ADVERTISEMENT

മുഖ ചർമത്തിലുണ്ടാകുന്ന വരൾച്ച, അമിതമായ എണ്ണ ഉത്പാദനം, വിയർപ്പ്, ചൊറിച്ചിൽ എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ വേണം. പ്രകൃതിദത്തമായ ഫെയ്സ്പാക്കുകൾ ഫലപ്രദമായി ഉപയോഗിക്കാം. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ചില ഫെയ്സ്പാക്കുകൾ ഇതാ...

1. കുക്കുംബർ- പഞ്ചസാര ഫെയ്സ്പാക്

ADVERTISEMENT

വളരെ ഫലപ്രദമായ ഒന്നാണ് കുക്കുംബർ- പഞ്ചസാര ഫെയ്സ്പാക്. കഷ്ണങ്ങളാക്കിയെടുത്ത കുക്കുംബറിലേക്ക് ഒരു നുള്ള് പഞ്ചസാര ചേർത്ത് നന്നായി അരച്ചെടുക്കുക. കുറച്ചു സമയം ഫ്രിഡ്ജിൽവച്ച് തണുപ്പിച്ചശേഷം മുഖത്തു പുരട്ടാം. മുഖത്തിന് തിളക്കം കിട്ടാനും ചർമത്തിലെ അസ്വസ്ഥതകൾ ഇല്ലാതാക്കാനും ഈ ഫെയ്സ്പാക് സഹായിക്കുന്നു. 

2. നാരങ്ങ- തേൻ ഫെയ്സ്പാക്

ADVERTISEMENT

ചർമത്തിലെ അധികമുള്ള എണ്ണമയം മാറ്റി, തിളക്കം വർധിപ്പിക്കാൻ സഹായിക്കുന്ന ഫെയ്സ്പാക് ആണിത്. ഓരോ സ്പൂൺ വീതം നാരങ്ങാനീരും തേനും ചേർത്ത മിശ്രിതം ഒരു മുട്ടയുടെ വെള്ളയിൽ ചേർത്ത് നന്നായി ഇളക്കുക. മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

3. തൈര് - കടലമാവ് ഫെയ്സ്പാക് 

ADVERTISEMENT

കരുവാളിച്ച ചർമത്തിന്റെ നിറവും തിളക്കവും വീണ്ടെടുക്കാൻ ഈ ഫെയ്സ്പാക് സഹായിക്കും. ഏകദേശം തുല്യ അളവിൽ തൈരു കടലമാവും എടുക്കുക. നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തു പുരട്ടു ഉണങ്ങുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം. 

4. നേന്ത്രപ്പഴം ഫെയ്സ്പാക്

ചർമത്തിലുണ്ടാകുന്ന വരൾച്ച നിരവധിപ്പേര്‍ നേരിടുന്ന പ്രശ്നമാണ്. ഈ സന്ദർഭത്തിൽ പരീക്ഷിക്കാവുന്ന ഒന്നാണ് നേന്ത്രപ്പഴം ഫെയ്സ്പാക്. നന്നായി പഴുത്ത നേന്ത്രപ്പഴം ഉടച്ചശേഷം അതിലേക്ക് തേന്‍ ചേർത്തിളക്കുക. മുഖത്ത് എല്ലായിടത്തും എത്തുന്ന രീതിയിൽ നന്നായി തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റ് വയ്ക്കുക. ഉണങ്ങിയാൽ ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. 

5. പാൽ- തേൻ ഫെയ്സ്പാക്

പാൽപ്പൊടിയോ പാലോ എടുത്തശേഷം അതിലേക്ക് ആവശ്യത്തിന് തേൻ ഒഴിച്ച് മുഖത്തുപുരട്ടുക. 15 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം. ചർമം തിളങ്ങാനും മൃദുവാകാനും ഈ ഫെയ്സ്പാക് സഹായിക്കും.

DIY Face Packs for Radiant Skin:

Natural face packs offer effective solutions for common skin concerns like dryness, excess oil, and dullness. These easy-to-make homemade remedies can revitalize your complexion and leave your skin glowing and healthy.

ADVERTISEMENT