ADVERTISEMENT

ഹൽദി, മെഹന്ദി, സംഗീത്, കല്യാണം,റിസപ്ഷൻ... വിവാഹാഘോഷങ്ങൾ ഒന്നോ രണ്ടോ ദിവസം കൊണ്ടു തീരുന്നില്ല.  ഒരായുസ്സിലേക്കുള്ള ഓർമകൾ പിറക്കുന്ന ഉത്സവകാലമാണ് അത്.

ഇനി പറയാനുള്ളതു കല്യാണപ്പെണ്ണിനോടാണ്. വിവാഹനാളുകളിൽ തലയെടുപ്പോടെ ആത്മവിശ്വാസം അണിഞ്ഞ്, സമ്മർദം തെല്ലുമില്ലാതെ അടിച്ചു പൊളിക്കേണ്ടേ... അതിനുള്ള ഒരുക്കം ആറു മാസം മുൻപേ തുടങ്ങണം. അപ്പോൾ മുതൽ ഈ അരുതുകളും മനസ്സിലുണ്ടാകണം.

ADVERTISEMENT

വിവാഹത്തിന് ഇനി ആറു മാസം

1. പരിപാലനം തുടങ്ങാൻ വൈകരുത്. കുറഞ്ഞ ദിവസങ്ങ ൾക്കുള്ളിൽ ചർമത്തിനു തിളക്കവും മുടിക്കു കരുത്തും സ്വന്തമാക്കാനാകില്ല. ചർമവിദഗ്ധന്റെ സഹായത്തോടെ സ്കിന്‍ കെയർ റുട്ടീൻ തുടങ്ങുക. മാസത്തിൽ ഒരിക്കൽ ഹെയർ സ്പാ ചെയ്യാം.

ADVERTISEMENT

2. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് പറയുന്നതെല്ലാം  കേൾക്കല്ലേ. സ്കിൻ എക്സപർട്ടിന്റെ സഹായത്തോടെ മാത്രം ചർമത്തിനും  മുടിക്കും സൗന്ദര്യവർധകങ്ങൾ തിരഞ്ഞെടുക്കുക.

3. വീടിനു പുറത്തു പോകുന്നില്ലല്ലോ, പിന്നെന്തിനു  സൺസ്ക്രീൻ എന്നു ചിന്തിക്കരുത്. അൾട്രാവയലറ്റ് രശ്മികൾ ചർമത്തെ തൊടാൻ മുറിക്കുള്ളിലും എത്തും.

ADVERTISEMENT

4. ശരീരഭാരം കുറയ്ക്കാൻ ക്രാഷ് ഡയറ്റ് വേണ്ടേ വേണ്ട... ക്രാഷ് ഡയറ്റ് ഉന്മേഷവും ഊർജവും കെടുത്തും. തെറ്റായ ഡയറ്റിങ് പോഷകക്കുറവിനും മസിൽ ലോസിനും വഴിവച്ച്, ശരീരഭംഗി ക്രാഷ് ലാൻഡ് ചെയ്യാനിടയാക്കാം.

5. സ്ട്രെങ്ത് ട്രെയ്‌നിങ് വ്യായാമം തുടങ്ങാൻ ഇനിയും വൈകേണ്ട. വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിക്കാം.ആകാരവടിവും സ്വന്തമാക്കാം. ആറു മാസം കൊണ്ടു വ്യായാമം ശീലമാകും എന്നതാണു ബോണസ്.

6. സ്കിൻ ഗ്ലോ ഡയറ്റ് പിന്തുടരാൻ മടിക്കരുത്. ഉപ്പും മധുരവും കുറയ്ക്കുക. ദിവസം രണ്ടര– മൂന്നു ലീറ്റർ വെള്ളം കുടിക്കുക. ബീറ്റ്റൂട്ട്, കാരറ്റ്, ഓറ‍ഞ്ച്, നാരങ്ങ, ബെറി പഴങ്ങ ൾ, പൈനാപ്പിൾ എന്നിവയിലേതെങ്കിലും എല്ലാ ദിവസവും കഴിക്കുക. പതിവായി അൽപം തൈര് കഴിക്കുക.

