ADVERTISEMENT

പല സ്ത്രീകളെയും വല്ലാതെ അലട്ടുന്നൊരു സൗന്ദര്യപ്രശ്നമാണ് ഇരട്ടത്താടി. എത്ര ശ്രമിച്ചാലും എത്ര മെയ്ക്കപ്പ് ഇട്ടാലും മറയ്ക്കാനാഗ്രഹിച്ചിട്ടും മറയാതെ നിങ്ങളെ നോക്കി കൊഞ്ഞനം കുത്തിക്കാണിക്കുന്നൊരു പ്രശ്നം! കണ്ണാടിയിലേക്ക് നോക്കുന്തോറും മനസിനെ അസ്വസ്ഥമാക്കുന്ന ഒരു എക്സ്ട്രാ ലെയർ. ചിലരെയൊന്നും ഇക്കാര്യം ഒട്ടും ബാധിക്കില്ലെങ്കിലും എല്ലാവരുടേയും കാര്യം അങ്ങനെയല്ലല്ലോ... ഓരോ തവണ പുറത്തേക്ക് പോകേണ്ടി വരുമ്പോഴും അവരൊന്നു വാടും. ഇക്കാര്യത്തിനൊരു പരിഹാരം കണ്ടേ മതിയാകൂ എന്നു കരുതിയാലോ.... ശസ്ത്രക്രിയൊക്കെ ചെയ്യാൻ നല്ല പേടി. പിന്നെയെന്താണ് പ്രതിവിധി?

വിഷമിക്കണ്ട വഴിയുണ്ട്. അൽപം സമയവും മെനക്കെടാനുള്ള മനസും ചെയ്യുന്ന കാര്യത്തിൽ സ്ഥിരത കൊണ്ടുവരാനും തയ്യാറാണെങ്കിൽ ഇരട്ടത്താടി അഥവാ ഡബിൾ ചിൻ കുറയ്ക്കാൻ സഹായിത്തുന്ന ചില വ്യായാമങ്ങൾ ശീലിക്കാം. വലിയ മെനക്കേടും വിലപിടിപ്പുള്ള ഉപകരണങ്ങളും ഒന്നും ഇല്ലാതെ തന്നെ ഈ വ്യായാമങ്ങൾ ചെയ്യാം...

ADVERTISEMENT

1. കിസ് ദി സീലിങ്ങ്

തല പുറകിലേക്കാക്കി സീലിങ്ങിലേക്കു നോക്കുക. എന്നിട്ട് സീലിങ്ങിന് മുത്തം കൊടുക്കുന്ന പോലെ ചുണ്ടുകൾ കൂട്ടിപ്പിടിക്കാം. ഇങ്ങനെ 5–10 നിമിഷം നിന്നതിനു ശേഷം പൂർവ്വസ്ഥിതിയിലേക്കു വരാം. ഇങ്ങനെ 10–15 തവണ ചെയ്യാം.

ADVERTISEMENT

2. ടങ്ങ് ട്രെച്ച്

നേരേ നോക്കിക്കൊണ്ട് പറ്റുന്നത്ര നീളത്തിൽ നാവ് പുറത്തേക്കു നീട്ടുക. എന്നിട്ട് നാക്ക് സാവകാശം മൂക്കിനെ തൊടുന്ന തരത്തിൽ പൊക്കാം. ഇങ്ങനെ 10 നിമിഷം നിൽക്കുക. ശേഷം പഴയപടി വരാം. വീണ്ടു നാവു കൊണ്ട് മൂക്കിൽ തൊടാം. തൊടാനായില്ലെങ്കിൽ പറ്റുന്നത്ര അടുത്ത് കൊണ്ടു വരാൻ ശ്രമിക്കുക. ഇതും 10–15 ആവർത്തി ചെയ്യാം.

ADVERTISEMENT

3. ബോൾ എക്സർസൈസ്

ഒരു ടെന്നിസ് പന്തെടുത്ത് താടികൊണ്ട് അമർത്തി കഴുത്തിലേക്ക് വയ്ക്കുക. എന്നിട്ട് റിലാക്സ് ചെയ്യുക. വീണ്ടും വ്യായാമം തുടരാം. 10–20 തവണ ചെയ്യുക.

4. വവൽ വ്യായാമം

വായ നന്നായി തുറന്ന് ഇംഗ്ലീഷ് അക്ഷരം ‘ഒ’ എന്ന ആകൃതി വരുത്തുക. ശേഷം സാവകാശം ‘ഇ’ എന്ന് പറഞ്ഞ് ചുണ്ടും കവിളും വശങ്ങളിലേക്കു സ്ട്രെച്ച് ചെയ്യാം. ഇത് 10–15 തവണ ചെയ്യുക.

5. ഫിഷ് ഫെയ്സ്

കവിളുകൾ വായ്ക്കകത്തേക്ക് വലിച്ച് ഒട്ടിച്ച് ചുണ്ടു കൂട്ടി മീനിന്റെ മുഖം പോലെയാക്കുക.. അങ്ങനെ 5 നിമിഷം നിന്ന ശേഷം ചിരിക്കാം. എന്നിട്ട് മുഖം സാധാരണ പോലെ വയ്ക്കാം. ഈ വ്യായാമം 10–15 തവണ ആവർത്തിക്കാം.

6. സ്ട്രെയിറ്റ് ജോ ജട്ട്

തല പുറകിലേക്കാക്കി ഉത്തരത്തിലേക്ക് നോക്കുക. എന്നിട്ട് താഴത്തെ താടി മുന്നോട്ട് നീക്കുക. താടിയിൽ നല്ല സ്ട്രെച്ച് കിട്ടും വരെ ഇത് ചെയ്യാം. ഇങ്ങനെ 10 നിമിഷം നിന്നിട്ട് റിലാക്സ് ചെയ്യുക. ഇതും 10–15 തവണ ചെയ്യാം.

7. ബോട്ടം ജോ ജട്ട്

തല പുറകോട്ടാക്കി വലത്തേക്കു തല തിരിക്കുക. എന്നിട്ട് കീഴ്ത്താടി മുന്നിലേക്ക് ഉന്തുക. 5–10 നിമിഷം അങ്ങനെ വച്ചിട്ട് റിലാക്സ് ചെയ്യാം. ഇതേപോലെ ഇടത്തേക്കും ചെയ്യുക. ഇത് 10 തവണ ചെയ്യാം. 

English Summary:

Double chin is a common cosmetic concern that many women wish to reduce. Fortunately, specific exercises can help significantly decrease the appearance of a double chin without the need for surgery or expensive equipment.

ADVERTISEMENT