ADVERTISEMENT

മുഖത്തിനു നൽകുന്ന അതേ പരിചരണം കഴുത്തിനും നൽകിയില്ലെങ്കിൽ പ്രായമേറുമ്പോൾ ചുളിവുകൾ വീഴാനിടയുണ്ട്. കഴുത്തിലെ ചർമത്തിന്റെ ഇലാസ്തികതയും ഭംഗിയും നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ. 

∙ ബദാമിലടങ്ങിയ വൈറ്റമിൻ ഇ ചർമത്തിലെ ചുളിവുകളകറ്റാൻ സഹായിക്കും. പതിവായി ഒരു പിടി ബദാം കഴിക്കുക. കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് ഒരു ചെറിയ സ്പൂൺ ബദാം എണ്ണ കഴുത്തിൽ പുരട്ടുന്നതു ചുളിവുകൾ തടയാനും കഴുത്തിലെ ചർമത്തിന്റെ മൃദുലത നിലനിർത്തുന്നതിനും ഗുണകരമാണ്.      

ADVERTISEMENT

∙ സാലഡ് വെള്ളരിയിലെ ഘടകങ്ങൾ ചർമത്തിലെ ജലാംശം നില നിർത്താൻ ഗുണകരമാണ്. ഒരു വലിയ കഷണം സാലഡ് വെള്ളരി അരച്ചെടുത്തതിൽ രണ്ടു വലിയ സ്പൂൺ തൈരും ഒരു ചെറിയ സ്പൂൺ ബദാം ഓയിലും ചേ ർത്തു യോജിപ്പിക്കുക. ഈ കൂട്ട് കഴുത്തിൽ പുരട്ടി അര മണിക്കൂർ കഴിഞ്ഞു വൃത്തിയാക്കണം. തുടർന്നു മോയ്സ്ചറൈസർ പുരട്ടുക.

∙ ഒരു വലിയ കഷണം വാഴപ്പഴം ഉടച്ചതിൽ രണ്ടു വലിയ സ്പൂൺ തൈരും ഒരു വലിയ സ്പൂൺ തേ നും ചേർത്തു േയാജിപ്പിച്ചു കഴുത്തിൽ പുരട്ടുക. അരമണിക്കൂർ ക ഴിഞ്ഞു കഴുകി വൃത്തിയാക്കണം. 

ADVERTISEMENT
Beyond the Face: Essential Neck Care for Ageless Skin:

Preventing neck wrinkles involves giving your neck the same care as your face to maintain its elasticity and beauty. Simple home remedies using ingredients like almonds, cucumber, and banana can significantly help in reducing and preventing these signs of aging.

ADVERTISEMENT
ADVERTISEMENT