7. സപ്ലിമെന്റ്സ് ആവശ്യമില്ല എന്നു കരുതരുത്. അവശ്യപോഷകങ്ങളുടെ കുറവുണ്ടെങ്കിൽ സപ്ലിമെന്റ്സും വേണ്ടിവരാം. ചർമത്തിനു തിളക്കവും കൊളാജൻ ഉൽപാദനം കൂട്ടുകയും ചെയ്യുന്ന വൈറ്റമിൻ സി, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഒമേഗ ത്രീ, വൈറ്റമിൻ ഡി, ഇ എന്നിവയൊക്കെ ഡോക്ടറുടെ നിർദേശത്തോടെ കഴിക്കാം.

8. മാനസിക സമ്മർദങ്ങളെ ജയിക്കാൻ വിടേണ്ട. ടെൻഷൻ മാനസികാരോഗ്യത്തെ ബാധിക്കുന്നതിനൊപ്പം മുഖക്കു രു, മുടികൊഴിച്ചിൽ പോലുള്ളവയ്ക്കും കാരണമാകും. മെഡിറ്റേഷനും ബ്രീത്തിങ് എക്സർസൈസും പതിവാക്കാം.

9. കൈ – കാൽ പാദം, വിരലുകൾ, കൈമുട്ടുകൾ എന്നിവയെ മറക്കരുതേ. ഹൽദിയിലെയും മെഹന്ദിയിലെയും പ്രധാന താരങ്ങൾ ഇവരാണ്. മാസത്തിൽ ഒരിക്കൽ മാനിക്യൂറും പെഡിക്യൂറും ചെയ്യാം. കൈ മുട്ടിലെ ഇരുളിമ മാറ്റാൻ ഓട്സ് – തൈര് പുരട്ടി മസാജ് ചെയ്യാം. യൂറിയ, ലാക്ടിക് ആസിഡ് എന്നിവയടങ്ങിയ മോയിസ്ചറൈസർ പുരട്ടുന്നതും നല്ലതാണ്. കൈ – കാലുകളിൽ എന്നും രാത്രി ബദാം എണ്ണയോ വെളിച്ചെണ്ണയോ പുരട്ടാനും ഓർക്കാം.

10. കോസ്മറ്റിക് ട്രീറ്റ്മെന്റ്സ് പെട്ടെന്നു ഫലം നൽകുമെന്നു കരുതരുത്. ലേസർ ഹെയർ റിമൂവലിനു മാസത്തിലൊരിക്കൽ എന്ന കണക്കിൽ ആറു സിറ്റിങ് വേണ്ടി വരും. മുടി കൊഴിച്ചിലിനുള്ള പിആർപി, ജിഎഫ്സി, ട്രീറ്റ്മെന്റുകൾക്കു മാസത്തിൽ ഒന്നു വച്ചു മൂന്നു സിറ്റിങ് വേണ്ടിവരും. ഫലം അറിയാൻ മൂന്നു – ആറു മാസമെടുക്കും. എക്സോസോം, മീസോതെറപ്പി എന്നീ ട്രീറ്റ്മെന്റുകളും ഫലവത്താണ്. കരിവാളിപ്പ് അകറ്റുന്ന ലേസർ ടോണിങ്, കെമിക്കൽ പീലിങ്, തിളക്കം നൽകുന്ന സ്കിൻ ബൂസ്റ്റേഴസ്, ബ്രൈഡൽ ഗ്ലോ ഹൈഡ്രാഫേഷ്യൽ എന്നിവ ചെയ്യാവുന്നതാണ്. ചർമവിദഗ്ധർ നിർദേശിക്കുന്ന ട്രീറ്റ്മെന്റ്സും അവ ചെയ്യേണ്ട തീയതികളും കുറിച്ചിടുക.

