‘ആരിവേപ്പില മുതൽ ടീ ട്രീ ഓയിൽ വരെ കൂട്ടിനുണ്ട്’; താരനോടു പറയൂ, നോ എൻട്രി ! Effective Home Remedies for Dandruff
Mail This Article
മഴക്കാലമായാൽ മുടിയിൽ ഈർപ്പം തങ്ങിനിൽക്കാനുള്ള സാധ്യത കൂടും. ഈ അവസരം മുതലെടുത്ത് താരൻ കയറിക്കൂടും, ശിരോചർമമാകെ പടർന്ന് ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാക്കും.
∙ താരന്റെ പ്രശ്നം കൈകാര്യം ചെയ്യാൻ ആരിവേപ്പില മികച്ചതാണ്. താരൻ മൂലമുള്ള ചൊറിച്ചിലിൽ നിന്നും ആ ശ്വാസം നൽകും. ഒരു പിടി ആരിവേപ്പില മിക്സിയിൽ അരയ്ക്കുക. ഒരു വലിയ സ്പൂൺ തേൻ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി തലയിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകാം.
∙ അര കപ്പ് തൈരിൽ, തൊലികളഞ്ഞു മിക്സിയിൽ അരച്ചെടുത്ത പപ്പായ കാൽ കപ്പ് ചേർക്കുക. ഇത് മുടിയിൽ പുരട്ടി 30 മിനിറ്റിനുശേഷം കഴുകുക. താരൻ നിയന്ത്രണത്തിലാക്കുന്നതിനൊപ്പം ശിരോചർമം ശുദ്ധീകരിക്കാനും മുടിയുടെ വളർച്ചയ്ക്കും ഈ ഹെയർ പാക്ക് സഹായിക്കും.
∙ നാലു വലിയ സ്പൂൺ വെളിച്ചെണ്ണയിലേക്കോ ഒലിവ് ഓയിലിലേക്കോ അഞ്ചു തുള്ളി ടീ ട്രീ ഓയിൽ ചേർത്തു ത ലയിൽ മസാജ് ചെയ്യുക. 10 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക.
∙ ഒരു കപ്പ് ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവയ്ക്കുക. പിറ്റേദിവസം രാവിലെ ഇതു നന്നായി അരച്ചെടുക്കുക. ഒരു മുട്ടയുടെ മഞ്ഞ കൂടി ചേർത്തു യോജിപ്പിക്കുക.
ഈ മിശ്രിതം ശിരോചർമത്തിൽ പുരട്ടി മസാജ് ചെയ്തു 30 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക.