ADVERTISEMENT

ദീപിക പദുക്കോൺ, സോനം കപൂർ, കത്രീന കൈഫ് തുടങ്ങിയ ബോളിവുഡ് താരങ്ങൾ കുഞ്ഞിനെ വരവേൽക്കാൻ നാൽപതുകൾ തിരഞ്ഞെടുത്തതോടെ ‘മിഡ് ലൈഫ് പ്രഗ്‍നൻസി’ എന്ന വാക്ക് ചർച്ചകളിൽ നിറയുകയാണ്. ചലച്ചിത്രതാരങ്ങൾക്കിടയിൽ മാത്രമല്ല, മലയാളികളായ പ്രഫഷനലുകൾക്കിടയിലും മിഡ‌്‌ലൈഫ് പ്രഗ്‍നൻസിയോടുള്ള താൽപര്യം കൂടുകയാണെന്നു വിദഗ്ധർ പറയുന്നു.

മുപ്പതുകളുടെ അവസാനവും നാൽപതുകളിലും ഗർഭിണിയാവുന്ന അവസ്ഥയെയാണു മിഡ്‍‌ലൈഫ് പ്രഗ്‍നൻസി എന്നു വിശേഷിപ്പിക്കുന്നത്. കരിയറും സാമ്പത്തികസ്ഥിതിയും സുരക്ഷിതമാക്കിയ ശേഷം അമ്മയാകുന്നതാണു നല്ലതെന്നാണു പുതുതലമുറയുടെ വാദം. നാൽപതുകളിൽ മാതൃത്വത്തെ വരവേൽക്കുമ്പോഴുള്ള ഗുണങ്ങളും ദോഷങ്ങളുമറിയാം.

ADVERTISEMENT

കരിയറിൽ വേണ്ട കോംപ്രമൈസ്

നാല് – അഞ്ചു വർഷം നീളുന്ന പ്രഫഷനൽ ബിരുദം, രണ്ടു വർഷത്തെ ബിരുദാനന്തരബിരുദം, തുടർന്നുള്ള ഉന്നതവിദ്യാഭ്യാസ കോഴ്സുകൾ ഇതെല്ലാം പൂർത്തിയായി കരിയർ സെറ്റാകുമ്പോഴേക്കും പ്രായം മുപ്പതുകളിലെത്തും.

ADVERTISEMENT

വിദ്യാഭ്യാസം പൂർത്തിയാകുന്നതിനും കരിയർ ലക്ഷ്യങ്ങൾ നേടുന്നതിനും മുൻപേ വിവാഹം കഴിച്ചാലോ? ഗർഭം, പ്രസവം, അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ ഇവയെല്ലാം തുടർവിദ്യാഭ്യാസത്തെയും കരിയറിനെയും ദോഷകരമായി ബാധിച്ചേക്കാം.കരിയറിൽ കൃത്യമായി ഫോക്കസ് െചയ്യുന്ന ദമ്പതികൾക്കു പ്രായം നാൽപതുകളിലെത്തുമ്പോഴേക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനാകും. കുഞ്ഞിനു മെച്ചപ്പെട്ട സൗകര്യങ്ങളും വിദ്യാഭ്യാസവും ഉറപ്പാക്കാൻ കഴിയുമെന്നതാണു ഗുണം.

ഭൂരിഭാഗം സ്ത്രീകളും നാൽപതുകളിലെത്തുമ്പോൾ കരിയർ ലക്ഷ്യങ്ങൾ നിറവേറ്റുകയും തങ്ങളുടേതായ െഎഡന്റിറ്റി രൂപ പ്പെടുത്തുകയും ചെയ്തിട്ടുണ്ടാകും. ഇങ്ങനെയുള്ളവർ കൃത്യമായ പ്ലാനിങ്ങോടെ സന്തോഷപൂർണമായ അന്തരീക്ഷത്തിലാവും അമ്മയാകാനൊരുങ്ങുക.

ADVERTISEMENT

മാതൃത്വം നീട്ടി വയ്ക്കുമ്പോൾ

വൈകി മതി ഗർഭധാരണം എന്നാണോ തീരുമാനം? ആരോഗ്യകരമായ മിഡ്‌ലൈഫ് പ്രഗ്‍നൻസി ഉറപ്പാക്കാൻ ഇപ്പോഴേ ഗൈന ക്കോളജിസ്റ്റിനെ കണ്ടോളൂ.