2487176495

മൂന്നു മാസം കൂടി

11. മേക്കപ് ആർട്ടിസ്റ്റ്, ഹെയര്‍ സ്റ്റൈലിസ്റ്റ്, സാരി ഡ്രേപിസ്റ്റ് എന്നിവരെ തിരഞ്ഞെടുക്കാൻ വൈകരുത്. നിങ്ങളുടെ ഇഷ്ടങ്ങൾക്കു യോജിക്കുന്നവരെ ബന്ധപ്പെട്ടു തീയതികൾ ബ്ലോക് ചെയ്യുക. ഓരോ വിശേഷത്തിനും ചേരുന്ന ലുക്സ് വേണ്ടേ. സമയം പാഴാക്കാനില്ല.

12. ഓരോ വിശേഷങ്ങൾക്കും വേണ്ട വസ്ത്രം ഇനിയും വാങ്ങാതിരിക്കരുത്. ആഭരണങ്ങളുടെ ഡിസൈൻ കൂടി മനസ്സിൽ കണ്ടുവേണം  വസ്ത്രത്തിന്റെ നെ‌ക്‌ലൈൻ തീരുമാനിക്കാൻ. തയ്ക്കാനുള്ളവയും നൽകുക.

13. ഇണങ്ങുന്ന നിറങ്ങൾ ഏതെന്ന് അറിയാൻ എഐയുടെ സഹായം തേടാം. പകൽ വെളിച്ചത്തിൽ ഫോട്ടോ എടുക്കുക. അതു ചാറ്റ് ജിപിടിയിൽ ഇട്ടശേഷം സ്കിൻ കോംപ്ലെക്‌ഷനു ചേരുന്ന ഡാർക്, പേസ്റ്റൽ നിറങ്ങളുടെ പിക്ടോറിയൽ റഫറൻസസ് നൽകാൻ പറയാം. കൃത്യമായ ഫലം എന്നു പറയാനാകില്ലെങ്കിലും ഈ കളർ ഓപ്ഷൻസ് വച്ചു മികച്ചതു തിരഞ്ഞെടുക്കാമല്ലോ.

14. അധികം ചൂടു നൽകി മുടിയിഴകളെ വരൾച്ചയിലേക്കു തള്ളിവിടല്ലേ... ഡ്രയർ, സ്ട്രെയ്റ്റ്നർ, കേളർ എന്നിവ മൂന്നു മാസത്തേക്കു മാറ്റിവയ്ക്കാം. വിവാഹത്തോട് അനുബന്ധിച്ചു മുടി പല രീതിയിൽ സ്റ്റൈൽ ചെയ്യാനുള്ളതല്ലേ?. മുടിയുടെ അറ്റം വെട്ടാനും മടി വേണ്ട.

15. ബാക് ആക്‌നെ അറിയാതെ പോകരുത്. മുഖക്കുരു ക ണ്ണാടിയിൽ നോക്കുമ്പോൾ കാണാം. പുറം ഭാഗത്തു വരുന്ന ബാക് ആക്നെ കണ്ണിലുടക്കിയെന്നു വരില്ല. അകലാൻ സമയമെടുക്കുന്ന ബാക് ആക്നെ തുരത്താൻ സാലിസിലിക് ആസിഡ് അടങ്ങിയ ബോഡി വാഷ് ഉപയോഗിക്കാം.

16. ചുണ്ടുകളുടെ പരിചരണത്തിനു പ്രാധാന്യം നൽകാതിരിക്കരുത്. വരണ്ട ചുണ്ടിൽ ലിപ്സ്റ്റിക് അണിഞ്ഞാൽ യാതൊരു ഭംഗിയും കാണില്ല. ലിപ് ബാം പതിവാക്കണം. ആഴ്ചയിലൊരിക്കൽ ലിപ് മാസ്കും ഉപയോഗിക്കണം.

