ADVERTISEMENT

തക്കാളി കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യകാര്യത്തിലും കേമനാണ്. പലതരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരമാണ് തക്കാളി. കരുവാളിപ്പ് അകറ്റാനും ചർമത്തിലെ എണ്ണമയവും തുറന്ന സുഷിരങ്ങളും കുറയ്ക്കുന്നതിനും തക്കാളി ഫെയ്സ്പാക് വളരെ നല്ലതാണ്. 

തിളക്കം

ADVERTISEMENT

ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍ അടങ്ങിയിട്ടുള്ള തക്കാളിയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യമുണ്ട്. ഇത് ചര്‍മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

മുഖക്കുരു

ADVERTISEMENT

എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കുന്ന അവസ്ഥയാണ് മുഖക്കുരു. തക്കാളിയിൽ വിറ്റാമിൻ എ, സി, കെ എന്നിവ ഉള്ളതിനാൽ ആഴത്തില്‍ ശുദ്ധീകരിക്കുന്നു. അതുകൊണ്ടുതന്നെ ചർമത്തിന്റെ പിഎച്ച് നില സന്തുലിതമായി നിലനിർത്താൻ ഇത് സഹായിക്കും. 

തക്കാളിക്കൊപ്പം ഉപയോഗിക്കാം

ADVERTISEMENT

തക്കാളിക്കൊപ്പം വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഫെയ്സ്മാസ്ക് അല്ലെങ്കിൽ സ്ക്രബ്ബ്‌ തയാറാക്കാവുന്നതാണ്. ഇത് ഇരട്ടി ഫലം നൽകും. മഞ്ഞൾ, പഞ്ചസാര, തേൻ തുടങ്ങിയവ തക്കാളിക്കൊപ്പം ഉപയോഗിക്കാം. 

തക്കാളിയും മഞ്ഞളും 

മുഖത്തിന് എളുപ്പത്തില്‍ നിറം ലഭിക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച സ്‌ക്രബ്ബാണ് തക്കാളിയും മഞ്ഞളും. തക്കാളി എടുത്ത് പകുതി മുറിച്ചശേഷം മഞ്ഞള്‍ പൊടിയില്‍ മുക്കി മുഖത്ത് തേക്കാം. 15 മിനിറ്റ് മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

തക്കാളിയും തൈരും 

തൈരിനൊപ്പം തക്കാളി ചേര്‍ത്താല്‍ ഗുണം ഇരട്ടിയാകും. തൈരില്‍ തക്കാളിയുടെ പള്‍പ്പ് ചേര്‍ത്ത് മുഖത്തിടുന്നത് നല്ലതാണ്. ഇത് അധികം മുഖത്ത് ഉരയ്ക്കാൻ പാടില്ല. ചെറുതായി തടവി കൊടുത്താൽ മതിയാകും. അഞ്ചോ പത്തോ മിനിറ്റിനു ശേഷം കഴുകി കളയാം. 

തക്കാളിയും പഞ്ചസാരയും 

പലരും എളുപ്പത്തിൽ ഉപയോഗിക്കുന്ന സ്ക്രബ്ബ്‌ ആണ് തക്കാളിയും പഞ്ചസാരയും. തക്കാളി പകുതിയായി മുറിച്ച് പഞ്ചസാരയിൽ മുക്കി മുഖത്ത് സ്ക്രബ്ബ്‌ ചെയ്യാം. ഇത് മുഖത്തിനു തിളക്കം ലഭിക്കാനും അടിഞ്ഞു കൂടിയ അഴുക്കുകൾ നീക്കം ചെയ്യാനും സഹായിക്കും. മുഖത്തെ കല പോവാനും ഈ ഫെയ്സ്പായ്ക് സഹായിക്കും.

Unlock Glowing Skin with Tomato:

Tomato is a powerful ingredient for skincare, offering solutions for various beauty concerns. Its acidic nature, combined with high levels of potassium and Vitamin C, helps in skin brightening and maintaining a healthy pH balance, crucial for fighting acne. By combining tomato with readily available ingredients like turmeric, sugar, and yogurt, one can create effective homemade face masks and scrubs. A simple scrub with tomato and turmeric can enhance facial glow, while a mask with tomato pulp and yogurt can offer double benefits without harsh scrubbing. The combination of tomato and sugar is a popular choice for exfoliating and removing accumulated dirt, also aiding in the removal of blemishes.

ADVERTISEMENT