ADVERTISEMENT

ചുണ്ടുകളുടെ നിറം മങ്ങുന്നതിനും വരണ്ടു പോകുന്നതിനും പിന്നിലെ പ്രധാന പ്രശ്നം ശ്രദ്ധക്കുറവാണ്. എല്ലാ ദിവസവും ആഴ്ചയിലൊരിക്കലും ചുണ്ടുകൾക്കായി ഇത്തിരിനേരം മാറ്റി വയ്ക്കാം.

∙ ഒട്ടുമിക്ക സൗന്ദര്യപ്രശ്നങ്ങളെയും അകറ്റിനിർത്താൻ ദിവസവും മൂന്നു ലീറ്റർ വെള്ളം കുടിച്ചാൽ മതി. ശരീരത്തിലെ ജലാംശം കുറയുമ്പോൾ ചുണ്ടുകൾ വരളും.

ADVERTISEMENT

∙ വരണ്ട ചുണ്ടുകൾ നാവു കൊണ്ടു നനയ്ക്കരുത്. ഇതു ചുണ്ട് കൂടുതൽ വരണ്ടതാക്കും. വെള്ളം ഉപയോഗിച്ചു നനച്ചശേഷം ലിപ് ബാം പുരട്ടുക. 

∙ എസ്പിഎഫ് 15നു മുകളിലുള്ള ലിപ് ബാം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. സൂര്യകിരണങ്ങൾ ചുണ്ടുകളുടെയും നിറം കെടുത്തി വരണ്ടതാക്കും.

ADVERTISEMENT

∙ രാത്രിയിൽ കിടക്കും മുൻപ് മോയിസ്ചറൈസിങ് ലിപ് ബാം പുരട്ടണം. വെളിച്ചെണ്ണ പുരട്ടുന്നതും ചുണ്ടുകൾ മൃദുവായിരിക്കാൻ സഹായിക്കും.

∙ ആഴ്ചയിലൊരിക്കൽ വീട്ടിൽ തന്നെ ലിപ് കെയർ ട്രീറ്റ്മെന്റ് ചെയ്യാം.

ADVERTISEMENT

സ്ക്രബ് 1: ഓട്സ് പൊടി, പഞ്ചസാര, തേൻ, വെളിച്ചെണ്ണ 

സ്ക്രബ് 2: ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ചത്, ബദാം ഓയിൽ, ബ്രൗൺ ഷുഗർ 

സ്ക്രബ് 3 : നാരങ്ങാനീര്, പെട്രോളിയം ജെല്ലി, പഞ്ചസാര സ്ക്രബ് തയാറാക്കി ചുണ്ടിൽ ഒരു മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ഇനി നനഞ്ഞ തുണി ഉപയോഗിച്ച് സ്ക്രബ് നീക്കം ചെയ്യണം. മൃതകോശങ്ങൾ അകന്ന ചുണ്ടിൽ ലിപ് ബാം കൂടി പുരട്ടുക.

The Importance of Consistent Lip Care:

Lip care is essential to prevent dryness and dullness, often caused by neglect. Consistent attention, including hydration and using SPF lip balm, can significantly improve lip health and appearance.

ADVERTISEMENT