ADVERTISEMENT

ദിവസം തോറും നേർത്തു നേർത്തു വരുന്ന തലമുടി കൈകാര്യം ചെയ്യുക മനസുലയ്ക്കുന്നൊരു കാര്യം തന്നെയാണ്. ലോകത്താകമാനുള്ള വലിയൊരു വിഭാഗം മനുഷ്യർക്കും ഇത് ലിംഗഭേദമന്യേ മാനസിക സമ്മർദ്ദമേറ്റുന്നൊരു കാര്യം തന്നയാണ് താനും. എന്നാൽ കൃത്യമായ കാര്യകാരണങ്ങൾ മനസിലാക്കി അതു പരിഹരിച്ച് ഒപ്പം മുടങ്ങാതെ പരിപാലിച്ചാൽ മുടിയുടെ ആരോഗ്യത്തിൽ പ്രകടമായ മാറ്റം വരും.

1. ഡയറ്റാണ് അടിത്തറ

ADVERTISEMENT

മുടി എന്നു പറയുന്നതേ കെരാറ്റിൻ എന്ന പ്രോട്ടീനാണ്.  ഡയറ്റിൽ പ്രോട്ടീനിന്റെ അളവ് ശ്രദ്ധിക്കുകയാണ് മുടിയുടെ കാര്യത്തിൽ എടുക്കേണ്ട ആദ്യ ചുവട്. ഫ്ക്സീഡ്സ്, ചിയ സീഡ്സ്, വാൾനട്ട്സ്, മുട്ട, മാംസം, ധാന്യങ്ങൾ, മീൻ, കീൻവ തുടങ്ങിയവയിലേതെങ്കിലുമൊക്കെ എന്നും ഡയറ്റിൽ ഉൾപ്പെടുത്താം.

കൃത്രിമ മധുരം, മദ്യപാനം എന്നിവ ഉപയോഗം മുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നും ഓർമ വേണം.

ADVERTISEMENT

2. മുടിയെ സൂക്ഷിച്ചു പരിപാലിക്കാം

നേർത്തു വരുന്ന തലമുടി എന്നും നനച്ച് കുളിക്കണമെന്നില്ല.. തല കഴുകാൻ സൾഫേറ്റ് ഫ്രീ ഷാംപൂവും തിരഞ്ഞെടുക്കാം.. മുടിയോട് എന്തോ ദേഷ്യമുള്ളപോലെ ചീപ്പിട്ട് ശക്തിയായി വലിച്ചു ചീകുന്നത് ഒഴിവാക്കാം. പകരം അകന്ന പല്ലുള്ള ചീപ്പു കൊണ്ട് സാവധാനം ചീകാം. അതേപോലെ കുളികഴിഞ്ഞ് തോർത്ത് കൊണ്ട് ശക്തിയായി അടിച്ചടിച്ച് ഉണക്കുന്നത് ഇനി വേണ്ട. മൃദുലമായൊരു ടവൽ കൊണ്ട് മുടിയിലെ വെള്ളം പിഴിഞ്ഞു കളയാം.

ADVERTISEMENT

ചൂടു വെള്ളം കൊണ്ട് മുടി കഴുകുന്ന ശീലം മാറ്റി ഇളം ചൂടുള്ള വെള്ളത്തിൽ മാത്രം തല കഴുകാം. എപ്പോഴും മുടി ഉണക്കാൻ ഹെയർ ഡ്രൈയറും മറ്റും ഉപയോഗിക്കാതെ പറ്റുമ്പോഴൊക്കെ കാറ്റത്ത് ഉണക്കാം.

3. ഹെയർ മസാജുകൾ ശീലിക്കുക

ദിവസവും നാലു മിനിറ്റെങ്കിലും തലയോട്ടി നന്നായി മസാജ് ചെയ്യുന്നത് മുടിയുടെ വളർച്ച കൂട്ടുമെന്ന് പഠനങ്ങൾ പറയുന്നു. വട്ടത്തിലുള്ള മസാജ് തലയോട്ടിയിലെ കോശങ്ങളെ ഉണർത്തും, അവിടേയ്ക്കുള്ള രക്തയോട്ടം നന്നായി നടക്കാനും സഹായിക്കും.

