ADVERTISEMENT

നാല്‍പതു വയസു വരെ വലിയ സ്കിൻ പരിരക്ഷയൊന്നും നൽകിയില്ലെങ്കിലും വലിയ സൗന്ദര്യ പ്രശ്നങ്ങൾ ഇല്ലാതെ കടന്നുപോകും. പക്ഷേ നാൽപതുകളിലെ സ്ഥിതി അതല്ല. നല്ല സ്കിൻ കെയർ കൊടുത്തില്ലെങ്കിൽ ചര്‍മത്തില്‍ ചുളിവുകൾ വരും. പ്രത്യേകിച്ച് ചിരിക്കുമ്പോൾ വലിയുന്ന കവിൾഭാഗവും നെറ്റി ചുളിക്കുമ്പോൾ ചുളിയുന്ന ഭാഗങ്ങളിലും. ഈ പായ്ക്കുകൾ പരീക്ഷിച്ചു നോക്കൂ. എന്നും നിലനിൽക്കും സുന്ദര ചർമം. 

ആഫ്റ്റര്‍ 40 ഫെയ്സ് പാക്സ്

ADVERTISEMENT

നാലു വലിയ സ്പൂൺ മോര് + ര ണ്ടു വലിയ സ്പൂൺ ഓട്സ് + ഒരു ചെറിയ സ്പൂൺ ഒലിവ് ഓയിൽ: മോരും ഓട്സും യോജിപ്പിച്ച് 15 മിനി റ്റ് വയ്ക്കുക. ഇതിലേക്ക് ഒലിവെണ്ണ ചേർത്തു മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം കഴുകാം. വരണ്ട ചർമം അകറ്റി ചർമം മൃദുവാക്കുന്നതിനൊപ്പം ചുളിവുകളും നീങ്ങും.

മൂന്നു വലിയ സ്പൂൺ ആപ്പിൾ വേവിച്ചുടച്ചത് + ഒരു ചെറിയ സ്പൂൺ തേൻ + ഒരു ചെറിയ സ്പൂൺ പാൽ പൊടി: ഇവ യോജിപ്പിച്ചു മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം കഴുകാം. ചർമത്തിനു വേണ്ട പോഷകവും യുവത്വവും നൽകും ഈ പാക്.

ADVERTISEMENT

രണ്ടു വലിയ സ്പൂൺ അവക്കാഡോ ഉടച്ചത് + ഒരു വലിയ സ്പൂൺ ഓട്സ് പൊടിച്ചത് : ഇവ യോജിപ്പിച്ചു മുഖത്തണിഞ്ഞ് 20 മിനിറ്റിനുശേഷം കഴുകാം. മൃതകോശങ്ങൾ നീക്കും ചുളിവുകൾ അകലും.

രണ്ടു വലിയ സ്പൂൺ ഏത്തപ്പഴം ഉടച്ചത് + അര ചെറിയ സ്പൂൺ റോ സ് വാട്ടർ : ഇവ രണ്ടും യോജിപ്പിച്ചു മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകാം. പിഗ്‌മന്റേഷൻ അകറ്റുന്നതിനൊപ്പം ചർമത്തിനു വേണ്ട വൈറ്റമിൻ എയും ഇയും ലഭിക്കും.

ADVERTISEMENT

ഒരു പ്ലെയ്ൻ ഷീറ്റ് മാസ്ക് + കാൽകപ്പ് പച്ചരി കുതിർത്ത വെള്ളം : അരി കുതിർത്ത വെള്ളത്തിൽ ഷീറ്റ് മുക്കിയശേഷം മുഖത്തണിയാം. 10 മിനിറ്റിനു ശേഷം കഴുകാം. പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ മികച്ച വഴിയാണിത്. 

Revitalize Your Skin After 40 with these DIY Masks:

Effective face packs for women over 40 are crucial for maintaining youthful and radiant skin. These natural remedies help combat wrinkles, reduce pigmentation, and nourish the skin, ensuring a smooth and firm complexion.

ADVERTISEMENT