‘മുടിയുടെ നിറം കാക്കാൻ ചെമ്പരത്തിപ്പൂവ്, വരണ്ട മുടിക്ക് ഷിയ ബട്ടര്..’; മുടിയഴകിന് രണ്ടു ചേരുവ പാക്കുകൾ Traditional Hair Care Wisdom
Mail This Article
മുടി കൊഴിയുന്നല്ലോ എന്നു പറഞ്ഞാൽ തൊടിയിൽ നിന്നു കറിവേപ്പില പറിച്ചെടുത്ത് എണ്ണ കാച്ചി തരും മുത്തശ്ശിമാർ. മുഖത്ത് പാടുകൾ കണ്ടാൽ തുളസിനീര് പുരട്ടിയാൽ മതിയെന്ന് ചോദിക്കാതെ തന്നെ പറയും. മുറ്റത്ത് ഇല വിരിച്ച, ഈ മരുന്നുകൂട്ടുകൾ മതി ഇപ്പോഴും സൗന്ദര്യം പരിപാലിക്കാൻ. മുടിയഴകിന് രണ്ടു ചേരുവ പാക്കുകൾ പരിചയപ്പെടാം. ഏതു സൗന്ദര്യക്കൂട്ട് പരീക്ഷിക്കും മുൻപും പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണെന്നു മറക്കേണ്ട.
∙ വരണ്ട മുടിക്ക് : ഷിയ ബട്ടറും അലോവെര ജെല്ലും യോജിപ്പിച്ചു മുടിയിൽ പുരട്ടുന്നത് മുടിക്കു മൃദുത്വം പകരും.
∙ ശിരോചർമത്തിന് സ്ക്രബ് : മാസത്തിൽ ഒരു തവണ ശിരോചർമം സ്ക്രബ് ഉപയോഗിച്ചു വൃത്തിയാക്കുന്നത് താരനും വരണ്ട ചർമവും അകറ്റാൻ സഹായിക്കും. ചെറിയ തരിയുള്ള പഞ്ചസാരയും ഒലിവ് ഓയിലും യോജിപ്പിച്ച് തലയിൽ പുരട്ടി മെല്ലേ മസാജ് ചെയ്യാം.
∙ ബലമുള്ള മുടിക്ക് : അൽപം പച്ചരി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. വെള്ളമൂറ്റി മാറ്റിവച്ചശേഷം പച്ചരി വേവിക്കുക. ഇനി ചോറും അരി കുതിർത്ത വെള്ളവും യോജിപ്പിച്ചരച്ചു ശിരോചർമത്തിലും മുടിയിലും തേച്ചുപിടിപ്പിക്കാം.
∙ താരൻ അകറ്റാൻ: ആരിവേപ്പില ഉണക്കിപ്പൊടിച്ചതും വെളിച്ചെണ്ണയും യോജിപ്പിച്ചു തലയിൽ പുരട്ടുന്നത് താരൻ അകറ്റും.
∙ അകാലനരയ്ക്ക് : മുടിയുടെ നിറം കാക്കാൻ ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ചതും തൈരും ചേർത്തു തലയിൽ പാക്കായി ഇടാം.
∙ പ്രശ്നങ്ങൾ പരിഹരിക്കാൻ : നെല്ലിക്കാപ്പൊടിയിൽ ഒണിയൻ ഓയിൽ ചേർത്തു യോജിപ്പിച്ചു പുരട്ടുന്നത് മുടിയുടെ പ്രശ്നങ്ങൾ പ രിഹരിക്കും.
∙ ആരോഗ്യമുള്ള മുടിക്ക് : റോസ്മേരി ഉണക്കിപ്പൊടിച്ചതും കറ്റാർവാഴ കാമ്പും യോജിപ്പിച്ചു പുരട്ടുക. മുടിയുടെ ആരോഗ്യം വർധിക്കും.