ADVERTISEMENT

പ്രകൃതിദത്ത മാർഗത്തിലൂടെ ചര്‍മകാന്തി വർധിപ്പിക്കാൻ അനുയോജ്യമാണ് മഞ്ഞൾ. വിവിധ സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരമായി മഞ്ഞൾ ഉപയോഗിച്ചു വരുന്നുണ്ട്. ദിവസവും അരമണിക്കൂർ സമയം മഞ്ഞള്‍ കൊണ്ടുള്ള സൗന്ദര്യക്കൂട്ടുകള്‍ക്കായി മാറ്റിവച്ചാൽ ചർമത്തിന്റെ പല പ്രശ്നങ്ങളും പരിഹരിക്കാം.

1. കുളിക്കുന്നതിനു അരമണിക്കൂർ മുൻപ് മഞ്ഞൾപൊടിയും ചെറുപയർ പൊടിയും തുല്യ അളവിലെടുത്ത്, അരച്ചെടുത്ത ആര്യവേപ്പിലയും പാലും ചേർത്ത് മുഖത്തു നല്ല രീതിയിൽ പുരട്ടുക. കുളിക്കുന്നതിനു മുൻപ് ചെറുപയർ പൊടിയും ചെറു ചൂടുവെള്ളവും ഉപയോഗിച്ച് കഴുകികളയുക.

ADVERTISEMENT

2. പച്ചമഞ്ഞൾ, കാട്ടുമഞ്ഞൾ, കസ്തൂരിമഞ്ഞൾ ഇവയിലേതെങ്കിലും വേപ്പില, രക്തചന്ദനം എന്നിവയുമായി സമാസമം കലർത്തി മുഖത്തു പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകികളയാം.

3. കോഴിമുട്ടയുടെ വെള്ളക്കരുവിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തു പുരട്ടുക. മുഖത്തെ ചുളിവുകൾ മാറികിട്ടും.

ADVERTISEMENT

4. മഞ്ഞളും പാലിന്റെ പാടയും ചേർത്ത് മുഖത്ത് പുരട്ടിയശേഷം ചെറിയ ചൂടുവെള്ളത്തിൽ അരമണിക്കൂറിനുശേഷം കഴുകി കളയുക

5. മഞ്ഞളും ചെറുപയർ പൊടിച്ചതും തെച്ചിപ്പൂവും പാലിൽ ചേർത്ത് മുഖത്ത് പുരട്ടുക.

ADVERTISEMENT

6. മഞ്ഞളും തുളസിനീരും ചേർത്ത് കുഴമ്പുരൂപത്തിലാക്കിയശേഷം മുഖത്തു പുരട്ടുക. പഴക്കം ചെന്ന കറുത്ത പാടുകൾ മാറികിട്ടും.

7. മഞ്ഞൾപ്പൊടി, കടലമാവ്, വേപ്പില അരച്ചത് എന്നിവ പാലിൽ ചേർത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തു തേച്ച ശേഷം 15 മിനിറ്റുകൾക്ക് ശേഷം കഴുകി കളയുക. മുഖത്തെ പാടുകൾക്കും, മുഖക്കുരുവിനും ഇത് നല്ലതാണ്.

8. പനിനീരിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖക്കുരു മാത്രമുള്ള ഭാഗത്തു പുരട്ടി അര മണിക്കൂർ ശേഷം കഴുകി കളഞ്ഞാൽ മുഖക്കുരുവിന് ശമനം കിട്ടും.

9. ചെറുചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം മഞ്ഞളും വേപ്പിലയും ചേർത്ത് അരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്തു പുരട്ടിയാൽ മുഖത്തെ പാടുകൾ മാറികിട്ടും.

10. തേച്ചുകുളി എന്നു കേട്ടിട്ടില്ലേ? പച്ചമഞ്ഞളും, ആര്യവേപ്പിലയും കൂടി കുഴമ്പു രൂപത്തിലാക്കി ദിവസവും തേച്ചുകുളിച്ചാൽ ശരീരത്തിലെ എല്ലാ കറുത്തപാടുകളും മാറുമെന്ന് മാത്രമല്ല, ചർമ്മകാന്തി വർധിക്കുകയും, ചർമ രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യും.

Turmeric: Your Natural Secret to Glowing Skin:

Turmeric offers natural ways to enhance skin glow and address various cosmetic concerns. Dedicating just thirty minutes daily to turmeric-based beauty treatments can resolve numerous skin issues. This article details ten distinct recipes utilizing turmeric with ingredients like milk, chickpea flour, neem leaves, and rosewater. These applications aim to reduce wrinkles, fade dark spots and acne scars, and combat acne, ultimately promoting healthier, radiant skin. Regular use, particularly in formulations for daily bathing, is highlighted for its comprehensive skin benefits and disease prevention.

ADVERTISEMENT