ADVERTISEMENT

ഒരു പാടു പോലുമില്ലാത്ത പളുങ്ക് പോലെ ചർമം ആക്കി വയ്ക്കുന്ന കൊറിയൻ ഗ്ലാസ് സ്കിന്നിന്റെ കുതിപ്പ് ഏറെക്കുറെ അവസാനിച്ച മട്ടാണ്. എണ്ണമറ്റ അളവിൽ പല തരം രാസ വസ്തുക്കൾ തേച്ചു പിടിപ്പിക്കുന്ന പത്തോളം സ്റ്റെപ്പുകളുള്ള സ്കിൻ കെയർ റുട്ടീൻ ഒക്കെ ഇനി മറക്കാം. പുറമെ നിന്നു മാത്രമല്ല അകത്തു നിന്നും ആഴത്തിൽ ചർമത്തെ പരിചരിച്ച് അതിനെ പൂക്കാൻ വിടുന്ന കൊറിയൻ ‘ബ്ലൂം സ്കിൻ’ ആണ് നിലവിൽ ഹിറ്റാകുന്നത്..

എന്താണ് ബ്ലൂം സ്കിൻ?

ADVERTISEMENT

വെളിച്ചം തട്ടിയാൽ തൊട്ട് തെറിച്ചു പൊകുന്ന തരം ഈവൻ ടോണിലുള്ള ഗ്ലാസ് സ്കിൻ പോലുള്ളൊരു രീതിയല്ല ബ്ലൂം സ്കിൻ ലക്ഷ്യം വയ്ക്കുന്നത്. ഇത് ആരോഗ്യകരമായി ചർമം പരിപാലിക്കപ്പെടുന്ന രീതിയാണ്.  ജലാംശം നിലനിർത്തി... ചർമത്തിന്റെ കവചം നന്നായി സംരക്ഷിക്കപ്പെടുന്ന സമമായ ടോൺ നിലനിർത്തുന്ന പ്രക്രിയയാണ് ബ്ലൂം സ്കിന്നിന്റേത്. മുഖചർമം നന്നായി ഹൈഡ്രേറ്റഡായി പരിപോഷിച്ചിരിക്കുന്നതായിട്ടാണ് ബ്ലൂം സ്കിൻ രീതിയിൽ മുഖം കാണപ്പെടുക. 

ഓവർനൈറ്റ് മാജിക്ക് അല്ല സ്ഥിരതയാണ് താരം

ADVERTISEMENT

പെട്ടന്ന് ചർമത്തിന്റെ ടോൺ മാറ്റാനുള്ള ക്രീമുകൾ, മൃതകോശങ്ങൾ നീക്കാനുള്ള ശക്തമായ രാസവസ്തുക്കൾ അടങ്ങിയ എക്സ്ഫോളിക്കേറ്ററുകൾ മുതലായവയൊന്നും ബ്ലൂം സ്കിന്നിൽ ഇല്ല. ബാത്റൂമും ഡ്രസ്സിങ്ങ് റൂമും ഒന്നും ഇനി നിരത്തിയും കിടത്തിയും ഒക്കെ വച്ചിരിക്കുന്ന ചർമ സംരക്ഷണ വസ്തുക്കൾ കൊണ്ട് ശ്വാസം മുട്ടില്ല. പകരം അവരവരുടെ ചർമത്തിന് ഇണങ്ങുന്ന സീറം അടങ്ങിയ മോയസ്ച്യുറൈസിങ്ങ് ബാമുകളാണ് ഇതിൽ ഉപയോഗിക്കുക. സിറമൈഡുകളും ലിപിഡുകളും അടങ്ങിയ പ്രോഡക്റ്റുകൾ നോക്കി വാങ്ങുകയാണ് പ്രധാനം.

നാലേ നാലു ഘട്ടങ്ങൾ

bloomskin2
AI generated image
ADVERTISEMENT

1. വളരെ മൃദുലമായ ക്ലെൻസർ കൊണ്ട് മുഖവും കഴുത്തും കഴുകി അഴുക്ക് മുഴവൻ നീക്കം ചെയ്യുക. മൈക്രോ–ബയോമീ ക്ലെൻസറുകൾ നോക്കി വാങ്ങാം. ചർമത്തിന്റെ സുരക്ഷാ കവചം താറുമാറാക്കുന്ന തരം കടുത്ത രാസവസ്തുക്കൾ അടങ്ങിയ ഫെയ്സ് വാഷും മറ്റും ഇതിലില്ല.

2. ജെല്ലി സ്വഭാവമുള്ള ടോണറുകൾ ചർമത്തിൽ പല ലെയറുകളായി പുരട്ടുന്നതാണ് അടുത്ത ഘട്ടം. ഇതിലൂടെ ചർമത്തിന് ആവശ്യമുള്ള ജലാംശം ലഭിക്കും. കൊറിയൻ 7– സ്കിൻ രീതിയൊക്കെ ആളുകൾ പരീക്ഷിക്കാറുണ്ട്.

3. നിങ്ങളുടെ ചർമ പ്രശ്നം പരിഹരിക്കാൻ വേണ്ടുന്ന സീറമുകൾ മാത്രം തിരഞ്ഞെടുത്ത് ഉപയോഗിക്കുക.

4. സൂര്യപ്രകാശം ചർമത്തെ മോശമാക്കാതിരിക്കാൻ എസ്.പി.എഫ്. 50 ഉള്ള സൺസ്ക്രീൻ നിർബന്ധം.

ഇതു കൂടാതെ ചർമത്തെ ഉപദ്രവിക്കാത്ത ഭക്ഷണ രീതി, മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മാർഗങ്ങൾ എന്നിവ ജീവിത രീതിയിൽ ലയിപ്പിക്കുക എന്നതു കൂടി ചെയ്യുന്നതൊടു കൂടി ബ്ലൂം സ്കിൻ സ്വന്തമാക്കാം..

English Summary:

Bloom Skin is the new Korean skincare trend, emphasizing deep nourishment and a healthy, hydrated complexion over the unattainable glass skin. This simplified, four-step routine focuses on strengthening the skin barrier and promoting a natural radiance from within.

ADVERTISEMENT