ടന്നുണ്ടാകുന്ന സ്കിൻ ബ്രേയ്ക്ക്ഔട്ട്സ് മുതലായ പ്രശ്നങ്ങൾ കുറയ്ക്കും.
4. തെളിഞ്ഞ ചർമത്തിന്: പാടുകളും കരുവാളിപ്പും മാറി ചർമം തിളങ്ങാനായി അൽപ്പം തൈരും തേനും സമം എടുത്ത് നന്നായി കലർത്തി മുഖത്തിടാം. 10–15 മിനിറ്റിനു ശേഷം ഇളം ചൂടു വെള്ളം കൊണ്ട് മുഖം കഴുകാം. ആഴ്ച്ചയിൽ 3–4 തവണ ചെയ്യാം.
5. പോയ തിളക്കം തിരികെ പിടിക്കാം: തേനും അൽപം നാരങ്ങാ നീരും േചർത്ത മിശ്രിതം ഇർപ്പമുള്ള മുഖത്തു പുരട്ടി നന്നായി മസാജ് ചെയ്യാം. ശേഷം 15–20 മിനിറ്റ് നേരം വച്ചിട്ട് ഇളം ചൂടു വെള്ളത്തിൽ കഴുകാം. മങ്ങിയ ചർമത്തിന് സ്വതസിദ്ധമായി തിളക്കം വീണ്ടെടുക്കാൻ ഇതു വഴി സാധിക്കും.