ADVERTISEMENT

നിച്ചത് കേരളത്തിന്റെ രണ്ടറ്റത്താണ്. എങ്കിലും പിന്നീടു സുഹൃത്തുക്കളാകും എന്ന ഉറപ്പോടെയാണ് വിനീത് ശ്രീനിവാസനെയും വിശാഖ് സുബ്രഹ്മണ്യത്തിനെയും ഭൂമിയിലേക്ക് അയച്ചതെന്നു തോന്നും. രണ്ടുപേരുടെ യാത്രയ്ക്കും അത്ര സമാനതകൾ ഉണ്ട്.

ADVERTISEMENT

കണ്ണൂർ പൂക്കോടുള്ള വീട്ടിലിരുന്നു ശ്രീനിവാസൻ സുഹൃത്തുക്കളോടു പറയുന്ന കഥകൾ കേട്ടാണു വിനീത് വ ളർന്നത്. തിരക്കഥയെഴുത്തിന്റെ കെട്ടഴിക്കാൻ അച്ഛൻ സിഗരറ്റ് വലിച്ചു സമ്മർദം ഊതിവിടുന്നതു കാണുമ്പോൾ ഇതത്ര എളുപ്പമുള്ള ജോലിയല്ലെന്ന് അന്നേ തിരിച്ചറിഞ്ഞതാണ്.

Vineethvisakh2
അജു വർഗീസ്, വിശാഖ്, വിനീത്, ധ്യാൻ, കേരള ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്

ഒരു കാലത്തു മലയാള സിനിമയെ കൈ പിടിച്ചു നയിച്ച പ്രൊഡക്‌ഷൻ ഹൗസ് മെരിലാൻഡ്, വിശാഖിന്റെ മുത്തച്ഛൻ പി. സുബ്രഹ്മണ്യത്തിന്റെതാണ്. വിശാഖിന്റെ കുടുംബം സിനിമയെ മാറ്റി നിർത്തിയില്ല. ഹിറ്റ് സിനിമകൾ കാണാൻ ജനം പൂരപ്പറമ്പാക്കിമാറ്റിയ തിരുവനന്തപുരത്തെ ശ്രീകുമാർ തിയറ്ററിന്റെയും ശ്രീവിശാഖ് തിയറ്ററിന്റെയും ന്യൂ തിയറ്ററിന്റെയും മാനേജിങ് ഡയറക്ടറായിരുന്നു വിശാഖിന്റെ അച്ഛന്റെ എസ്. മുരുകൻ. ഹിറ്റ് സിനിമകളെ അച്ഛൻ ബുദ്ധിപൂർവം തിയറ്ററിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നതു കണ്ട കുട്ടിക്കാലം.

ADVERTISEMENT

വിശാഖ് മാർ ബസേലിയസ് എൻജിനീയറിങ് കോളജി ൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ വിനീത് അവിടെ വേൽമുരുകാ ഹരോ ഹര പാടി ക്യാംപസിനെ തുള്ളിക്കാനെത്തിയിരുന്നു. അന്നു വിനീതിനെ നോക്കി വിശാഖും കൈ വീശിക്കാണിച്ചു. വിനീതും വിശാഖും മെക്കാനിക്കൽ എൻജിനീയറിങ് ആണ് പഠിച്ചതെങ്കിലും പിന്നീട് സിനിമയുടെ ‘മെക്കാനിസം’ അറിയാനായി ഇറങ്ങിത്തിരിച്ചു. വിനീത് മലർവാടിയിലൂടെ സംവിധായകനായപ്പോൾ വിശാഖ് അച്ഛനൊപ്പം തിയറ്റര്‍ ബിസിനസിന്റെ ആദ്യാക്ഷരങ്ങൾ‌ പഠിച്ചു.

