ADVERTISEMENT

ചുരുങ്ങിയ കാലത്തിനിടെ മലയാള സിനിമയിൽ സജീവസാന്നിധ്യമായി, ഒരു പിടി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മരണത്തിലേക്കു കടന്നു പോയ താരമാണ് സന്തോഷ് ജോഗി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ മരണം.

സന്തോഷ് ജീവനൊടുക്കുമ്പോൾ 25 വയസ്സായിരുന്നു ഭാര്യ ജിജി ജോഗിയുടെ പ്രായം. ഭർത്താവ് മരിച്ച് ഒരു വർഷം തികയും മുമ്പേ, നാലും രണ്ടും വയസ്സുള്ള പിഞ്ചു പെൺകുഞ്ഞുങ്ങളെയും തന്റെ മാതാപിതാക്കളെയും ചേർത്തു പിടിച്ചു തെരുവിലേക്കെന്ന പോലെ വീടുവിട്ടിറങ്ങുമ്പോൾ തന്നെ മൂടിയ ഇരുളില്‍ നിന്നു പ്രതീക്ഷയുടെ വെട്ടത്തിലേക്കു ജിജി നടന്നു നീങ്ങിയതിനെ ബഹുമാനത്തോടെയല്ലാതെ ആർക്കും വിവരിക്കുവാനാകില്ല.

ADVERTISEMENT

‘തീർത്തും കാൽപനികമായി ജീവിച്ചുവന്ന പോയിന്റിൽ നിന്നാണ് ബാധ്യതകളിലേക്ക് വീഴുന്നത്. പ്രണയം ഒപ്പമില്ലാത്ത യാത്ര അതാണ് എന്നെ ഏറെ വേദനിപ്പിച്ചത്. ഞാൻ കണ്ടു മുട്ടുമ്പോൾ തന്നെ പലതവണ ആത്മഹത്യ ശ്രമം നടത്തിയിരുന്നു അദ്ദേഹം. ഞാൻ പരിചയപ്പെടുമ്പോൾ ആത്മഹത്യ ശ്രമത്തിനൊടുവിൽ കൈ തുന്നിക്കൂട്ടിയ നിലയിലായിരുന്നു. ചെറിയൊരു കാര്യം പോലും പ്രവോക് ചെയ്യുന്ന ക്യാരക്ടറാണ് ജോഗിയുടേത്.  എന്നേയും കുടുംബത്തേയും വളരെ അധികം വേദനിപ്പിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. വ്യാജ പ്രചാരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു. ജീവിതത്തിനെ മാനേജ് ചെയ്യാൻ പഠിച്ചു എന്നതാണ് പോയ കാലത്ത് ഞാൻ ആർജിച്ചെടുത്ത വലിയ പാഠം.’– ജിജി പറയുന്നു.  

ഇപ്പോൾ, ‘സാപ്പിയൻ ലിറ്ററേച്ചർ’ എന്ന പുസ്തക പ്രസാധന സംരംഭത്തിന്റെയും ‘സ്വാസ്ഥ്യ’ എന്ന കൗൺസിലിങ് ആൻഡ് സൈക്കോ തെറാപ്പി സെന്ററിന്റെയും ജിജീസ് ബൊട്ടാണിക്കൽ എന്ന ഹെർബൽ പ്രൊഡക്ട് സംരംഭത്തിന്റെയും അമരക്കാരിയാണ് ജിജി. ഈ നേട്ടങ്ങളിലേക്ക് അവർ താണ്ടിയ ദൂരം പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും അതിജീവനത്തിന്റെയും 13വർഷങ്ങളാണ്. തന്റെ അതിജീവന യാത്രയെക്കുറിച്ച് ജിജി ‘വനിത ഓൺലൈനോട്’ മനസ്സ് തുറക്കുന്നു, വിഡിയോ അഭിമുഖത്തിൽ... വിഡിയോ കാണാം –

ADVERTISEMENT
ADVERTISEMENT
ADVERTISEMENT