ADVERTISEMENT

വേണോ വേണ്ടയോ എന്നു സംശയം ? ഉപയോഗിച്ചാൽ  വേണ്ട ഫലം ലഭിക്കുമോ? ഇനി ലഭിക്കുന്നതു പാർശ്വഫലങ്ങളാകുമോ എന്ന് ആശങ്ക. സോഷ്യൽ മീഡിയയിലെ പല സൗന്ദര്യമന്ത്രങ്ങളും നമ്മുടെ മനസ്സിലേക്ക് പോസ്റ്റ് ചെയ്യുന്നതു പല ചോദ്യങ്ങളാണ്. 

ഓരോ സമയത്തും വൈറലാകുന്ന ബ്യൂട്ടി ട്രെൻഡുകൾക്കു പിന്നാലെ ഒന്നും ചിന്തിക്കാതെ പായുന്നവരുമുണ്ട്. ഇത്തരത്തിൽ കണ്ടും കേട്ടും വൈറലായി ഓടിക്കൊണ്ടിരിക്കുന്ന ചില ബ്യൂട്ടി ഹാക്കുകളെ കുറിച്ചു വിദഗ്ധർക്ക് എന്താണു പറയാനുള്ളതെന്ന് അറിയാം.

ADVERTISEMENT

ABC ജ്യൂസ് അഴക് കൂട്ടുമോ?

ആദ്യം എബിസി ജ്യൂസിലെ ചേരുവകൾ നോക്കാം. വൈറ്റമിൻ സി, ബി കോംപ്ലക്സ്, പൊട്ടാസ്യം എന്നിവ നിറഞ്ഞ ആപ്പിൾ, ഫോളേറ്റ്, വൈറ്റമിൻ സി, മാംഗനീസ്, അയൺ എന്നിവയാൽ സമ്പുഷ്ടമായ ബീറ്റ്റൂട്ട്, വൈറ്റമിൻ എ, കെ, ബയോട്ടിൻ എന്നിവയങ്ങിയ കാരറ്റ് ഇവ മൂന്നും ചേർന്നതാണ് എബിസി ജ്യൂസ്. ആന്റി ഓക്സിഡന്റുകളാലും നാരുകളാലും സമ്പുഷ്ടമാണ് ഇത്. ഹൃദയാരോഗ്യം, പ്രതിരോധശക്തി, ദഹനം, രക്തയോട്ടം എന്നിവ മെച്ചപ്പെടുത്താന്‍ എബിസി ജ്യൂസ് സഹായിക്കും.

ADVERTISEMENT

ചർമത്തിനുമുണ്ട് ഗുണങ്ങൾ. ശരീരത്തിലെ മാലിന്യങ്ങൾ നീക്കാൻ കരളിനെ സഹായിക്കുന്ന ഡീടോക്സിഫൈയിങ് ഡ്രിങ്ക് ആണ് എബിസി ജ്യൂസ്. ചർമത്തിന്റെ ഭംഗിക്കും തിളക്കത്തിനും ഡീടോക്സിഫൈയിങ് വളരെ നല്ലതാണ്. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന, പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ തടയുന്ന പോഷകങ്ങളും എബിസി ജ്യൂസിൽ ചേർന്നിട്ടുണ്ട്. അതിനാൽ ചർമം സുന്ദരമാക്കാൻ കൊതി ക്കുന്നവർ എബിസി ജ്യൂസിനെ കൂട്ടുപിടിക്കുന്നതു  നല്ലതാണ്. ആഴ്ചയിൽ മൂന്നു തവണ എബിസി ജ്യൂസ് കൂടി ആഹാരശീലത്തിൽ ഉൾപ്പെടുത്താം.

ഗ്ലൂട്ടാത്തിയോണിന് പാർശ്വഫലങ്ങളില്ലേ ?

ADVERTISEMENT

ചർമത്തിന് നിറം നൽകുന്നത് മെലനിൻ എന്ന ഘടകമാണ്. മെലനിൻ കൂടുമ്പോൾ ചർമത്തിന് ഇരുളിമയും പിഗ്‌മെന്റേഷൻ പ്രശ്നങ്ങളും നിറവ്യത്യാസവും വരാം. ഗ്ലൂട്ടാത്തിയോൺ മെലനിൻ സിന്തസിസ് കുറയ്ക്കുകയും ചർമത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യും. 

നമ്മുടെ ശരീരത്തിൽ സ്വാഭാവികമായുള്ളതാണ്  ഗ്ലൂട്ടാത്തിയോൺ എന്ന ആന്റി ഓക്സിഡന്റ്. അതിനാൽ ഇവ സപ്ലിമെന്റ് ആയി കഴിക്കുന്നതിലോ കുത്തിവയ്പ്പ് എടുക്കുന്നതിലോ പൊതുവേ പാർശ്വഫലങ്ങളില്ല. ഡോക്ടറുടെ നിർദേശത്തോടെ കൃത്യമായി ഉപയോഗിക്കണമെന്നു മാത്രം. എല്ലാവർക്കും ഒരേ പോലെയാകില്ല ഫലം ലഭിക്കുക. പിഗ്‌മന്റേഷന്റെ കാരണം മറ്റ് ആരോഗ്യ പ്രശ്നങ്ങളാണെങ്കിൽ ഗ്ലൂട്ടാത്തിയോണിലൂടെ മാത്രം പരിഹരിക്കാനുമാകില്ല.

ഗ്ലൂട്ടാത്തിയോൺ   കുത്തിവയ്പ്പ് നൽകുമ്പോൾ ആഴ്ചയിൽ ഒരു ഒന്നു വീതം എട്ട് – പന്ത്രണ്ട് കുത്തിവയ്പ്പാണ് എടുക്കുക. ഇടവേളയിൽ ഗ്ലൂട്ടാത്തിയോൺ ടാബ്‌ലറ്റും ന ൽകും. ഗ്ലൂട്ടാത്തിയോണിനൊപ്പം വൈറ്റമിൻ സി, ബി 12, ഡി എന്നിങ്ങനെ ചർമത്തിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന പോഷകങ്ങൾ ചേർത്തും കൊടുക്കാറുമുണ്ട്. 

ഗ്ലൂട്ടാത്തിയോൺ ലഭിക്കാൻ ബ്രോക്‌ലി, കോളിഫ്ലവർ, കാബേജ്, സ്പിനച്ച്, അവക്കാഡോ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.

വിവരങ്ങൾക്കു കടപ്പാട് : ഡോ. മീര ജെയിംസ്, കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ്, ബ്യൂ എസ്തെറ്റിക്ക, കൊച്ചി

Debunking Beauty Myths: What Experts Say:

Beauty hacks trending on social media often leave consumers questioning their efficacy and potential side effects. This article delves into expert opinions on popular beauty trends like ABC juice and Glutathione, addressing their benefits and safety concerns.

ADVERTISEMENT