ADVERTISEMENT

ഈ പേരു കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു ചിലങ്ക കിലുങ്ങും. അതാണ് മലയാളിക്ക് ശോഭന. ചലനങ്ങളിൽ പോലും നൃത്തം നിറയുന്ന അഴക്. ഇന്നലെയേക്കാൾ മിഴിവോടെ ഇന്നും മലയാള സിനിമയിൽ തിളങ്ങുന്ന നായിക. മഹാനടിക്കു  ചേരുന്ന  തലയെടുപ്പോടെ നടന്നുവരുന്ന ശോ‌ഭനയെ തന്നെ നോക്കി നിന്നു. പിന്നെ, ശോഭനയുടെ പുതിയ ജീവിതവിശേഷങ്ങൾ കേട്ടിരുന്നു. 

ആരാണ് ശോഭന എന്നു ചോദിച്ചാൽ സ്വയം എങ്ങനെ വിശേഷിപ്പിക്കും?

ADVERTISEMENT

ഞാൻ ഒരിക്കലും എന്നെ കുറിച്ചു ആഴത്തിൽ ചിന്തിച്ചിട്ടേയില്ല. അതിനായി സമയം കളഞ്ഞിട്ടുമില്ല. അച്ഛനും അമ്മയും ഒരുപാട് പുകഴ്ത്തി പറഞ്ഞുകേട്ട ഓർമകളുമില്ല. ചെറുപ്രതികരണങ്ങളായിരുന്നു അവരുടെ അഭിനന്ദനങ്ങൾ. നർത്തകി, നടി എന്നീ ടാഗുകൾ ഭ്രമിപ്പിച്ചിട്ടുമില്ല. പല കലകളിൽ മുഴുകുന്നവർക്ക് അത്തരം ടാഗ് കൊടുക്കേണ്ടതില്ല എന്നാണ് തോന്നൽ. എല്ലാവരും ആർട്ടിസ്റ്റ് ആണ്. ആരുടെയെങ്കിലും ജീവിതത്തിൽ പ്രചോദനമാകാൻ കഴിഞ്ഞു എന്ന നിലയിൽ ഓർമിക്കപ്പെടാനാണ് ഞാൻ ഏറ്റവും ആഗ്രഹിക്കുന്നത്. പക്ഷേ, ശരിക്കും ഞാൻ ആരെന്ന ചോദ്യം അപ്പോഴുമുണ്ട്. ഇനിയുള്ള നാളുകളിൽ  ‘ഹു ആം ഐ’ എന്നൊരു പുസ്തകം എഴുതുമായിരിക്കും. ഒരുപക്ഷേ, അതിലുണ്ടാകും ഈ ചോദ്യത്തിനുള്ള ഉത്തരം.  

‘ഞാൻ തന്നെയാണ് എന്റെ സുഹൃത്ത്’ എന്നു ഒരിക്കൽ പറഞ്ഞതോർമയുണ്ട്. ഇപ്പോഴും അങ്ങനെ തന്നെയാണോ?

ADVERTISEMENT

അന്നത്തെ കാലത്ത് എന്റെ മാനസികനിലയും പ്രായവും വ്യത്യാസമായിരുന്നു. ഇന്ന് എനിക്കു നിറയെ കൂട്ടുകാരുണ്ട്. ഇവിടെ ഞങ്ങൾ നടിമാരുടെ ഒരു ഗ്രൂപ്പുണ്ട്. രേവതി, സുഹാസിനി എന്നിവരൊക്കെയായി കാണാറുണ്ട്.

സ്ത്രീകൾ അഭിപ്രായം പറയാൻ മടിച്ചിരുന്ന കാലത്തേ തുറന്ന അഭിപ്രായ പ്രകടനങ്ങളായിരുന്നല്ലോ ശോഭനയുടെ രീതി?

ADVERTISEMENT

എന്റെ അഭിപ്രായം പറയുന്നതിനു പേടിക്കുന്നത് എന്തിന്? ഞാൻ ധരിക്കേണ്ട പാവാടയുടെ ഇറക്കം ഞാൻ തന്നെയാണ് തീരുമാനിച്ചിരുന്നത്. അത്തരത്തിൽ സംസാരിക്കുന്നതിനെ എതിർക്കുന്നവർ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നിരിക്കാം. മാതാപിതാക്കൾ എന്റെ അഭിപ്രായങ്ങളെ അനുകൂലിച്ചിരുന്നു. 

ഒരു സിനിമയിൽ റേപ് സീനുണ്ടായിരുന്നു. ഞാനതിനു ഓക്കെ അല്ലെന്നു കഥ പറഞ്ഞ സമയത്തേ അറിയിച്ചിരുന്നു. അവരത് സമ്മതിക്കുകയും ചെയ്തു. പക്ഷേ, ആ സീനിൽ ഡ്യൂപ്പിനെ വച്ച് അഭിനയിപ്പിച്ചു സിനിമയിൽ ചേർത്തു. സിനിമ ഇറങ്ങിയപ്പോൾ അച്ഛൻ അതു പ്രശ്നമാക്കി. എന്റെ അനുവാദമില്ലാതെ അതു ചെയ്തത് ശരിയല്ലല്ലോ. എനിക്കു കംഫർട്ടബിൾ എന്നു തോന്നുന്നതേ ചെയ്യാറുള്ളൂ. മലയാളത്തിൽ എനിക്കു മോശം അനുഭവങ്ങളുണ്ടായിട്ടില്ല.

അഭിമുഖം പൂര്‍ണ്ണമായും വായിക്കാം.. 

ADVERTISEMENT