ADVERTISEMENT

സൗന്ദര്യസംരക്ഷണത്തിലെ സൂപ്പർ സ്റ്റാർ ആരെന്നു ചോദിച്ചാൽ അതു സൺസ്ക്രീൻ തന്നെ. ഏതു സെലിബ്രിറ്റിയുടെയും സ്കിൻകെയർ റുട്ടീൻ പരിശോധിച്ചോളൂ... അതിൽ മറ്റെന്തില്ലെങ്കിലും സൺസ്ക്രീൻ ഉണ്ടാകും. 

എന്താണ് സൺസ്ക്രീൻ ?

ADVERTISEMENT

സണ്‍സ്‌ക്രീന്‍ എന്ന വാക്കില്‍ തന്നെയുണ്ട് എന്താണ് അതിന്റെ ഉപയോഗമെന്നത്. സൂര്യരശ്മികളിൽ നിന്നു ചർമത്തെ മറയ്ക്കുക. ചര്‍മം കരിവാളിക്കുന്നതും സൺ ബേ ൺ ഉണ്ടാകുന്നതും മാത്രമല്ല സൂര്യരശ്മികളേറ്റാലുള്ള പ്രശ്നം. ചർമത്തിന്റെ യുവത്വം നഷ്ടപ്പെട്ട് ചുളിവുകളും പാടുകളും വരാനും ദീർഘകാല പിഗ്‌മെന്റേഷൻ പ്രശ്നങ്ങളുണ്ടാകാനും സ്കിൻ കാൻസർ സാധ്യത കൂട്ടാനും ഇതു കാരണമാകും. 

എപ്പോഴും ഒാർക്കാൻ

ADVERTISEMENT

സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്ന് അറിയാം.

∙ എസ്പിഎഫ്: സണ്‍പ്രൊട്ടക്‌ഷന്‍ ഫാക്ടര്‍ എന്നതാണ് എസ്പിഎഫ്. സൂര്യരശ്മികളിൽ നിന്നു സംരക്ഷണം തരുന്ന ഈ ഘടകത്തിന്റെ അളവ് നോക്കി വേണം സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ.

ADVERTISEMENT

∙ ബ്രോഡ് സ്പെക്ട്രം: യുവിഎ, യുവിബി (Ultraviolet A & Ultraviolet B) സൂര്യരശ്മികളിൽ നിന്നും പൂർണ സംരക്ഷണം നൽകുന്നതാണ് ബ്രോഡ് സ്പെക്ട്രം. 

∙ പിഎ : പ്രൊട്ടക്‌ഷൻ ഗ്രേഡ് ഓഫ് യുവിഎ അഥവ യുവിഎ റേഡിയേഷനിൽ നിന്നുള്ള സംരക്ഷണത്തിന്റെ തോത് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. PA കഴിഞ്ഞു ++ വന്നാൽ മിതമായ സംരക്ഷണവും +++ വന്നാൽ ഉയർന്ന സംരക്ഷണവും ++++ വന്നാൽ മികച്ച സംരക്ഷണവും ലഭിക്കും എന്നാണ് അർഥം.

∙ വാട്ടർ റസിസ്റ്റന്റ് എന്നോ സ്വറ്റ് റസിസ്റ്റന്റ് എന്നോ സൺസ്ക്രീനിന്റെ പുറത്ത് എഴുതിയിട്ടുണ്ടെങ്കിൽ അതിനർഥം നനഞ്ഞാലും 40 മിനിറ്റ് കൂടി സൂര്യരശ്മിയിൽ നിന്നും സംരക്ഷണം ലഭിക്കുമെന്നാണ്. 80 മിനിറ്റ് എങ്കിലും സംരക്ഷണം നിലനിൽക്കുമെങ്കിൽ വാട്ടർപ്രൂഫ് ആണ്. ആ സമയത്തിനുശേഷം വീണ്ടും സൺസ്ക്രീൻ പുരട്ടേണ്ടതാണ്.

∙ ബ്ലൂലൈറ്റ് ഫിൽറ്റർ : ഇപ്പോൾ വിപണിയിലുള്ള മിക്ക സ ൺസ്ക്രീനിലും ബ്ലൂലൈറ്റ് ഫിൽറ്റർ എന്നും കാണാം. സ്ക്രീനിൽ (മൊബൈൽ/കംപ്യൂട്ടർ) നിന്നു വരുന്ന ഹൈ എനർജി വിസിബിൾ ലൈറ്റ് അല്ലെങ്കിൽ ബ്ലൂ ലൈറ്റിനെ പ്രതിരോധിക്കുന്ന ഘടകം അടങ്ങിയിട്ടുള്ള സൺസ്ക്രീൻ ആണിവ.

