ADVERTISEMENT

ചുണ്ടുകളുടെ ആവരണം വളരെ മൃദുലമാണ്. ചർമം വരളാതെ കാക്കാൻ എണ്ണമയം നൽകുന്ന സെബേഷ്യസ് ഗ്രന്ഥികളുണ്ട്. എന്നാൽ ചുണ്ടുകളിൽ അവയില്ല താനും. അപ്പോൾ പിന്നെ, വേണ്ട കരുതൽ നൽകിയില്ലെങ്കിൽ ചുണ്ടുകൾ വേഗം വരണ്ടതാകുമെന്നു പറയേണ്ടതില്ലല്ലോ. നൽകാം ഈ കരുതലുകൾ.

വരണ്ടു പോകാതിരിക്കാൻ

ADVERTISEMENT

∙ വരണ്ട ചുണ്ടുകളുടെ പ്രധാന വില്ലൻ നിർജലീകരണമാണ്. ദിവസവും മൂന്നു ലീറ്റർ വെള്ളം കുടിക്കുകയും ജലാംശം കൂടുതലുള്ള ഓറഞ്ച്, കുക്കുമ്പർ എന്നിവ കഴിക്കുകയും ചെയ്താൽ ശരീരത്തിനു ആവോളം ജലാംശം കിട്ടും.

∙ ചുണ്ടുകൾ വരളുമ്പോൾ ഉമിനീർ കൊണ്ടു നനച്ചു കൊടുക്കുന്നതു പലരും അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന കാര്യമാണ്. എന്നാലിത് ചുണ്ടുകൾ കൂടുതൽ വരണ്ടതാക്കുകയേയുള്ളൂ. ഹൈഡ്രേറ്റിങ് ലിപ് ബാം കയ്യിൽ കരുതാം. വരൾച്ച തോന്നുമ്പോൾ ബാം പുരട്ടുക.

ADVERTISEMENT

ചുണ്ടിനായി തിരഞ്ഞെടുക്കുമ്പോൾ

∙ ചുണ്ടിൽ പുരട്ടാനായി ചർമകവചം സംരക്ഷിക്കുന്ന സിറമൈഡ്സ്, ജലാംശം കാക്കുന്ന ഹയലറൂണിക് ആസിഡ് എന്നിവ ചേർന്ന ലിപ് ബാം തിരഞ്ഞെടുക്കാം. ഷിയ ബട്ടർ, വെളിച്ചെണ്ണ എന്നിങ്ങനെ മൃദുത്വം കാക്കുന്ന ഘടകങ്ങളുള്ളവയും നല്ലതാണ്.

ADVERTISEMENT

∙ അൾട്രാവയലറ്റ് രശ്മികൾ ചുണ്ടിനെയും ബാധിക്കും. എസ്പിഎഫ് 15 മുകളിലുള്ള ലിപ് ബാം പുരട്ടിയാൽ വരൾച്ചയ്ക്കൊപ്പം ഹൈപ്പർ പിഗ്‌മന്റേഷനും പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളും തടയാനാകും.

കരുതൽ നൽകണം

∙ ചർമത്തിന്റെ റിപ്പയറിങ് നടക്കുന്നത് രാത്രി ഉറങ്ങുന്ന സമയത്താണ്. ഡീപ് സ്ലീപ് എന്നതിനു ബ്യൂട്ടി സ്ലീപ് എന്നു കൂടി പറയുന്നത് ഇക്കാരണത്താലാണ്. ചുണ്ടിന്റെ സംരക്ഷണത്തിനായി രാത്രി ഉറങ്ങും മുൻപു മികച്ച മോയിസ്ചറൈസിങ് ഗുണങ്ങളുള്ള ലിപ് ബാം പുരട്ടാം.

∙ വൈറ്റമിൻ ഇ, ആന്റി ഓക്സിഡന്റ്സ്, ഫാറ്റി ആസിഡ്സ് എന്നിവയടങ്ങിയതാണ് ബദാം എണ്ണ. രാത്രി കിടക്കുന്നതിനു മുൻപ് രണ്ടോ മൂന്നോ തുള്ളി ബദാം എണ്ണ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യാം. രാവിലെ ഉണരുമ്പോൾ ചുണ്ടുകൾക്കു തുടിപ്പും ജലാംശവുമുണ്ടാകും.

LipCare2

∙ വരണ്ട ചുണ്ടിലെ ചർമം അടർത്തി മാറ്റാൻ ശ്രമിക്കേണ്ട. എക്സ്ഫോളിയേഷനിലൂടെ മൃതകോശങ്ങൾ നീക്കം ചെയ്യാം. തേനും പഞ്ചസാരയും യോജിപ്പിച്ചു സ്ക്രബ് തയാറാക്കി ചുണ്ടിൽ പുരട്ടി ടൂത്‌ബ്രഷ് ഉപയോഗിച്ചു മസാജ് ചെയ്യുക. ഇതു കഴുകിയശേഷം ലിപ് ബാം കൂടി പുരട്ടണം. അമിതമായ എക്സ്‌ഫോളിയേഷൻ ചർമത്തിനു ദോഷ മേ ചെയ്യൂ. അതുകൊണ്ട് ആഴ്ചയിൽ ഒരു തവണയിൽ എ ക്സ്ഫോളിയേഷൻ വേണ്ട.

ലിപ്സ്റ്റിക് അണിയുമ്പോള്‍ ഓർക്കാൻ

∙ ലിപ്‌സ്റ്റിക് അണിയും മുൻപ് ലിപ് ബാം നേർമയായി പുരട്ടാം. ഇതു ചുണ്ടിനെ വരളാതെ കാക്കും.

∙ മാറ്റ് ലിപ്സ്റ്റിക് ചുണ്ടിനെ കൂടുതൽ വരണ്ടതാക്കാം. നറിഷിങ് ഓയിൽ അല്ലെങ്കിൽ ബട്ടർ അടങ്ങിയ ഗ്ലോസ്, ലിപ്സ്റ്റിക് എന്നിവയിലേക്കു മാറുന്നതാണ് നല്ലത്.

∙ മാറ്റ് ലിപ്സ്റ്റിക് അണിയേണ്ടി വന്നാൽ അതിനൊരു ബ്യൂട്ടി ടിപ് ഉണ്ട്. ലിപ്സ്റ്റിക് അണിയുന്നതിനു 20 മിനിറ്റ് മുൻപ് ലിപ് ബാം പുരട്ടുക. പിന്നീട് ഒരു സോഫ്റ്റ് ടിഷ്യു ഉപയോഗിച്ചു ലിപ് ബാം മെല്ലേ തുടച്ചു മാറ്റി ലിപ്‌സ്റ്റിക് അണിയാം. ലിപ് ബാമിന്റെ മൃദുത്വം അവശേഷിക്കുന്ന വിധമേ തുടയ്ക്കാവൂ.

Understanding Dry Lips and Prevention:

Dry lips can be prevented by maintaining hydration and using the right lip care products. Consistent care, including hydration and proper lip balm application, is crucial for soft and healthy lips.

ADVERTISEMENT