‘ശരിയായത് തിരഞ്ഞെടുത്താൽ ചർമകാന്തി മികച്ചതാകും’; വൈറ്റമിൻ സി വാങ്ങും മുൻപ് അറിയാം ഇക്കാര്യങ്ങള്‍ Choosing the Right Vitamin C Serum for Glowing Skin
Mail This Article
ചർമത്തിനു തിളക്കവും യുവത്വവും നൽകുന്ന വൈറ്റമിൻ സി വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ പലർക്കും സംശയങ്ങളുണ്ടാകാം. അവ പരിഹരിക്കാം.
∙ പാക്കേജിങ്ങിൽ ശ്രദ്ധിക്കണം. ഇരുണ്ട കുപ്പികളിൽ പാക് ചെയ്തിട്ടുള്ള വൈറ്റമിൻ സി സീറം തിരഞ്ഞെടുക്കുക. ഇവ സൂക്ഷിക്കാനും ഇരുണ്ട ഇടങ്ങൾ വേണം തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ വൈറ്റമിൻ സി സീറം ഓക്സിഡൈസ് ആകും, നിറം ഇരുണ്ടതാകും. പിന്നീട് ഇവ ഉപയോഗശൂന്യമാണ്.
∙ വൈറ്റമിൻ സി സ്ട്രെങ്ത് എത്ര വേണം?. 10–15% ആണ് അഭികാമ്യം. എട്ടു ശതമാനത്തിൽ താഴെയുള്ളത് ചർമത്തിനു ഗുണകരമാകില്ല. 20ൽ കൂടുതൽ ചർമത്തെ അസ്വസ്ഥമാക്കാം.
∙ വിലയുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ട. ഫെയ്സ്‌വാഷ്, മോയിസ്ചറൈസർ എന്നിവ വാങ്ങുമ്പോൾ വി ല ലാഭിക്കാം. കാരണം കുറഞ്ഞ വിലയിലും മികച്ചവ ലഭ്യമാണ്. ആക്ടീവ് ഇൻഗ്രീഡിയന്റ്സ് ആയ വൈറ്റമിൻ സി പോലുള്ളവ ഗുണമേന്മയുള്ള മികച്ച ബ്രാൻഡ് തന്നെ തിരഞ്ഞെടുക്കുക.
∙ സീറം വാങ്ങുമ്പോൾ ബോട്ടിലിൽ അടയാളപ്പെടുത്തിയിരിക്കുന്ന വൈറ്റമിൻ സി സോൾട്സ് ഏതെന്നും പരിശോധിക്കണം. മഗ്‌നേഷ്യം അസ്കോർബിൽ ഫോസ്ഫേറ്റ്, സോഡിയം അസ്കോർബിൽ ഫോസ്ഫേറ്റ്, ഇത്തൈലസ്കോർബിക് ആസിഡ് എന്നിവയാണ് വേണ്ടത്.
∙ വൈറ്റമിൻ സിയോടൊപ്പം ഫെറൂലിക് ആസിഡ് ചേരുന്ന സീറം തിരഞ്ഞെടുത്താൽ ചർമകാന്തി ഇനിയും മികച്ചതാകും.