ADVERTISEMENT

മുഖത്തെ ചുളിവുകളും കറുത്തപാടുകളും അകറ്റി ചര്‍മ്മത്തെ സംരക്ഷിക്കാന്‍ കാപ്പിപ്പൊടിയെ കൂട്ടുപിടിക്കാം. കാപ്പിയിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ചര്‍മം തിളങ്ങാന്‍ 4 കാപ്പിപ്പൊടി ഫെയ്സ്പാക്കുകള്‍

ADVERTISEMENT

. വെളിച്ചെണ്ണയും കാപ്പിപ്പൊടിയും പഞ്ചസാരയും കൊണ്ടുളള ഫെയ്​സ്​പാക്കാണിത്. വെളിച്ചെണ്ണ ചൂടാക്കിയശേഷം അതിലേയ്ക്ക് അല്പം കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. പതിനഞ്ച് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

. കാപ്പിപ്പൊടിയും ഒലിവ് ഓയിലും കൊണ്ടുളള ഫെയ്സ്പാക്കാണിത്. അല്പം കാപ്പിപ്പൊടി ഒലീവ് ഓയിലിലോ പാലിലോ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ശേഷം 20 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക.  ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.

ADVERTISEMENT

. കാപ്പിപ്പൊടിയും റോസ് വാട്ടറും കൊണ്ടുളള ഫെയ്സ്പാക്കാണിത്. ഒരു സ്പൂൺ കാപ്പിപ്പൊടിയും അല്പം റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. 

. കാപ്പിപ്പൊടിയും കറ്റാർവാഴ ജെല്ലും കൊണ്ടുളള ഫെയ്സ്പാക്കാണിത്. 1 സ്പൂൺ കാപ്പിപ്പൊടിയും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനിട്ട് നേരം മസാജ് ചെയ്യുക. ശേഷം മുഖം കഴുകി വൃത്തിയാക്കുക. 

ADVERTISEMENT
Coffee Power: Natural Face Masks:

Coffee grounds offer excellent benefits for your skin, effectively reducing wrinkles and dark spots while promoting overall skin health. The antioxidants and anti-inflammatory properties in coffee work wonders to improve skin complexion and achieve a radiant glow with simple, homemade face packs.

ADVERTISEMENT