മുടി കളർ ചെയ്യുമ്പോൾ നെറ്റിയിൽ നിറം പറ്റിയോ ? ഈ ടിപ്സ് പരീക്ഷിച്ചു നോക്കൂ....
Mail This Article
ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും ചെവിയിലും മറ്റും നിറം പറ്റിപ്പിടിച്ചു പാടുകളാകുന്നത് സ്വാഭാവികം. പക്ഷേ, ഇവ നീക്കം ചെയ്യേണ്ടേ ? അതിനുള്ള വഴികളിതാ...
∙ ഇളം ചൂടുവെള്ളത്തിൽ സോപ്പ് ലയിപ്പിക്കുക. ഒരു കോട്ടൻ ബോൾ ഈ ലായനിയിൽ മുക്കി നിറം പിടിച്ചിരിക്കുന്ന ഭാഗത്ത് വൃത്താകൃതിയിൽ മസാജ് ചെയുക. പാടുകൾ നീങ്ങിയ ശേഷം ഈർപ്പം ഒപ്പിമാറ്റി മോയ്സ്ചറൈസ ർ പുരട്ടാൻ മറക്കേണ്ട. ചർമത്തിന്റെ ജലാംശവും ആരോഗ്യവും നിലനിർത്താൻ മോയിസ്ചറൈസർ ആവശ്യമാണ്.
∙ വെളിച്ചെണ്ണയോ ഒലിവെണ്ണയോ ഉപയോഗിച്ചും നിറം വീഴ്ത്തിയ പാടുകൾ നീക്കാം. അൽപം എണ്ണയെടുത്ത് ആ ഭാഗത്ത് പുരട്ടി 10 മിനിറ്റിനുശേഷം തുണികൊണ്ട് മെല്ലെ തുടയ്ക്കുക. പാട് അധികമായുണ്ടെങ്കിൽ എണ്ണ പുരട്ടി മണിക്കൂറുകൾക്കു ശേഷം തുടയ്ക്കുക.
∙ നോൺ ജെൽ ടൂത്ത് പേസ്റ്റ് അൽപമെടുത്തു കറയിൽ പുരട്ടി ഏതാനും മിനിറ്റിനു ശേഷം ചൂടുവെള്ളത്തിൽ നനച്ച തുണികൊണ്ടു തുടക്കുക. ശേഷം മോയിസ്ചറൈസറും പുരട്ടണേ...
∙ മിസ്സല്ലർ വാട്ടറോ മേക്കപ്പ് റിമൂവിങ് വൈപ്സോ ഉപയോഗിച്ചും കറ മാറ്റാവുന്നതേയുള്ളൂ.
∙ ആഫ്റ്റർ ഷേവ് പഞ്ഞിയിൽ മുക്കി തുടച്ചാലും പാടുകൾ മായും.
∙ റബ്ബിങ് ആൽക്കഹോൾ, ഹാൻഡ് സാനിറ്റൈസർ, നെയിൽ പോളിഷ് റിമൂവർ എന്നിവ ഉപയോഗിച്ചും പെട്ടെന്ന് പാടുകൾ മായ്ക്കാം. എന്നാൽ ഇവ വീര്യം കൂടിയ മാർങ്ങളാണിത്. അധികം ഉപയോഗിക്കേണ്ട.
∙ ഹെയർ കളർ ചെയ്യും മുൻപ് വാസലിൻ, മോയിസ്ചറൈസർ, ലിപ് ബാം എന്നിവയിലേതെങ്കിലും നിറം പറ്റാൻ സാധ്യതയുള്ള ഹെയർ ലൈനിലും ചെവിയിലും കഴുത്തിലും പുരട്ടിയാൽ നിറം ചർമത്തിൽ പിടിക്കില്ല.
