ADVERTISEMENT

ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും എത്രയെത്ര വ്യായാമങ്ങളാണുള്ളത്. അപ്പോൾ മനസ്സിന്റെ കണ്ണാടിയായ മുഖത്തിനും വേണ്ടേ കൊച്ചു വ്യായാമങ്ങൾ? മുഖത്തെ പേശികൾക്കു ചെറുപ്പവും ബലവുമേകി ഇരട്ടത്താടി, നെറ്റിയിലെ ചുളിവുകൾ, കണ്ണിനു ചുറ്റുമുള്ള കറുപ്പു നിറം എന്നിങ്ങനെയുള്ള സൗന്ദര്യ പ്രശ്നങ്ങൾ അകറ്റാൻ 
ഫെയ്സ് യോഗ സഹായിക്കും.

 ∙ ലളിതമായ മസാജും പേശീചലനങ്ങളും കൊണ്ടു മുഖത്തേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനാകും. രക്തയോട്ടം കൂടിയാൽ ലഭിക്കുന്ന ഓക്സിജന്റെ അളവും കൂ ടും. അങ്ങനെ ചർമവും പേശികളും സന്തോഷത്തോടെ പുഞ്ചിരിക്കും.

ADVERTISEMENT

∙ കൊളാജൻ ഉൽപാദനം വർധിപ്പിച്ച് ചർമത്തിന്റെ യു വത്വം കാത്തുസൂക്ഷിക്കാൻ ഫെയ്സ് യോഗ ഉത്തമമാണ്. മാനസിക സമ്മർദം ലഘൂകരിക്കാനും മുഖ വ്യായാമങ്ങളിലൂടെ കഴിയും.

പൊതുവായി  ശ്രദ്ധിക്കാൻ

ADVERTISEMENT

∙ കൈപ്പത്തികൾ അമർത്തിത്തിരുമ്മി ചൂടാക്കിയ ശേ ഷം കണ്ണുകൾക്കു ചൂടു നൽകി വാം അപ് കഴിഞ്ഞു ഫെയ്സ് യോഗ മസാജുകൾ ചെയ്യുന്നതു കൂടുതൽ ഫലപ്രദമാണ്.

∙ ഏതു സമയത്തും ഫെയ്സ് യോഗ ചെയ്യാവുന്നതാണ്. എല്ലാ ദിവസവും ഒരേ സമയത്തുതന്നെ ചെയ്യണമെന്നില്ല. രാവിലെയോ വൈകിട്ടോ ഒാഫിസിലോ വീട്ടിലോ കിട്ടുന്ന ഇടവേളകളിലോ ദിവസവും മുടങ്ങാതെ ചെയ്യണമെന്നു മാത്രം.

ADVERTISEMENT

∙ രാവിലെ ഉണർന്നശേഷം പതിവായി ഫെയ്സ് യോഗ ശീലമാക്കിയാൽ, മുഖത്തെ പഫ്നസും ഉറക്കച്ചടവും മാ റി ഉന്മേഷം നേടാം.

∙ അൽപം കുങ്കുമാദി തൈലം മുഖത്തുപുരട്ടിയ ശേഷം ഫെയ്സ് യോഗ ചെയ്യുന്നത് കൂടുതൽ ഫലപ്രദമാണ്.

∙ ചൂണ്ടുവിരലും പെരുവിരലും യു ക്ലിപ്പിന്റെ ആ കൃതിയിൽ പിടിക്കുക. ഈ വിരലുകളടുപ്പിച്ച് കീഴ്ത്താടിയിൽ നിന്നു മേലേക്ക് താടിയിലൂടെ അമർത്തി മസാജ് ചെയ്യാം. മൂന്നു തവണയെങ്കിലും ഇത് ആവർത്തിക്കുക. ഇരട്ടത്താടി വരാതെ തടയാനും  ഇല്ലാതാക്കാനും ഇതു സഹായിക്കും.

face-yoga-super-tips

∙ രണ്ടു കൈപ്പത്തികളും ചുരുട്ടിപ്പിടിക്കുക. മുഷ്ഠി കൊണ്ട് ഇരു കവിളുകളും ചിത്രത്തിലേതുപോലെ അമർത്തി മുകളിലേക്കു മസാജ് ചെയ്യുക. രണ്ടോ മൂന്നോ സെക്കൻഡ് ഹോൾഡ് ചെയ്ത ശേഷം കൈകൾ പിൻവലിക്കാം. 10 തവണ ആവർത്തിക്കുക. ഇതിനു ശേഷം ഇരുചെവികളും മസാജ് ചെയ്യുക. വായിൽ വായു നിറച്ച് ബലൂൺ പോലെ വീർപ്പിച്ചു പിടിക്കുന്നതും കവിളുകൾ ഉള്ളിലേക്കു വലിച്ച ശേഷം റിലീസ് ചെയ്യുന്നതും നല്ല വ്യായാമമാണ്.

∙ കൈപ്പത്തി നിവർത്തിപ്പിടിക്കുക. പെരുവിരൽ കൊണ്ടു നെറ്റിയുടെ വശവും മറ്റു വിരലുകൾ കൊണ്ടു നെറ്റിയുടെ മധ്യഭാഗവും തൊടുന്ന വിധത്തിൽ തലയിൽ സ്പർശിക്കുക. ഇരു കൈകളും കൊണ്ട് തലയുടെ ഇരുവശത്തു നിന്നും ഈ വിധത്തിൽ സ്പർശിക്കണം.