∙ രണ്ടു തരം ഘടകങ്ങൾ അടങ്ങിയിട്ടുള്ള സൺസ്ക്രീനുകളുണ്ട്. കെമിക്കൽ സൺസ്ക്രീൻ സൂര്യരശ്മിയെ ആഗിരണം ചെയ്ത് അതിനെ ചൂടായി പുറത്തുവിടുന്നു. അങ്ങനെ കോശങ്ങളെ കേടുവരാതെ സംരക്ഷിക്കുന്നു. 

ഫിസിക്കൽ/മിനറൽ ഘടകമാകട്ടെ സൂര്യരശ്മിയെ പ്രതിഫലിപ്പിച്ച് ചർമകോശങ്ങളെ സംരക്ഷിക്കുന്നു. സിങ്ക്ഓക്സൈഡ്,  ടൈറ്റാനിയം ഡയോക്സൈഡ് എന്നിവയാണ് ഫിസിക്കൽ സൺസ്ക്രീനുകളിൽ കാണുന്നത്. 

നിയമങ്ങൾ ബാധകം

സൺസ്ക്രീനിന്റെ ഫലം ശരിയായി ലഭിക്കണമെങ്കിൽ ചില നിയമങ്ങൾ പാലിക്കണം. അല്ലെങ്കിൽ മുഖത്തു പാടുകളുടെ ട്രാഫിക് ബ്ലോക്കും കരിവാളിപ്പിന്റെ പുകപടലങ്ങളും നിറഞ്ഞു ചർമം വലയും. 

∙ എസ്പിഎഫ് 30ന് മുകളിലുള്ള സൺസ്ക്രീൻ ആണു നല്ലത്. SPF 15 - 93% സംരക്ഷണം നൽകുമ്പോൾ SPF 30 - 97% വും SPF 50 - 98% വും സംരക്ഷണം നൽകുന്നു. ബ്രോഡ് സ്പെക്ട്രം, വാട്ടർ റെസിസ്റ്റന്റ് ഉള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. 

∙ പകൽസമയത്തു പുറത്തിറങ്ങിയാലും ഇല്ലെങ്കിലും സ ൺസ്ക്രീൻ പുരട്ടണം. അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്നതിന് ഇത് അത്യാവശ്യമാണ്. വല്ലപ്പോഴും മാത്രം ഉപയോഗിച്ചാൽ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. 

∙ പുറത്തിറങ്ങുന്നതിനു 20 മിനിറ്റ് മുന്‍പെങ്കിലും സ ണ്‍സ്‌ക്രീന്‍ പുരട്ടണം. സൺസ്ക്രീൻ ചർമത്തിലേക്ക് ആ ഗിരണം ചെയ്തു പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സമയമെടുക്കും. 

∙ മുഖത്ത് സൺസ്ക്രീൻ എത്ര അളവിൽ പുരട്ടണം? അതിനു ‘ടു ഫിംഗർ റൂള്‍’ പിന്തുടരാം. ചൂണ്ടുവിരലും നടുവിരലും നിവർത്തി വിരലിന്റെ നീളത്തിൽ സൺസ്ക്രീൻ എടുക്കുക. അൽപം കൂടുതലല്ലേ എന്നു തോന്നാം. എന്നാൽ അല്ല. മികച്ച കവചം തീർക്കാൻ ഇത്രയും ആവശ്യമാണ്.

∙ സൺസ്ക്രീൻ ഫൗണ്ടേഷനോ മോയിസ്ചറൈസറിനോ ഒപ്പം മിക്സ് ചെയ്തു പുരട്ടുന്നത് ശരിയല്ല. ഇത് സൺസ്ക്രീനിന്റെ ഗുണം കുറയ്ക്കും. മേക്കപ്പിനായി MSF റൂൾ ഓ ർത്താൽ മതി. മോയിസ്ചറൈസർ (M) പുരട്ടിയശേഷം സൺസ്ക്രീൻ (S). അതു കഴിഞ്ഞ് ഫൗണ്ടേഷൻ (F) അണിയുക. 

∙ മുഖത്തു മാത്രമല്ല, വെയിൽ നേരിട്ടേൽക്കുന്ന ശരീരഭാഗങ്ങളിലും സൺസ്ക്രീൻ ബോഡി ലോഷൻ ഉപയോഗിക്കുന്നത് നല്ലതാണ്.

സൺസ്ക്രീൻ റീ അപ്ലൈ ചെയ്യുമ്പോൾ

∙ രാവിലെ പുറത്തിറങ്ങുമ്പോള്‍ ഉപയോഗിക്കുന്ന സ ണ്‍സ്‌ക്രീന്‍ ദിവസം മുഴുവന്‍ സംരക്ഷണം നല്‍കില്ല. നേരിട്ടു സൂര്യപ്രകാശമേൽക്കുന്ന ഇടങ്ങളിൽ ഏറെ നേരം ജോലി ചെയ്യുന്നവർ രണ്ടു മണിക്കൂര്‍ ഇടവേളയിൽ സൺസ്ക്രീൻ പുരട്ടണം. ഇൻഡോർ ഡെസ്ക്ടോപ് ജോലി ചെയ്യുന്നവർ രാവിലെയും പിന്നീടു  നാലു–അഞ്ചു  മണിക്കൂർ കഴിഞ്ഞും സൺസ്ക്രീൻ പുരട്ടുക. 

