തക്കാളിയും മുള്‍ട്ടാണി മിട്ടിയും വീട്ടിലുണ്ടോ? മുഖം തിളങ്ങാൻ ‘റെഡ്’ ഫെയ്സ്പാക്സ് Unlock Radiant Skin with Red Fruits and Vegetables
Mail This Article
ചുവന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. അവയ്ക്ക് ചുവപ്പ് നിറം നൽകുന്നത് അതില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീൻ, ആന്തോസയാനിൻ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. ഇവയാണ് മിക്ക ആരോഗ്യ ഗുണങ്ങൾക്കും കാരണം. ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവ ചർമത്തെ സൂര്യരശ്മിയിൽ നിന്നും സംരക്ഷിച്ച് ചർമത്തിന് തിളക്കം നൽകാന്‍ സഹായിക്കുന്നു. മുഖം തിളങ്ങാൻ ചുവന്ന പഴങ്ങളും പച്ചക്കറികളും കൊണ്ടുള്ള ഫെയ്സ് പാക്സ് ഇതാ...
∙ രണ്ടു വലിയ സ്പൂൺ വീതം തക്കാളി പൾപ്പും പപ്പായ പൾപ്പും യോജിപ്പിച്ചു മുഖത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകാം.
∙ ഒരു സ്ട്രോബെറി ഉടച്ചതിലേക്ക് ഒരു വലിയ സ്പൂൺ കൊക്കോ പൗഡറും അൽപം തേനും യോജിപ്പിച്ചു മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക.
∙ ഒരു വലിയ സ്പൂൺ വീതം തണ്ണിമത്തന്റെ ഉൾഭാഗം ഉടച്ചതും കുക്കുംബറിന്റെ ഉൾഭാഗം ഉടച്ചതും എടുക്കുക. ഇതിലേക്ക് അര ചെ റിയ സ്പൂൺ കടലമാവു കൂടി ചേ ർത്തു മുഖത്തണിയുക. 15 മിനിറ്റിനു ശേഷം കഴുകാം.
∙ ഒരു വലിയ സ്പൂൺ തൈരിൽ ഒരു ചെറിയ സ്പൂൺ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തതു ചേർത്തു യോജിപ്പിക്കുക. ഇതു മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകാം.
∙ തക്കാളി ഉടയ്ക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര്, അര ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി, ചന്ദനപ്പൊടി എന്നിവ ചേര്‍ക്കാം. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.