നെല്ലിക്കയുടെ ആർക്കുമറിയാത്ത രഹസ്യം... യുവത്വം നിലനിർത്താൻ 5 രഹസ്യക്കൂട്ടുകൾ Boost Physical Strength and Vitality with Gooseberry
Mail This Article
ശരീരബലം കൂട്ടുന്നതിനും യുവത്വവും ആരോഗ്യവും നിലനിർത്തുന്നതിലുമെല്ലാം നെല്ലിക്ക സഹായിക്കും. വൈറ്റമിൻ സി, വൈറ്റമിൻ എ, വൈറ്റമിൻ ബി, അയൺ എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്.
∙ അകറ്റി നിർത്താം അകാലനര – നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി, കറ്റാർവാഴ, കറിവേപ്പില എന്നിവ കൂട്ടിയരച്ച് തലയിൽ പുരട്ടി കുളിക്കാം. പന്ത്രണ്ടു നെല്ലിക്ക കുരു കളഞ്ഞ് കഞ്ഞിവെള്ളം ചേർത്തരച്ചു മുടിയിൽ പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കുളിക്കുക. പതിവായി ഇങ്ങനെ ചെയ്താൽ അകാലനര അകറ്റാം. നെല്ലിക്കയിട്ട് തിളപ്പിച്ചാറിയ വെള്ളംകൊണ്ട് പതിവായി തലകഴുകുന്നതും നല്ലതാണ്.
∙ ജരാനരകൾ ബാധിക്കില്ല – ദിവസേന പച്ചനെല്ലിക്ക കഴിക്കുക. നെല്ലിക്കയിട്ട് തിളപ്പിച്ചാറിയ വെള്ളം പതിവായി കുടിക്കുക. നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിക്കുക.
∙ ശരീരബലത്തിനും ഓജസ്സിനും – പച്ച നെല്ലിക്ക 12 മണിക്കൂർ വെള്ളത്തിലിട്ട് വച്ചശേഷം കുരുകളഞ്ഞ് വെള്ളത്തിലിട്ട് വേവിക്കുക. ഇതിൽ മൂന്നിരട്ടി കൽക്കണ്ടം ചേർക്കുക. ഇ തു ദിവസവും കുടിക്കുക.
∙ കഫശല്യം – നെല്ലിക്ക, കടുക്ക, താന്നിക്ക, തിപ്പലി എന്നിവ തുല്യമായി പൊടിച്ച് നെയ്യ് ചേർത്തു കഴിക്കാം. തൊണ്ടയിലെ കഫക്കെട്ട് മാറും.
∙ ചെമ്പൻമുടി മാറട്ടെ – ചതച്ച നെല്ലിക്കയും തൈരും ചേർത്തു തലയിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.