ഒടുവിൽ ആ ദിവസം വന്നു. വിനീതിന്റെ രണ്ടാമത്തെ സിനിമ തട്ടത്തിൻമറയത്തിന്റെ നൂറ്റി ഇരുപത്തഞ്ചാം ദിവസം ശ്രീവിശാഖിൽ ആഘോഷിക്കുന്നു. അതിന്റെ ഭാഗമായി തിയറ്ററിലെത്തിയ വിനീതിന് ഒരുഗ്രൻ ‘ഷേയ്ക്ക്ഹാന്റ്’ വിശാഖ് കൊടുത്തു. ആ ‘കരം’ പിടിച്ചതു സംവിധായകനും നിർമാതാവും കൂടിയാണെന്നു പിന്നീട് കാലം തെളിയിച്ചു.

ADVERTISEMENT

ഹൃദയം, വർഷങ്ങൾക്കു ശേഷം എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമാതാവ് വിശാഖ് ആണ്. സംവിധാനം വിനീതും. ആ കൂട്ടുകെട്ടിൽ അടുത്ത സിനിമയുമെത്തി - കരം.

സിനിമ ‘കണ്ടു’ വളർന്നവരാണ് രണ്ടു പേരും. വീട്ടിലെ അനുഭ വങ്ങൾ ഈ യാത്രയിൽ സഹായിക്കുന്നില്ലേ?

വിനീത്- അച്ഛനോടു ഞാൻ ചോദിച്ചിട്ടുണ്ട്, ‘‘സിനിമ വിജയിക്കുന്ന സമയത്ത് സന്തോഷം ഉണ്ടാവാറില്ലേ?’’എന്റെ ചോദ്യം കേട്ട് ഒരു സിഗരറ്റിന് തീ കൊളുത്തിക്കൊണ്ടു മറുപടി വന്നു. ‘‘വളരെ കുറച്ചു സമയത്തേക്കു മാത്രം. ആ സിനിമ ഒാടിക്കൊണ്ടിരിക്കുമ്പോൾ അടുത്ത സിനിമയുടെ ജോലിയിലല്ലേ? സന്തോഷത്തിനിടയിലും മനസ്സിൽ ഒാടുന്നത് അടുത്ത സിനിമയുടെ സീനുകളാണ്.’’

അച്ഛൻ പറഞ്ഞത് ഇന്നു മനസ്സിലാകുന്നുണ്ട്. നമുക്കു സന്തോഷിക്കാൻ പറ്റില്ല. തട്ടത്തിൻമറയത്തു വരെ സിനിമ വിജയിക്കുന്നതു ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമ നന്നായി ഒാടിയാൽ ‘രക്ഷപ്പെട്ടു’ എന്ന ആശ്വാസമാണ്. ഇതു കാലം വരുത്തുന്ന മാറ്റമാണ്.

സിനിമ അത്ര എളുപ്പമുള്ള കാര്യമല്ലെന്നു ചെറുപ്പത്തിലേ മനസിലായി. അച്ഛന്‍ വലിക്കുന്ന സിഗരറ്റിന്റെ എ ണ്ണം എനിക്ക് പേടിയായിരുന്നു. സിഗരറ്റില്ലാതെ എഴുതാൻ പറ്റുന്നില്ലെങ്കിൽ അച്ഛന് അഭിനയിച്ചാൽ മാത്രം പോരെ എന്നു തോന്നിയിട്ടുണ്ട്. പക്ഷേ, അതും ഇന്നു മനസ്സിലാവും. സംവിധാനം ചെയ്യുന്ന ടെൻഷൻ ഒഴിവാക്കാൻ അഭിനയിച്ചാൽ മാത്രം മതിയെന്ന് എനിക്കു തീരുമാനിക്കാൻ പറ്റില്ല.രണ്ടു തരം സംതൃപ്തിയാണ്.