17. വധൂവരന്മാരുടെ വസ്ത്രം മാത്രം ഇവന്റ് കളർ തീമുമായി യോജിപ്പിച്ചു നോക്കിയാൽ പോരാ. ബ്രൈഡ് മെയ്ഡ്, അടുത്ത ബന്ധുക്കൾ, കൂട്ടുകാർ ഇവരൊക്കെ കളർ തീമിലാണ് വസ്ത്രം ധരിക്കുന്നതെങ്കിൽ അത് വിവാഹവേദിയിലെ നിറത്തിൽ മുങ്ങിപ്പോകാത്തത് ആകണം.

18. ഉറക്കത്തിനു റൂട്ടിൻ ഇല്ലാതിരിക്കരുത്. റീൽസും സിനിമയും കണ്ടും രാത്രി വരെ ഫോൺ വിളിച്ചിരുന്നും ഉറക്കം ക ളയരുത്. എന്നും കൃത്യസമയത്ത് ഉറങ്ങുക. ഏഴു – എട്ടു മ ണിക്കൂർ ഉറക്കം സൗന്ദര്യത്തിനു വേണം.

19. മുഖത്തിനും കൈകാലുകൾക്കും മാത്രം പോരാ മോയിസ്ചറൈസിങ്. സാരി ബ്ലൗസ് അണിയുമ്പോൾ കഴുത്തും തോളുകളും വയറുമെല്ലാം സുന്ദരമാകേണ്ടേ. കുളി കഴിഞ്ഞാൽ ശരീരമാകെ മോയിസ്ചറൈസർ പുരട്ടാം.

20. റെന്റഡ് ജ്വല്ലറിയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഇമിറ്റേഷൻ ആഭരണങ്ങളോട് അലർജിയുണ്ടോ എന്നറിയാൻ നേരത്തെ തന്നെ അവ അണിഞ്ഞു നോക്കാതിരിക്കരുത്. അലർജിയോ  അനുബന്ധിച്ചു പാടുകളോ വന്നാൽ ചികിത്സിച്ചു മാറ്റാൻ സമയമെടുക്കും.

2497212753

ഒരു മാസമേ ഉള്ളൂ

21. ഹീൽസ് ആണ് അണിയുന്നതെങ്കിൽ അവ ധരിച്ചു നടന്നു ശീലിക്കാതിരിക്കരുത്. നടത്തം കോൺഫിഡന്റ് ആ കും. പാദം കംഫർട്ടാകും. മറ്റൊന്നു കൂടി, ഹീൽസിനൊപ്പം ഫാൻസി ഫ്ലാറ്റ്സ് കൂടി വാങ്ങിവച്ചാൽ ഹീൽസ് അണിഞ്ഞ് കാലുകൾക്ക് ആയാസം തോന്നിയാൽ മാറ്റി അണിയാം.

22. ബ്ലൗസ്, ലെഹംഗ, ഗൗൺ ട്രയൽ നോക്കാതിരിക്കരുത്. ഇപ്പോൾ നോക്കിയാലേ ആൾട്രേഷൻസ് ചെയ്യാനും വീണ്ടും അണിഞ്ഞു ഫിറ്റിങ് കൃത്യമാണോയെന്നു നോക്കാനും കഴിയൂ.

23. വിവാഹത്തിനു ഒരു മാസം ബാക്കി നിൽക്കെ പുതിയ ഫേഷ്യൽ പരീക്ഷിക്കേണ്ട. ചർമത്തിനു ഇഷ്ടമായില്ലെങ്കി ൽ ഒരു മാസം മതിയാകില്ല  പ്രശ്നങ്ങൾ  പരിഹരിക്കാൻ.