റോസ്മേരി ഓയിൽ, ബദാം എണ്ണ, വെളിച്ചെണ്ണ എന്നിവ തലയോട്ടിൽ പുരട്ടി നന്നായി മസാജ് ചെയ്യാം. ഏത് എസെൻഷ്യൽ ഓയിൽ എടുത്താലും അതു കാരിയർ ഓയിലുമായി ചേർത്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

4. സമ്മർദ്ദം കുറയ്ക്കാനുള്ള വഴി നോക്കാം

സമ്മർദ്ദം മുടികൊഴിച്ചിലിനുള്ള വലിയൊരു കാരണമാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. സമ്മർദ്ദം കുറയ്ക്കാനായി മെഡിറ്റേഷൻ, വ്യായാമം, നടത്തം, പാട്ട്, വര പോലുള്ള നിങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ ദിവസവും ചെയ്യാം. ഒപ്പം രാത്രി 7–8 മണിക്കൂർ ഉറങ്ങാനും ശ്രദ്ധിക്കണം. 

5. ചർമ രോഗവിദഗ്ധരെ കണ്ട് മാത്രം സപ്ലിമെന്റെടുക്കുക

പരസ്യം കണ്ടും സാമൂഹിക മാധ്യമങ്ങളിൽ കാണുന്നതുമായ ഹെയർ സപ്ലിമന്റുകൾ സ്വയം വാങ്ങി ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാം. ഒരു ഡോക്ടറെ കണ്ടിട്ട് നിങ്ങൾക്ക് ഇരുമ്പിന്റെ കുറവാണോ ബയോട്ടിന്റെ കുറവാണോ എന്നൊക്കെ കൃത്യമായി പരിശോധിച്ച് ഉറപ്പിച്ചിട്ട് മാത്രം സപ്ലിമെന്റുകൾ കഴിക്കുക.

6. കട്ടിതോന്നിപ്പിക്കുന്ന ഹെയർ പ്രോഡക്റ്റുകൾ അറിയാം.

വോള്യുമൈസിങ്ങ് ഷാംപൂ, ഹെർ റൂട്ട് ലിഫ്റ്റിങ്ങ് മൂസ്, വോള്യുമൈസിങ്ങ് സ്പ്രേ തുടങ്ങി പല പ്രോഡക്റ്റുകളും മാർക്കറ്റിൽ ലഭ്യമാണ്. എന്നുമല്ലെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാം.. കണ്ണിൽ കാണുന്നതങ്ങ് വാങ്ങുന്നതിനു പകരം ഇവയിലെ ചേരുവകൾ നോക്കി നിങ്ങൾക്കിണങ്ങുന്നവ തിരഞ്ഞടുക്കാം..

7. മുടി പരിചരണം ദിനചര്യയാക്കാം

മുടിയെ പരിചരിക്കാനായി എന്നും പാർലറിൽ പോകണമെന്നോ പതിനായിരക്കണക്കിന് രൂപയുള്ള പ്രോഡക്റ്റുകൾ വാങ്ങി ഉപയോഗിക്കണമെന്നല്ല മറിച്ച് നിങ്ങൾ‌ക്ക് മുടങ്ങാതെ ദിവസവും ചെയ്യാവുന്നൊരു ഹെയർ കെയർ റുട്ടീൻ സെറ്റ് ചെയ്യാം. ഇതൊരുപക്ഷേ, വിടവുള്ള ചീപ്പു കൊണ്ട്  മുടി പതിയ ചീകുന്നതാകാം, മാസാജ് ആകാം, നിങ്ങൾ‌ക്കിണങ്ങുന്ന ഹെയർ പ്രോഡറ്റ് പുരട്ടി നിൽക്കുന്നതാകാം ആഴ്ചയിലൊരിക്കൽ ഹെയർ മാസ്ക്ക് ഇട്ടു വച്ച് കുളിക്കുന്നതോ മാസത്തിൽ ഒരിക്കൽ ചെയ്യുന്ന ആന്റീ–ഡാൻറഫ് സ്പായോ ഒക്കെ ആകാം.

ഒന്നോർക്കുക തലമുടിയുടെ രൂപം രീതി വളർച്ചാ നിരക്ക് എന്നതൊക്കെ വലിയൊരളവിൽ ഒരാളുടെ ജനിതകഘടനയുമായി ഇഴചേർന്നു കിടക്കുന്നതാണ്. അതിനനുസരിച്ചു മാത്രമേ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യൂ. ഫലങ്ങൾ പ്രതീഷിക്കുമ്പോൾ സ്വയം പഴിചാരാതിരിക്കാൻ ഇക്കാര്യം ഓർക്കാം...

ADVERTISEMENT