വിശാഖ്- മെരിലാൻഡ് പ്രൗഢിയോടെ മുന്നോട്ടുകൊണ്ടുപോവാൻ മുത്തച്ഛൻ സഹിച്ചതെല്ലാം അച്ഛൻ പറയുമ്പോൾ എനിക്കൊരു കഥപോലെയാണു തോന്നിയത്. പിന്നീട് അച്ഛൻ തിയറ്ററിലേക്ക് സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ തന്ത്രം എന്നെ അദ്ഭുതപ്പെടുത്തി. ഇന്നത്തെ പോലെ ഒരുപാടു സ്ക്രീനിൽ റിലീസ് ഇല്ല. ഉത്സവ സീസണിലൊക്കെ സിനിമ തിരഞ്ഞെടുക്കുന്നതിലെ ബുദ്ധിയാണ് മൊത്തം കാര്യങ്ങൾ തീരുമാനിക്കുന്നത്.

ഒരുപാട് ലാലേട്ടൻ പടങ്ങൾ കളിച്ച തിയറ്ററാണു ശ്രീകുമാർ. ഒരു ജനുവരിയിൽ നരസിംഹം റിലീസ് ചെയ്തു. 175 ദിവസം ഒാടി. സിനിമ ഹിറ്റായാൽ അതേ താരത്തിന്റെ സിനിമ എടുക്കാനുള്ള തോന്നൽ ഉണ്ടാവുമല്ലോ.പക്ഷേ, ആ ഒാണത്തിന് ശ്രീകുമാറിൽ കളിച്ചത് വല്യേട്ടനാണ്. അതും ഹിറ്റ്. ക്രിസ്മസിന് തെങ്കാശിപ്പട്ടണം. അതും നൂറു ദിവസം ഒാടി. ഹിറ്റ് ആകുമെന്ന് മുൻകൂട്ടി കണ്ട് ഒരേ വർഷം മൂന്നു താരങ്ങളുടെ സിനിമകൾ തിരഞ്ഞെടുക്കുക അത്ര എളുപ്പമല്ല.

പിന്നീട് ശ്രീവിശാഖിൽ ചാർട്ട് ചെയ്യാനുള്ള ചുമതല അച്ഛൻ എന്നെ ഏൽപ്പിച്ചു. ന്യൂജെൻ തരംഗം തുടങ്ങുന്ന സമയം. ഞാനതിനു കൈകൊടുത്തു. സാൾട്ട് ആന്റ് പെപ്പർ, ചാപ്പാക്കുരിശ്, ഡയമണ്ട് നെക്‌ലേസ്. ഇതൊക്കെ ഞാൻ തിരഞ്ഞെടുത്തു. അതെല്ലാം വിജയമായി. കണക്കൂ കൂട്ടലിനപ്പുറം സിനിമയിൽ ഭാഗ്യത്തിനും ദൈവാധീനത്തിനും സ്ഥാനമുണ്ട്. എങ്ങനെ പ്ലാൻ ചെയ്താലും എഴുതി വ ച്ചിരിക്കുന്ന കാര്യമുണ്ട്. സിനിമയിൽ അതേ നടക്കൂ.

സൗഹൃദമാണ് രണ്ടുപേരുടെയും ഊർജം. അപരിചിതർക്കൊപ്പമുള്ള സിനിമ കംഫർടബിളല്ലേ?

വിനീത്- സുഹൃത്തുക്കൾക്കൊപ്പമുള്ള സിനിമ കുറച്ചുകൂടി എളുപ്പം സംഭവിക്കും എന്നൊരു തോന്നലുണ്ട്. ഒരുദാഹരണം പറയാം. വർഷങ്ങൾ‌ക്കു ശേഷം സിനിമയില്‍ നിവിൻ പോളി ആ കഥാപാത്രം എന്നെ വിശ്വസിച്ചു മാത്രം ചെയ്തതാണ്. ഞാൻ ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ ഒരു ഘട്ടം കഴിഞ്ഞാൽ ആ സിനിമ ‘നിതിൻ മോളി’ കൊണ്ടു പോവും.