2270213945

∙ ചർമത്തിന് മെലാസ്മ പോലെയുള്ള പിഗ്‌മെന്റേഷൻ പ്രശ്നങ്ങളുള്ളവർ പുറത്തിറങ്ങുന്നില്ലെങ്കിൽ കൂടി മൂന്നു ത വണ സൺസ്ക്രീൻ പുരട്ടണം; രാവിലെ എട്ടു മണി, ഉച്ചയ്ക്ക് 12 മണി, വൈകിട്ട് നാലു മണി.

∙ സൺസ്ക്രീൻ പുരട്ടുമ്പോഴെല്ലാം മുഖം കഴുകേണ്ട ആ വശ്യമില്ല. മേക്കപ് ഒന്നുമില്ലെങ്കിൽ ടിഷ്യു പേപ്പർ കൊണ്ടു മുഖം മെല്ലെ തുടച്ചശേഷം സൺസ്ക്രീൻ പുരട്ടാം.

∙ മേക്കപ് ഉണ്ടെങ്കിൽ സൺസ്ക്രീൻ സ്റ്റിക്/സൺസ്ക്രീൻ സ്പ്രേ ഉപയോഗിച്ചശേഷം ബ്ലെൻഡ് ചെയ്യാം. ടിന്റഡ് സൺസ്ക്രീൻസ് തിരഞ്ഞെടുത്താൽ മേക്കപ്പുമായി വേഗം ബ്ലെൻഡ് ആകുമെന്ന മെച്ചമുണ്ട്.

∙ സൺസ്ക്രീൻ പുരട്ടിയശേഷം ചർമത്തിന്റെ നിറവുമായി ചേരാതെ വെളുത്ത നിറത്തിൽ കാണുന്നുവെങ്കിൽ ജെൽ അല്ലെങ്കിൽ ടിന്റഡ് സൺസ്ക്രീൻ തിരഞ്ഞെടുക്കുക.   

കുട്ടികൾക്കും വേണം

കുട്ടികളുടെ ചർമത്തെയും സൂര്യരശ്മികൾ ബാധിക്കാം. കരിവാളിപ്പ് അകറ്റിനിർത്താനും ചർമത്തിന്റെ ആരോഗ്യം കാക്കാനും വേണ്ടിയാണ് സൺസ്ക്രീൻ പുരട്ടുന്നത്.

∙ ആറു മാസത്തിൽ കൂടുതൽ പ്രായമുള്ള കുഞ്ഞുങ്ങളിൽ സൺസ്ക്രീൻ ഉപയോഗിക്കാം. 

∙ കുട്ടികൾക്കും പതിവായി സൺസ്ക്രീൻ പുരട്ടാം. ഇവർക്കായി മാത്രമുള്ള സൺസക്രീൻ ഉപയോഗിക്കണമെന്നു മാത്രം. മിനറല്‍ സൺസ്ക്രീൻ ആണു നല്ലത്.  

∙ പുറത്തിറങ്ങി കളിക്കാൻ പോകും മുൻപ് സൺസ്ക്രീൻ പുരട്ടുക. യാത്രകൾ പോകുമ്പോൾ കുട്ടികൾക്കായുള്ള സ ൺസ്ക്രീൻ കൂടി ബാഗിൽ വയ്ക്കുക. ബീച്ചിലേക്കാണ് യാത്ര എങ്കിൽ സൺസ്ക്രീൻ തീർച്ചയായും വേണം.

∙ എക്സീമ പോലെയുള്ള ചർമപ്രശ്നങ്ങളുള്ള കുട്ടികളാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം സൺസ്ക്രീൻ ഉപയോഗിക്കുക.

വിവരങ്ങൾക്കു കടപ്പാട് : ഡോ. വീണ മനീഷ്, കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ് & എസ്തറ്റിക് ഫിസിഷൻ, വിവ ഡെർമ സ്കിൻ ക്ലിനിക്, ഇടപ്പള്ളി, കൊച്ചി

The Ultimate Guide to Sunscreen for Healthy Skin:

Sunscreen is the undisputed superstar of skincare, essential for protecting your skin from the harmful effects of the sun. Regular application of the right sunscreen not only prevents tanning and sunburn but also combats premature aging, wrinkles, and reduces the risk of skin cancer.

ADVERTISEMENT