ADVERTISEMENT

ഒന്നു കണ്ണടച്ചു തുറക്കുമ്പോഴേക്കും ഒരു പുതിയൊരോളം വന്ന് അടുത്തതിലേക്ക് പോകുന്ന ഫാഷൻ ലോകത്ത് ഒരു ട്രെന്റ് അൽപകാലം നിലനിൽക്കുക എന്നു പറയുന്നതേ അത്ഭുതമാണ്. അത്രത്തോളം പുതുമകളും ഓപ്ഷൻസുമാണ് ചുറ്റും നിലനിൽക്കുന്നത് അതുകൊണ്ട് തന്നെ എന്തിനോടെങ്കിലും ഫാഷൻ ഫോളോവേഴ്സ് ‘ഡോൺഡ് ഗോ’ എന്ന് പറയുന്നതേ കുറവാണ്. അതിനിടയ്ക്കാണ് ‘പ്ലീസ് സ്റ്റേ’ എന്നൊരു ട്രെന്റിനോട് അവർ ഒത്തൊരുമിച്ച് പറയുന്നത്... അതാണ് മൈക്രോ ഫ്രെഞ്ച് നെയിൽ മാനിക്ക്യൂർ. 2026ന്റെ മാനിക്യൂർ ട്രെന്റിതാകുമെന്നാണ് ഫാഷൻ നിരീക്ഷകരുടെ വിലയിരുത്തൽ. 

പഴയ ക്ലാസിക് ഫ്രെഞ്ച്് മാനിക്യൂറിന്റെ ഒരു നൂതന വകഭേദം. ആദ്യത്തേതിൽ നഖത്തിന്റെ അറ്റത്ത് വീതിയിൽ വര വരച്ച് അതിരിടുന്ന രീതിയായിരുന്നു. എന്നാൽ പുതിയതിൽ നഖത്തിനറ്റത്തു വരുന്ന നേർത്ത വരയാണ് ട്രെന്റിന്റെ ഹൈലൈറ്റ്. അത്രയ്ക്കും ക്ഷമയും ശ്രദ്ധയും വേണ്ട ഒരു കലാപരിപാടിയാണീ വര!

ADVERTISEMENT

ന്യൂഡ് ഷെയ്ഡുകളായ നെയിൽ പോളിഷുകൾക്കൊപ്പം വെളുത്ത അഗ്രങ്ങൾ വരുന്നതാണ് സ്ഥിരം പാറ്റേൺ എങ്കിലും ഇതിലിപിപ്പോൾ പല പരീക്ഷണങ്ങളും നടക്കുന്നുണ്ട്. നെയിൽ പൊളിഷ് ഇട്ടിട്ട് നഖത്തിന്റെ അറ്റത്തേക്ക് നിയോൺ നിറങ്ങൾ കൊണ്ടുള്ള നേർത്ത വര വരയ്ക്കുന്നതാണ് നിലവിലെ മോസ്റ്റ് മൂവിങ്ങ് ട്രെന്റ്.

നിയോണ‍്‍ കൂടാതെ നഖത്തിനറ്റത്ത് സ്വർണ്ണ/വെള്ളി നിറങ്ങൾ കൊണ്ടുള്ള വര വരച്ചു ചേർക്കുന്നതിനും ആവശ്യക്കാരെറെയുണ്ട്. ഇതും അല്ലാതെ കടും നിറങ്ങളായ ചുവപ്പും നീലയും നഖത്തിനറ്റത്തേക്കു ആളുകൾ കൊണ്ടുവരുന്നുണ്ട്. 

ADVERTISEMENT

നീണ്ട നഖങ്ങൾ ഇല്ലാത്തവർക്കാണ്  മൈക്രോ ഫ്രെഞ്ച് നെയിൽസിനോട് ഏറെ അടുപ്പം. കൃത്രിമ നഖങ്ങൾ ഇല്ലാതെ തന്നെ ഉള്ള നഖങ്ങൾ സുന്ദരമാക്കി മാറ്റാം എന്നതാണ് ഇവയെ യുവാക്കൾക്കിടയിൽ ഇത്ര ഹിറ്റ് ആക്കി മാറ്റുന്നത്. ചെറിയ നഖങ്ങളിലും ഇത് മനോഹരമായി ചെയ്തെടുക്കാം എന്നതു കൊണ്ടും കൂടിയാണ് ഇതിന് ‘ബേബി ഫ്രെഞ്ച് മാനിക്യൂർ’ എന്നും ‘മിനി ഫ്രെഞ്ച്’ എന്നുമൊക്കെ ചെല്ലപ്പേരുകൾ ഇട്ട് ആളുകൾ ചേർത്തു നിർത്തുന്നത്. 

ADVERTISEMENT
ADVERTISEMENT