മുഖകാന്തി വർധിപ്പിക്കാൻ പപ്പായ വളരെ നല്ലതാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിൻ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. ഒരു ദിവസം ശരീരത്തിനാവശ്യമായ വൈറ്റമിൻ സിയുടെ 300 മടങ്ങ് കൂടുതൽ പപ്പായയിൽ അടങ്ങിയിരിക്കുന്നു.
ആന്റി ഓക്സിഡന്റുകളുടെയും എൻസൈമുകളുടെയും കലവറയാണ് പപ്പായ. പപ്പായയുടെ പ്രോട്ടിയോലൈറ്റിക് എൻസൈമുകളായ പപ്പൈൻ, ചിമോപപ്പൈൻ എന്നിവയ്ക്ക് ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ, ആന്റി വൈറൽ ഗുണങ്ങളുണ്ട്. ഇത് ചർമ സംരക്ഷണത്തിൽ നിർണായകമാണ്.
പപ്പായ ഉപയോഗിക്കേണ്ട വിധം;
പപ്പായയും തേനും
പപ്പായയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ മുഖക്കുരുവും അത് മൂലമുണ്ടാകുന്ന വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, പപ്പായ മുഖത്ത് പുരട്ടുന്നത് മുഖത്തെ സുഷിരങ്ങൾ തുറക്കാനും നിർജീവമായ ചർമകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു. ഇതിനായി പപ്പായ പേസ്റ്റ് പരുവത്തിലാക്കി തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പത്ത് മിനുട്ടിനു ശേഷം കഴുകി കളയുക. മാറ്റം കണ്ടറിയൂ.
പപ്പായയും തൈരും
പ്രായമാകുന്നതിന്റെ ലക്ഷണമായ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്ന ലൈക്കോപീൻ പോലെയുള്ള ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് പപ്പായ. ഇത് ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു.ചർമത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താൻ പപ്പായ പൾപ്പാക്കി തേക്കുന്നതും ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. ഇതിനായി പപ്പായയും അൽപം തൈരും നന്നായി കൂട്ടിയോജിപ്പിച്ച് മുഖത്ത് തേച്ചു പിടിപ്പിക്കുക. ശേഷം ഒരു 15 മുതൽ 20 മിനുട്ട് കഴിഞ്ഞ് കഴുകി കളയാം.
പപ്പായയും ഓറഞ്ചും
പപ്പായയിലെ പാപ്പെയ്ൻ എന്ന എൻസൈം നിർജ്ജീവ ചർമം നീക്കം ചെയ്യാൻ സഹായിക്കുന്ന ശക്തമായ ചർമ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നു. ഇത് മുഖത്തിന്റെ നിറം മെച്ചപ്പെടുത്തും. പപ്പായയിൽ അടങ്ങിയിരിക്കുന്ന അവശ്യ വൈറ്റമിനുകളായ എ, സി, ആന്റിഓക്‌സിഡന്റുകൾ ലൈക്കോപീൻ എന്നിവ ചർമത്തെ തിളക്കമുള്ളതാക്കുകയും ചെയ്യും. ഇതിനായി പപ്പായയും ഓറഞ്ച് നീരും നന്നായി കലർത്തി ഒരു 20 മിനുട്ട് നേരം നന്നായി തേച്ചു പിടിപ്പിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.