ADVERTISEMENT

കുഞ്ഞുങ്ങൾക്ക് കുറുക്കുണ്ടാക്കി നല്‍കാനും മുതിര്‍ന്നവര്‍ക്ക് വണ്ണം കുറയ്ക്കാനും മാത്രമല്ല റാഗി പൊടി. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങി നിരവധി ഘടകങ്ങൾ റാഗിയിലുണ്ട്. പ്രായത്തെ പിടിച്ചുകെട്ടാൻ കഴിയുന്ന ആന്റി ഏജിങ് ക്രീം റാഗി ഉപയോഗിച്ച് തയാറാക്കിയെടുക്കാം. റാഗിയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് കൊളാജന്‍ ഉത്പാദിപ്പിക്കുന്നു. ഇത് ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. ഒപ്പം അയഞ്ഞ ചര്‍മത്തിന് ഇറുക്കം നല്‍കുന്നു. ഇതുവഴി യുവത്വം തിരിച്ചു പിടിക്കാം.

റാഗി ആന്റി ഏജിങ് ഫെയ്സ്പായ്ക്

ADVERTISEMENT

മിക്ക സൗന്ദര്യവർധക വസ്തുക്കളിലും ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. മുഖത്തെ പാടുകളും കലകളും കളയുന്നത് മുതൽ നിറം വർധിപ്പിക്കാൻ വരെ കറ്റാർവാഴ നല്ലതാണ്. അതുപോലെ ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് വൈറ്റാമിൻ ഇ. പ്രായത്തെ പിടിച്ചു കെട്ടാനും മുഖത്തെ കലകളും പാടുകളും ഇല്ലാതാക്കാനും വൈറ്റമിൻ ഇ നമ്മെ സഹായിക്കും.

വീട്ടിൽ തയാറാക്കുന്ന മാസ്കുകളിൽ വൈറ്റമിൻ ഇ ചേർക്കാവുന്നതാണ്. ഇത് ചേർത്താൽ ഗുണങ്ങൾ ഇരട്ടിയാവും. കൊളാജന്‍ ഉല്‍പാദത്തിന് സഹായിക്കുന്ന വൈറ്റമിൻ ഇ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കാന്‍ സഹായിക്കും.

ADVERTISEMENT

ക്രീം തയാറാക്കാം

റാഗി വെള്ളത്തിൽ കുതിര്‍ത്ത് അരച്ചെടുക്കാം. ഇതിലേക്ക് കറ്റാര്‍വാഴ ജെല്‍, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ നല്ലതുപോലെ ചേര്‍ത്തിളക്കി പേസ്റ്റ് രൂപത്തിലാക്കാം. മുഖം നന്നായി കഴുകി തുടച്ച ശേഷം ചെറിയ ഈര്‍പ്പത്തോടെ തന്നെ ഈ ക്രീം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്തു നോക്കൂ മാറ്റം നിങ്ങൾക്ക് കണ്ടറിയാം.

ADVERTISEMENT
Unlock Youthful Skin with Ragi:

Ragi is a versatile ingredient not just for babies and weight loss, but also for incredible anti-aging benefits. This powerhouse grain, rich in antioxidants, vitamins, and minerals, can be transformed into a potent anti-aging cream to combat wrinkles and restore youthful skin by boosting collagen production.

ADVERTISEMENT