റിലീസ് ദിവസം നിവിൻ കേരളത്തിനു പുറത്തെവിടെയോ റേഞ്ചില്ലാത്ത സ്ഥലത്തായിരുന്നു. എന്താണു സംഭ വിക്കുന്നതെന്ന് നിവിന് ആദ്യം മനസ്സിലായില്ല. ആകെ നാ ലു ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആളുകൾ വിളിക്കുന്നു. തിയറ്ററിലെ ആരവങ്ങൾ വാട്സാപ്പിൽ ഒാഡിയോ മെസേജ് ആയി അയച്ചു കൊടുക്കുന്നു. അന്ന് രാത്രി അവൻ എനിക്ക് ഒരു മെസേജ് അയച്ചു ‘ഏറെനാൾക്കു ശേഷം ഇന്നു ഞാൻ സമാധാനമായി ഉറങ്ങാൻ പോവുന്നു...’എനിക്കതു വല്ലാതെ ഫീൽ ചെയ്തു.

സിനിമയ്ക്കു വേണ്ടി മാത്രമല്ല സൗഹൃദങ്ങൾ. ആസിഫ് അലിയും ഞാനും നല്ല സുഹൃത്തുക്കളാണ്. പക്ഷേ ആ സിഫിനെ കേന്ദ്രകഥാപാത്രമാക്കി ഞാൻ ഇതുവരെ സിനിമ സംവിധാനം ചെയ്തിട്ടില്ല. അമലേട്ടൻ, അൻവർ ഇക്ക ഇവരൊക്കെ ആ സൗഹൃദക്കൂട്ടത്തിലുണ്ട്. ആവേശവും വർ‌ഷങ്ങൾക്കു ശേഷവും ഒന്നിച്ചാണ് റിലീസ് ചെയതത്. അൻവർ ഇക്ക പറഞ്ഞു ‘എപ്പോഴാണ് ഒാൺലൈൻ ബുക്കിങ് തുടങ്ങുന്നതെന്നു പറഞ്ഞാൽ‌ മതി. ഞാൻ നേരത്തെ ഒാപ്പൺ ചെയ്യുന്നില്ല.’ പോസ്റ്ററുകളും ടീസറുകളുമെല്ലാം പരസ്പരം ഷെയർ ചെയ്തു. ഇതൊരു മത്സരമല്ല സീസണിലെ ഒാട്ടം ആണ് ഒാടിക്കൊണ്ടിരിക്കുന്നതെന്നു മനസ്സിലാക്കുന്ന കുറച്ചാളുകളുണ്ട്. അതു വലിയ ആശ്വാസമാണ്

വിശാഖ്- സിനിമയിലെ സൗഹൃദത്തിന്റെ മൂല്യം അച്ഛനിൽ നിന്നാണ് പഠിച്ചത്. ശ്രീകുമാർ തിയറ്ററിൽ അച്ഛനും പ്രിയനങ്കിളും ലാൽചേട്ടനും മണിയൻപിള്ള രാജുചേട്ടനും ഉള്ള ഫോട്ടോയുണ്ട്. സിനിമയിലൂടെ വളർന്ന സൗഹൃദമാണത്. അച്ഛന്റെ കല്യാണത്തിനാണു ലാല്‍ ചേട്ടനും സുചിത്രചേച്ചിയും ആദ്യമായി കാണുന്നത്. അന്നാണ് ചേച്ചി കല്യാണം കഴിക്കുന്നെങ്കിൽ ലാൽ ചേട്ടനെ മാത്രമേയുള്ളൂ എന്നു തീരുമാനമെടുത്തത് എന്നു കേട്ടിട്ടുണ്ട്. അതിന്റെയൊക്കെ തുടർച്ചയാണു ഞങ്ങളും.

മലർവാടി സംവിധാനം ചെയ്തിട്ട് 15 വർഷം. ലവ് ആക്ഷൻ ഡ്രാ മ വന്നിട്ട് 5 വർഷം. കാലം പറക്കുകയാണല്ലേ...