പ്രായം, ഗർഭധാരണം നീട്ടി വയ്ക്കാനുദ്ദേശിക്കുന്ന കാലയളവു തുടങ്ങിയവ വിലയിരുത്തിയ ശേഷം ഗർഭധാരണം നീട്ടിവ യ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സങ്കീർണതകൾ ഇവയാകും ഗൈനക്കോളജിസ്റ്റ് ചർച്ച ചെയ്യുക. സ്വാഭാവികമായ ഗർ ഭധാരണം, അണ്ഡം ശീതികരിക്കൽ, െഎവിഎഫ് ചികിത്സാരീതി എന്നിവയെക്കുറിച്ചും വ്യക്തമായ അവബോധം നൽകും.േഡാക്ടറുടെ നിർദേശപ്രകാരം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. ആരോഗ്യവതിയാണെങ്കിൽ നാൽപതിനു ശേഷം അമ്മയാകുന്നതിൽ പേടി വേണ്ട.

സ്വാഭാവിക ഗർഭധാരണത്തിനു തയാറെടുക്കുമ്പോൾ

ഗൈനക്കോളജിസ്റ്റിനെ കണ്ടു പ്രീകൺസെപ്ഷൻ കൗൺസലിങ് നടത്താം. ഗർഭിണിയാകാൻ തയാറെടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങളും ഗർഭകാലത്ത് ഉണ്ടാകാവുന്ന സങ്കീർണതകളും ബുദ്ധിമുട്ടുകളും ഈ കൗൺസലിങ്ങിൽ വിശദമാക്കും.

ആദ്യ ഗർഭധാരണം സ്വാഭാവികമായി നടന്നവരിൽ രണ്ടാമത്തെ ഗർഭവും സ്വാഭാവികമാകാനുള്ള സാധ്യതയുണ്ട്. എന്നാൽ, അണ്ഡാശയത്തിന്റെ പ്രായമേറിയതു കൊണ്ടുള്ള പ്രശ്നങ്ങളുണ്ടാകാം. ആദ്യ ഗർഭധാരണം നാൽപതുകളിലാകുമ്പോഴുള്ള അതേ സങ്കീർണതകൾ നാൽപതുകളിലെ രണ്ടാമത്തെ ഗർഭധാരണത്തിലുമുണ്ടാകാം.

ഗൈനക്കോളജിസ്റ്റ് ശാരീരികപരിശോധന നടത്തുകയും ബ്ലഡ് ടെസ്റ്റ്, തൈറോയ്ഡ് പരിശോധനകൾ തുടങ്ങിയവ നിർ ദേശിക്കുകയും ചെയ്യും. പ്രായം നാൽപതുകളിലായതു കൊണ്ടു ഗർഭകാലത്തോ പ്രസവസമയത്തോ സങ്കീർണതയുണ്ടാകാനുള്ള സാധ്യത വിലയിരുത്തേണ്ടതുണ്ട്.

രക്തസമ്മർദം കൂടുക, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, അപസ്മാരം തുടങ്ങിയ അവസ്ഥയുണ്ടെങ്കിൽ സങ്കീ ർണതകളുണ്ടാകും. ഏതെങ്കിലും രോഗമുണ്ടെങ്കിൽ ആ വിഭാഗത്തിലെ വിദഗ്ധരെ കണ്ട് അവസ്ഥ നിയന്ത്രണവിധേയമാക്കിയ ശേഷം ഗർഭിണിയാകുന്നതാണ് ഉത്തമം. ഗർഭകാലത്തെ സങ്കീർണത, അപകടസാധ്യത തുടങ്ങിയവ ഒഴിവാക്കാനാണിത്.

ആരോഗ്യം തൃപ്തികരമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ഫോളിക് ആസിഡ് കഴിച്ചു തുടങ്ങാം. ഇതിനുശേഷം ഗർഭി ണിയാകുന്നതാണ് ഉത്തമം. ചിലരിൽ ഗർഭിണിയായ ശേഷം രക്തസമ്മർദം കൂടുക, പ്രമേഹം തുടങ്ങിയവയുണ്ടാകാൻ സാധ്യ തയേറെയാണ്. കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുകയും വേണ്ട മുൻകരുതലുകൾ എടുക്കുകയും വേണം.

വിവരങ്ങൾക്കു കടപ്പാട് :
ഡോ. രശ്മി ജെ. ആർ.
സീനിയർ കൺസൽറ്റന്റ്, ഡിപ്പാർട്മെന്റ് ഓഫ്
റിപ്രൊഡക്ടീവ് മെഡിസിൻ
കിൻഡർ വിമൻസ് ഹോസ്പിറ്റൽ ആൻഡ്
ഫെർട്ടിലിറ്റി സെന്റർ, ചേർത്തല, ആലപ്പുഴ
മിഡ്‌ലൈഫ് കമ്മിറ്റി ചെയർപേഴ്സൻ, കേരള ഫെഡറേഷൻ ഓഫ് ഒബ്സ്‌റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി

ADVERTISEMENT