ADVERTISEMENT

ഷാംപൂ ചെയ്യുന്നൊരു ദിവസമൊഴികെ പിന്നെയങ്ങോട് മുടിക്ക് കനച്ച മണം! അതുകാരണം മുടിയഴിച്ച് ഇടാനേ തോന്നാറില്ലേ? എപ്പോഴും കെട്ടിവെച്ചിട്ട് അവസാനം കുത്തു മണം കൂടുന്നതിന്റെ ബുദ്ധിമുട്ട് വേറെ... മുടിയുടെ ദുർഗന്ധമകറ്റാൻ വീട്ടിൽ തന്നെ പ്രകൃതിദത്തമായി ചെയ്യാവുന്ന കുറച്ചു കാര്യങ്ങളുണ്ട്.

∙ എസെൻഷ്യൽ ഓയിലുകൾ ഒപ്പം ചേർക്കാം

ADVERTISEMENT

നിങ്ങൾക്കിഷ്ടമുള്ള മുടിയുടെ സ്വഭാവത്തിനു ചേർന്നൊരു എസെൻഷ്യൽ ഓയിൽ (റോസ്മെരി/മിന്റ്/ടി ട്രീ/ലാവഡർ... മുതലായവ) തിരഞ്ഞെടുക്കുകാം.. അതിൽ നിന്ന് ഒന്നോ– രണ്ടോ തുള്ളിയെടുത്ത് ഒരു ടേബിൾ സ്പൂൺ കാരിയർ ഓയിലിൽ (വെളിച്ചെണ്ണ, ബദാം എണ്ണ... എങ്ങനെയുള്ളവ) ചേർത്തിളക്കി തലയോട്ടിയിൽ നന്നായി പുരട്ടി മസാജ് ചെയ്തിട്ട് കുളിക്കാം.

അതല്ലെങ്കിൽ നിങ്ങളുടെ ഷാംപൂവിലേക്ക് 1–2 തുള്ളിയിട്ട് എസെൻഷ്യൽ ഓയിൽ ഇട്ട് പതപ്പിച്ച് അതുകൊണ്ട് തല കഴുകാം. മുടിയിഴകൾക്ക് നല്ല വാസന കിട്ടും.

ADVERTISEMENT

∙ ഹെയർ സ്പ്രേ എന്ന പോംവഴി

കുളിക്കാനൊന്നും സമയമില്ലാത്തപ്പോൾ വീട്ടിൽ തന്നെ ഉണ്ടാക്കിയ ഹെയർ സ്പ്രേ നിങ്ങൾക്ക് ഉപകാരിയാകും.. ഒരു ചെറിയ സ്പ്രേ കുപ്പിയിലേക്ക് കഴുത്തിനു താഴേ വരെ വെള്ളം നിറയ്ക്കാം. ഇതിലേക്ക് 4–5 തുള്ളി എസെൻഷ്യൽ ഓയിൽ ചേർത്ത് നന്നായി കുലുക്കി വയ്ക്കാം. ഇത് ഫ്രിജ്ഡിൽ സൂക്ഷിക്കാം. ആവശ്യസമയത്ത് എടുത്ത് തലമുടിക്കിടയിലായി അൽപം സ്പ്രേ ചെയ്തു കൊടുക്കാം..

ADVERTISEMENT

∙ നാരങ്ങാ മണം

തലയോട്ടിയിലേക്ക് അൽപം നാരങ്ങാ നീര് പുരട്ടി എല്ലായിടത്തും തേച്ചുപ്പിടിപ്പിച്ച ശേഷം ഉടനെ തല കുളിക്കാം. കനച്ച മണം മാറും താരന്റെ ശല്യവും കുറയും. 

∙ ഹെർബൽ ടീ മുടിയിഴകളുടെ ചങ്ങാതി.

ലാവഡർ, ക്യാമമൈൽ പോലുള്ള ഏതെങ്കിലുമൊരു ഹെർബൽ ചായയുണ്ടാക്കി തണുപ്പിച്ച് വയ്ക്കാം.

ഷാംപൂ ചെയ്തു കഴിഞ്ഞു തല കഴുകി അവസാനം ഈ ചായ വെള്ളം തലമുടുയിലൊഴിക്കാം. മുടിക്ക് നല്ലൊരു മണം കിട്ടും.

∙ ആപ്പിൾ സിഡാർ വിനീഗർ പരീക്ഷിക്കാം

കുളിക്കാൻ നിരം ഒരു കപ്പ് വെള്ളതിൽ കാല്‍ക്കപ്പ് ആപ്പിൾ സിഡാർ വിനാഗിരി ചേർത്തിട്ട് അതു കൊണ്ട് മുടി കഴുകാം. തലയോട്ടിയിലേയും തലമുടിയിലേയും അഴുക്കും മറ്റും നീങ്ങി മുടി വൃത്തിയാകും. ദുർഗന്ധവും ഒഴിവായി കിട്ടും.

ഇതു കൂടാതെ എന്നും മുടി ചീകുന്ന ചീപ്പുകൾ ആഴ്ച്ചയിലൊരിക്കലെങ്കിലും കഴുകി ഉണക്കി വൃത്തിയായി സൂക്ഷിക്കാം.  അതേപോലെ ഉപയോഗിക്കുന്ന തലയിണ ഉറകളും ആഴ്ച്ചയിലൊന്ന് കഴുകാം. 

English Summary:

Hair odor remedy using natural ingredients at home can significantly improve the scent of your hair. These methods provide a pleasant fragrance without harsh chemicals.

ADVERTISEMENT