24. ഇന്നേവരെ ബോഡി വാക്സിങ്ങും ഫെയ്സ് വാക്സിങ്ങും ചെയ്യാത്തവർ അതിനു മുതിരേണ്ട. വാക്സ് ചെയ്താൽ ചർമം അസ്വസ്ഥമായി കുരുക്കൾ വരുന്നവർ ഏ റെയാണ്. അനാവശ്യ രോമം നീക്കാൻ ഇനി ഹെയർ റിമൂവിങ് ക്രീമും റേസറും തിരഞ്ഞെടുക്കാം.

25. ഡെർമറ്റോളജിസ്റ്റിന്റെ നിർദേശമില്ലാതെ റെറ്റിനോൾ, എഎച്ച്എ ഉപയോഗം വേണ്ട. ഇവ പുരട്ടുന്നതിൽ മാത്രമല്ല കാര്യം. എപ്പോൾ പുരട്ടുന്നു, ഏതെല്ലാം സ്കിൻ കെയര്‍ ഉൽപന്നങ്ങൾക്കൊപ്പം പുരട്ടാം തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.

26. ട്രെൻഡിനു പിന്നാലെ പായരുത്. ഔട്ഫിറ്റ്, മേക്കപ്, ഹെയർ സ്റ്റൈൽ എന്നിവയിൽ പ്രതിഫലിക്കേണ്ടത് നിങ്ങ ളാണ്. അല്ലാതെ ട്രെൻഡ് അല്ല. എല്ലാ ട്രെൻഡും എല്ലാവർക്കും ഇണങ്ങിയേക്കില്ല.

27. മേക്കപ് – ഹെയർ സ്റ്റൈൽ ട്രയൽ മിസ് ചെയ്യരുത്. ട്രയൽ നോക്കി ലുക്ക് ഉറപ്പിച്ചാൽ മേക്കപ് ആർട്ടിസ്റ്റിനും ടെൻഷനില്ല. വധുവും ആത്മവിശ്വാസത്തോടെ കൂൾ. വസ്ത്രവും ആഭരണങ്ങളും കൂടി അണിയാനായാൽ സൂപ്പർ.

28. കാർബോഹൈഡ്രേറ്റ് ഒഴിവാക്കരുത്. ഒരു മാസം കൂടി യല്ലേ ഉള്ളൂ ശരീരഭാരം  കൂടരുതല്ലോ എന്നു കരുതി ചോറും ചപ്പാത്തിയുമെല്ലാം വേണ്ടെന്നു വയ്ക്കരുത്. എനർജി നൽകാൻ കാർബ്സ് വേണം. അളവു കുറച്ചു കഴിക്കുക.

29. പരിപാലനത്തിനായി പുതിയ ഉൽപന്നങ്ങൾ പരീക്ഷിച്ചു ചർമത്തെ ഞെട്ടിക്കരുത്. സോപ്പ്, ഫെയ്സ് വാഷ് എന്നിവയിലൊന്നും ഇനി മാറ്റം വേണ്ട. ചർമത്തിനും മുടിക്കും വേണ്ടി വീട്ടിലുണ്ടാക്കാവുന്ന സൗന്ദര്യക്കൂട്ടുകളിലും പുതിയതായൊന്നും പരീക്ഷിക്കാത്തതാണ് നല്ലത്.

30. ശിരോചർമം വരണ്ടതുമാകരുത്. എണ്ണമയമുള്ളതുമാകരുത്. പരിചരണം നൽകിയില്ലെങ്കിൽ ഹെയര്‍ സ്റ്റൈലിൽ പൊടി പിടിച്ചതു പോലെ താരനോ വരണ്ട ചർമമോ കാണും.

വെറും രണ്ട് ആഴ്ച മാത്രം

31. ഭക്ഷണത്തിൽ നിന്നു വിഷബാധ വരരുത്. ശ്രദ്ധിക്കണേ... ഷോപ്പിങ്ങിനിറങ്ങുമ്പോൾ സ്ട്രീറ്റ് ഫൂഡ്സും മറ്റും കഴിച്ചു വയറു കേടാക്കിയാൽ ആരോഗ്യം മോശമാകും. ശരീരഭാരം കുറയാം, ക്ഷീണം അലട്ടും.