വിനീത്- ആദ്യം മനസ്സിലേക്കു വരുന്നത് ജഗതി ശ്രീകുമാർ അങ്കിളിന്റെ മുഖമാണ്. ആ മുഖത്താണ് ആദ്യ സിനിമയുെട ആദ്യ ഷോട്ടിനായി ക്യാമറ വച്ചത്. ഡേറ്റ് ചോദിച്ച് ഒരു താരത്തിനെ കാണാൻ പോവുന്നതും അദ്ദേഹത്തെയാണ്. ലൊക്കേഷനിൽ വരുമ്പോൾ അമ്പിളിച്ചേട്ടനെന്നും അല്ലാത്തപ്പോൾ ജഗതിയങ്കിൾ എന്നുമാണു വിളിച്ചു ശീലിച്ചത്.

വിശാഖ്- ലവ് ആക്ഷൻ ‍‍ഡ്രാമ ഷൂട്ട് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി ലവ്നേക്കാൾ കൂടുതൽ ആക്‌ഷ ൻ വേണ്ട സിനിമയാണ്. അവസാന ഘട്ടമെത്തിയപ്പോൾ ബജറ്റ് പ്രശ്നങ്ങൾ വന്നു. ധ്യാൻ അപ്പോൾ ഒരുപദേശം തന്നു പൈസ എവിടെ കണ്ടാലും എടുത്തോളണം.

ഷൂട്ട് പത്തു ദിവസം കൂടിയുണ്ട്. ഞാനും അജുവും ഒക്കെ ഫൈവ്സ്റ്റാർ ഹോട്ടലിൽ നിന്നു ടു സ്റ്റാറിലേക്കു മാറാൻ തീരുമാനിച്ചു.അന്നാണു ശ്രീനിയങ്കിളും ആന്റിയും ലൊക്കേഷനിലേക്ക് എത്തിയത്. അങ്കിളിനെ പോയി ക ണ്ടു. ആദ്യ ചോദ്യം ‘‘പൈസയ്ക്ക് വല്ല ആവശ്യവുമുണ്ടോ?’’ പെട്ടെന്ന് മനസ്സിൽ ധ്യാനിന്റെ ശബ്ദം മുഴങ്ങി.

ചില സൂചനകൾ നൽകിയപ്പോൾ അദ്ദേഹം പറഞ്ഞു ‘‘കുറച്ചു പണം ട്രാൻസ്ഫർ ചെയ്യാം. പക്ഷേ എന്റെ പണമാണെന്ന് ആരും അറിയരുത്. ഇതു നമ്മൾ തമ്മിലുള്ള ഡീൽ ആണ്.’’ ബാക്കി ദിവസത്തെ ഷൂട്ട് നടന്നത് അച്ഛന്റെ പ ണം കൊണ്ടാണെന്നു ധ്യാൻ അറിഞ്ഞില്ല. റിലീസ് കഴിഞ്ഞ് പണം തിരികെ നൽകാൻ എത്തിയപ്പോൾ മാത്രമാണു മനസ്സിലായത്. ‘നീ എന്റെ അച്ഛന്റെ പണം തന്നെ വാങ്ങിയോ’ എന്നു ധ്യാൻ ചോദിക്കുമെന്നു പ്രതീക്ഷിച്ചു.

‘കര’ത്തിന് കൈകൊടുത്തത് എങ്ങനെയാണ്?

വിനീത്- ‘വർഷങ്ങൾക്കു ശേഷം’ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് നോബിളിന്റെ (നടനും തിരക്കഥാകൃത്തും നിർമാതാവുമായ നോബിൾ ബാബു തോമസ്) തിരക്കഥ കേൾക്കുന്നത്. നോബിൾ എനിക്കും അജുവിനും (അജു വർഗീസ്) ഒപ്പം ക്യാംപസിലുണ്ടായിരുന്നു. അന്നുതൊട്ടേയുള്ള സൗഹൃദം സിനിമയിലൂടെ വളർന്നു. ഞാന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യത്തിന്റെ പ്രൊഡ്യൂസറായിരുന്നു നോബിൾ.