ഇനി പെരുവിരൽ അമർത്തി ബാക്കിയുള്ള വിര ലുകൾ പെരുവിരലിന്റെ വശത്തേക്ക് അടുപ്പിക്കുക. നെറ്റിയിലൂടെ മൃദുവായി മസാജ് ചെയ്തു കൊണ്ടാകണം ഈ ചലനം. പെരുവിരൽ അനക്കാതെ ഇരുകൈകളും കൊണ്ടു നെറ്റിയുടെ എതിർദിശകളിലേക്കു മസാജ് ആവർത്തിക്കാം. നെറ്റിയിൽ ചുളിവുകൾ വീഴുന്നതു തടയാൻ ഇതു സഹായിക്കും.

∙ തല നന്നേയുയർത്തി മുകളിലേക്കു നോക്കുക. താടിഭാഗം നന്നായുയർന്നു കഴുത്തിനു സ്ട്രെച്ച് കിട്ടുന്നത്രയും നിവർത്തിപ്പിടിക്കണം. ഇതേ രീതിയിൽ ഉയർത്തിപ്പിടിച്ചു തല ഇടതുവശത്തേക്കു തിരിക്കുക. ഇനി മുകളിലേക്കു നോക്കിക്കൊണ്ടു വായ തുറക്കുകയും അടക്കുകയും ചെയ്യണം. താടിയെല്ലിനു വ്യായാമം കിട്ടത്തക്കവിധം നല്ലവണ്ണം തുറക്കാനും അടയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

കഴുത്തിലെ അമിതവണ്ണം കുറയ്ക്കാൻ ഈ വ്യായാമം ഫലപ്രദമാണ്. അഞ്ചു തവണ ഒരു വ ശത്തു ചെയ്ത ശേഷം തല വലതു വശത്തേക്കു തിരിച്ചും ഇത് ആവർത്തിക്കാം.

∙ ചൂണ്ടുവിരലുകൾ ഉയർത്തിപ്പിടിച്ചു മൂക്കിനിരു വശത്തുനിന്നും കണ്ണിന്റെ കീഴ്ഭാഗത്തൂടെ വശങ്ങളിലേക്ക് അമർത്തി മസാജ് ചെയ്ത് നെറ്റിയുടെ വശങ്ങളിലായി അമർത്തി നിർത്തുക. പത്തിലേറെ തവണ ആവർത്തിക്കാം. കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം കുറയ്ക്കാനും കണ്ണുകൾക്ക് ഉന്മേഷമേകാനും ഇതു ഫലപ്രദമാണ്.

1928680865

കല്ലിലുമുണ്ടു കാര്യം

ബ്യൂട്ടി വ്ലോഗുകളിലും ഇന്റർനെറ്റിലും ഹൈപ്പ് നേടിയ രണ്ടു മസാജ് ഉപകരണങ്ങളാണ് ജേഡ് റോളറും ഗ്വാ ഷാ കല്ലും. ഇവ ഉപയോഗിച്ച് മുഖം മസാജ് ചെയ്താൽ കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം, ചുളിവുകൾ, മുഖത്തെ പാടുകൾ എന്നിവയെല്ലാം മാറി  മുഖചർമം തിളങ്ങുമെന്നു പറയുന്നതിൽ സത്യമുണ്ടോ?

ജേഡ് അല്ലെങ്കിൽ ക്വാർട്സ് കല്ല് മൃദുവായ അരികുകളുള്ള ഹൃദയാകൃതിയിൽ പാകപ്പെടുത്തിയെടുക്കുന്നതാണ് ഗ്വാ ഷാ. ഉരുളുന്ന വലിയ മാലമുത്തിന്റെ ആകൃതിയിൽ ഹാൻഡിലിനൊപ്പം പിടിപ്പിച്ചാൽ അതു ജേഡ് റോളറായി.

ഇവയുപയോഗിച്ച് മസാജ് ചെയ്യുന്നതു രക്തയോട്ടം വർധിപ്പിക്കാനും ചർമത്തിനു പുതുജീവൻ വീണ്ടെടുക്കാനും സഹായിക്കുമെന്നതിൽ സംശയമില്ല. ഒന്നോ രണ്ടോ തുള്ളി എണ്ണയോ സെറമോ പുരട്ടിയ ശേഷമാണു മസാജ് ചെയ്യേണ്ടത്.

കടപ്പാട്: അനിത രമേഷ്, ആയുർവേദ തെറപ്പിസ്റ്റ്, ആയുർതീരം യോഗ & ആയുർവേദ സെന്റർ, ഫോർട്ട് കൊച്ചി, മോഡൽ: ലക്ഷ്മി അഭിനവ്

Unlock Your Youthful Glow: The Power of Face Yoga:

Face yoga offers a natural and effective way to enhance facial health and beauty by toning facial muscles and improving circulation. These exercises help reduce common cosmetic concerns like double chins, wrinkles, and dark circles, promoting a youthful and radiant complexion.

ADVERTISEMENT