32. പല്ലു വൃത്തിയാക്കാൻ ഇനിയും വൈകരുത്. ക്ലീനിങ്ങും ടീത് വൈറ്റനിങ്ങും പല്ലിനു പുളിപ്പും മറ്റും വരുത്താം.  കല്യാണനാൾ തൊട്ടടുത്ത് എത്തുമ്പോളല്ല ഇതു ചെയ്യേണ്ടത്.

33. കണ്ണില്‍ ലെൻസും ഫോൾസ് ഐ ലാഷസും ഉപയോഗിക്കുന്നുവെങ്കിൽ ഇവ വച്ചു ട്രയൽ നോക്കാതിരിക്കരുത്. കണ്ണിന് അസ്വസ്ഥത വരാൻ ഇതൊരു കാരണമാകാം.

34. ആഘോഷനാളിലെ പരിപാടികൾക്ക് അനുസരിച്ചു വസ്ത്രം മാറാനുള്ള ടൈം ലൈൻ തീരുമാനിക്കാതിരിക്കരുത്. ഈ സമയക്രമം ഓർമിപ്പിക്കാൻ ഒരു കസിനെയോ കൂട്ടുകാരിയെയോ ഏർപ്പാടാക്കാനും മറക്കേണ്ട.

35. സംഗീതിനു വേണ്ടിയും മറ്റും ഡാൻസ് പ്രാക്ടീസ് ചെയ്തു അധികം വിയർക്കേണ്ട.  വിയര്‍ത്താൽ ചർമവും മുടിയും വൃത്തിയാക്കാനും സമയം കണ്ടെത്തണം.

36. പുതിയ ഹെയർ കട്ട് പരീക്ഷിക്കാൻ ഇതല്ല സമയം. പരിചയമുള്ള സലോണിൽ പോയി മുൻപ് ചെയ്തിട്ടുള്ള ഹെയർ കട്ട് ചെയ്യുന്നതാണ് ബെറ്റർ ഐഡിയ.

37. ഹെയർ കളറിങ്ങിലും വലിയ പരീക്ഷണങ്ങൾ വേണ്ട. നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സ്കിൻ ടോണിനും വസ്ത്രങ്ങളുടെ തീമിനും ഇണങ്ങുന്നതാകണം.

38. മേക്കപ് നീക്കാതെ ഉറങ്ങരുത്. പുറത്തു പോയി വന്ന ക്ഷീണത്തിൽ മുഖം നന്നായി വൃത്തിയാക്കാതിരിക്കരുത്. ശ്രദ്ധ ഏറെ വേണ്ട ദിവസങ്ങളാണിത്.

39. എത്ര തിരക്കുണ്ടെങ്കിലും ഭക്ഷണം കഴിക്കാതിരിക്കരുത്. ഇതു മൂഡ് സ്വിങ്സിനു കാരണമാകാം.

40. ഓരോ വിശേഷങ്ങൾക്കുമുള്ള ചെരിപ്പിട്ടു നടന്നു നോക്കാൻ മറക്കരുത്. ഷൂ ബ്ലിസ്റ്റേഴ്സ് ഉണ്ടാകാനിടയുണ്ടെങ്കിൽ കല്യാണനാളുകളിൽ ടേപ് ഒട്ടിക്കണം.

ഇനി ഏഴു ദിനങ്ങൾ

41. ഹൽദിയുടെ ദിവസം ഫേഷ്യലിനായി തിരഞ്ഞെടുക്ക‌രുത്. ഫേഷ്യൽ കഴിയുമ്പോൾ ചർമം ലോലവും ചർമ സുഷിരങ്ങൾ തുറന്നുമിരിക്കും. ഈ സമയത്ത് മഞ്ഞളും വിയർപ്പും പറ്റുന്നത് അലർജിക്കു കാരണമായാലോ ?

