ഒരു ബോളിൽ ഒരു സ്പൂൺ കടലമാവ് എടുക്കുക. അതിലേക്ക് കാൽ സ്പൂൺ അരച്ച മഞ്ഞൾ, രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, അര സ്പൂൺ നാരങ്ങ നീര് എന്നിവ ചേർക്കുക. ആര്യവേപ്പില അരച്ചെടുത്ത് വെള്ളത്തില്‍ ചേർത്ത് അരിച്ചെടുത്ത മിശ്രിതം ആവശ്യത്തിനൊഴിച്ചു കൊടുത്ത് ഇതു പേസ്റ്റ് പോലെയാക്കണം.
ഈ പേസ്റ്റ് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. 20-30 മിനിറ്റ് കഴിയുമ്പോൾ സാധാരണ വെള്ളത്തിൽ കഴുകി കളയാം. മുഖക്കുരു, കറുത്ത പാടുകൾ, ചർമത്തിന്റെ ടോൺ മെച്ചപ്പെടുത്തൽ, അമിതമായ എണ്ണമയം അകറ്റൽ, അലർജി, അസ്വസ്ഥത എന്നിവ ഇല്ലാതാക്കാൻ എന്നിവയാണ് ഈ ഫെയ്സ്പാക്കിന്റെ ഗുണങ്ങൾ. പാച്ച് ടെസ്റ്റ് നടത്തിയശേഷം ഉപയോഗിക്കുക.
ADVERTISEMENT
Quick Face Pack for Oily and Irritated Skin:
A face pack is detailed that can help resolve skin issues and restore facial radiance within days. This pack utilizes ingredients like neem leaves, turmeric, aloe vera, gram flour, and lemon juice. To prepare it, mix gram flour with turmeric, aloe vera gel, and lemon juice in a bowl. Then, add neem leaf paste strained with water to achieve a smooth paste consistency. Apply this paste generously to the face and leave it on for 20-30 minutes before rinsing with plain water. The benefits include treating acne, dark spots, improving skin tone, reducing excess oil, and alleviating allergies and discomfort, with a recommendation for a patch test prior to use.