ADVERTISEMENT

ചർമം നന്നായി സൂക്ഷിച്ചാല്‍ കണ്ണാടി പോലെ തിളങ്ങും. വരൾച്ചയും അമിത എണ്ണമയവുമുള്ള ചര്‍മ്മത്തിന് പ്രത്യേക ശ്രദ്ധ വേണം. മുഖം സുന്ദരമാകാന്‍ വീട്ടില്‍ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ചില ഫെയ്സ്പാക്കുകൾ പരിചയപ്പെടാം. 

കുക്കുംബർ- പഞ്ചസാര ഫെയ്സ്പാക്

ADVERTISEMENT

കഷ്ണങ്ങളാക്കിയെടുത്ത കുക്കുംബറിലേക്ക് ഒരു നുള്ള് പഞ്ചസാര ചേർത്ത് നന്നായി അരച്ചെടുക്കുക. കുറച്ചുസമയം ഫ്രിഡ്ജിൽവച്ച് തണുപ്പിച്ചശേഷം മുഖത്തു പുരട്ടാം. മുഖത്തിന് തിളക്കം കിട്ടാനും ചർമത്തിലെ അസ്വസ്ഥതകൾ ഇല്ലാതാക്കാനും ഈ ഫെയ്സ്പാക് സഹായിക്കുന്നു. 

നാരങ്ങാ- തേൻ ഫെയ്സ്പാക്

ADVERTISEMENT

ചർമത്തിലെ അധികമുള്ള എണ്ണമയം മാറ്റി, തിളക്കം വർധിപ്പിക്കാൻ സഹായിക്കുന്ന ഫെയ്സ്പാക് ആണിത്. ഓരോ സ്പൂൺ വീതം നാരങ്ങാനീരും തേനും ചേർത്ത മിശ്രിതം ഒരു മുട്ടയുടെ വെള്ളയിൽ ചേർത്ത് നന്നായി ഇളക്കുക. മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

തൈര് - കടലമാവ് ഫെയ്സ്പാക് 

ADVERTISEMENT

ഏകദേശം തുല്യ അളവിൽ തൈരും കടലമാവും എടുക്കുക. നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തു പുരട്ടു ഉണങ്ങുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം. 

നേന്ത്രപ്പഴം ഫെയ്സ്പാക്

നന്നായി പഴുത്ത നേന്ത്രപ്പഴം ഉടച്ചശേഷം അതിലേക്ക് തേന്‍ ചേർത്തിളക്കുക. മുഖത്ത് എല്ലായിടത്തും എത്തുന്ന രീതിയിൽ നന്നായി തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റ് വയ്ക്കുക. ഉണങ്ങിയാൽ ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. 

പാൽ- തേൻ ഫെയ്സ്പാക്

പാൽപ്പൊടിയോ പാലോ എടുത്തശേഷം അതിലേക്ക് ആവശ്യത്തിന് തേൻ ഒഴിച്ച് മുഖത്തുപുരട്ടുക. 15 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം. ചർമം തിളങ്ങാനും മൃദുവാകാനും ഈ ഫെയ്സ്പാക് സഹായിക്കും.

DIY Face Masks for Dry and Oily Skin:

Homemade face packs are an easy way to achieve glowing skin. These natural remedies address issues like dryness and excess oil for a radiant complexion.

ADVERTISEMENT