42. ‘നാളെ തിളങ്ങാൻ ഇന്ന് ഇതു പുരട്ടിയാൽ മതി’ എ ന്നാരെങ്കിലും പറഞ്ഞാൽ മനസ്സ് ചഞ്ചലമാകല്ലേ. ആ മാജിക് വിവാഹനാളുകളിൽ വേണ്ട എന്നു പറയുക.

43. വയറു കമ്പിക്കുന്നത് ഒഴിവാക്കാൻ ഭക്ഷണം കഴി ക്കാതിരിക്കുകയല്ല വേണ്ടത്. കംഫർട്ടബിളായ ഭക്ഷണം ചെറിയ അളവിൽ പല തവണയായി കഴിക്കാം.

44. ചെറിയ കാര്യങ്ങളോർത്തു സംഭ്രമിക്കരുത്. പെർഫക്‌ഷനേക്കാൾ ഉപരിയായി വേണ്ടതു സന്തോഷമാണ്.

45. നനഞ്ഞ മുടിയുമായി കിടന്നുറങ്ങല്ലേ. ഹൽദിയും സംഗീതും കഴിഞ്ഞ് കുളിയും പാസാക്കി നേരെ കട്ടിലിലേക്കു വീഴാൻ തോന്നും. പക്ഷേ, മുടി ‍ഉണക്കിയശേഷം മാത്രം കിടക്കുക.

46. അണിഞ്ഞൊരുങ്ങിവരുമ്പോൾ അഭിപ്രായം പലതു കേൾക്കും. അതൊന്നും ചെവിക്കൊള്ളേണ്ട. ആലോചിച്ചും ട്രയൽ ചെയ്തും ഉറപ്പിച്ച ലുക്കിൽ നിങ്ങൾ കോൺഫിഡന്റ് ആയിരുന്നില്ലേ... അതു മാത്രം ആലോചിക്കുക.

47. പുതിയ പെർഫ്യൂം പരീക്ഷിക്കരുത്. ശരീരത്തിനു ചേരുന്ന ഇത്രയും നാൾ ഉപയോഗിച്ച സുഗന്ധം മതി.  

48. ബ്രൈഡൽ കിറ്റ് ഒരുക്കാൻ അവസാനനിമിഷം വ രെ കാത്തുനിൽക്കേണ്ട. പൊട്ട്, സേഫ്റ്റി പിൻ, ബ്ലോട്ടിങ് പേപ്പർ, ക്ലോത് ടേപ്സ്, നെയിൽ/ ഐ ലാഷ് ഗ്ലൂ എന്നിവ കിറ്റിലാക്കി വയ്ക്കണം. ക്വിക് ഫിക്സസിനു ഇവ വേണ്ടിവരും, ഉറപ്പ്.

49. തെല്ലും ഇടവേളയില്ലാതെ ഓരോ കാര്യങ്ങൾ ചെയ്യരുത്. മനസ്സും ശരീരവും ക്ഷീണിക്കും.

50. ചിരിക്കാൻ മറക്കരുത്. ചിരിയേക്കാൾ മികച്ച ഒരു ആ ഭരണം ഒരു വധുവിനും അണിയാനില്ല.

വിവരങ്ങൾക്കു കടപ്പാട് : ഡോ.അമൃത എലിസബത് വർഗീസ്, ഡെർമറ്റോളജിസ്റ്റ് & എസ്തറ്റിക് ഫിസിഷൻ, Dr. Amrutha’s Dermatology & Aesthetic Clinic, പിറവം

One Month Before the Wedding: Finalizing Your Bridal Look:

Bridal beauty and wedding preparations are crucial for a radiant look on your special day. Follow these comprehensive tips, from skincare routines to diet and fitness, to ensure you shine throughout your wedding celebrations.

ADVERTISEMENT