ത്രില്ലർ മൂഡുള്ള തിരക്കഥയായിരുന്നു നോബിൾ പറഞ്ഞത്. തിരയ്ക്ക് ശേഷം ആ ഴോണറിലുള്ള സിനിമ ഞാൻ ചെയ്തിട്ടില്ല. സംവിധാനം ചെയ്താലോ എന്നു തോന്നി. അപ്പോൾ വർഷങ്ങൾ‌ക്കു ശേഷത്തിന്റെ പ്രീപ്രൊഡക്‌ ഷൻ തുടങ്ങിയിട്ടേയുള്ളൂ. ചുരുങ്ങിയത് ഒരു വർഷം കഴിയും. കാത്തിരിക്കാമെന്നു നോബിളും ഈ സിനിമ നിർമിക്കാം എന്നു വിശാഖും പറഞ്ഞു. അങ്ങനെ ഈ സിനിമയും സൗഹൃദത്തിന്റെ തണലിൽ വളർന്നതാണ്.

കേരള ബ്ലാസ്റ്റേഴ്സ് മുൻപരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കരത്തില്‍ തോക്ക് എടുക്കുന്നുണ്ടല്ലോ?

വിനീത്- അദ്ദേഹം ഈ സിനിമയിലേക്ക് എത്തിയതിൽ വ ലിയൊരു ദൈവാധീനം ഉണ്ട്. മലയാളികൾ എല്ലാം ഇഷ്ടപ്പെടുന്ന ഒരു വിദേശമുഖം ഞങ്ങൾ അന്വേഷിക്കുകയായിരുന്നു. ആനവാൽമോതിരത്തിലും സീസണിലുമൊക്കെ അഭിനയിച്ച ഗവിൻ പക്കാർഡിനെ പോലെ മനസ്സിൽ പതിയുന്ന മുഖം വേണം. അപ്പോഴാണ് നോബിളിന്റെ അനുജൻ കോച്ചിനെക്കുറിച്ചു പറയുന്നത്. ബ്ലാസ്റ്റേഴ്സിൽ നിന്നുപോയെങ്കിലും മലയാളികൾക്ക് അദ്ദേഹത്തെ ഇഷ്ടമാണ്.

കോച്ച് ആയതുകൊണ്ടൊക്കെ സഭാകമ്പമൊന്നുമുണ്ടാവില്ലെങ്കിലും ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ എങ്ങനെയെന്ന കാര്യത്തിൽ ടെൻഷനുണ്ടായിരുന്നു. അദ്ദേഹം ഒഡീഷന് വരാം എന്നു സമ്മതിച്ചു. ആ വിഡിയോ കണ്ട് ടീമിലെ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു- ഗംഭീരം.

ധ്യാനിന്റെയും വിനീതിന്റെയും സിനിമകൾ നിർമിച്ചിട്ടുണ്ട്. ര ണ്ടുപേരും തമ്മിലുള്ള വ്യത്യാസം എന്താണ്?

വിശാഖ്- രണ്ടു പേരും ക്രിയേറ്റീവ് ആണ്. ധ്യാൻ സ്ട്രസ്ഫ്രീ ആയി അവസാന മിനിട്ടിൽ കാര്യങ്ങൾ തീർക്കും.സ്ക്രിപ്റ്റിലില്ലാത്ത കാര്യമൊക്കെ ചേർത്തു സീനിൽ കൂട്ടിച്ചേർക്കലുകൾ നടത്തും. പെട്ടെന്നുണ്ടാവുന്ന തമാശകളൊക്കെ ലൊക്കേഷനിൽ വച്ച് തിരക്കഥയിൽ ചേർക്കും. വിനീത് അവസാന തിരുത്തും വരുത്തി ലോക്ക് ചെയ്ത സ്ക്രിപ്റ്റ് വച്ചാണ് ഷൂട്ട് ചെയ്യുന്നത് കൂടുതൽ കൂട്ടിച്ചേർക്കലുകൾ പിന്നീട് നടത്താറില്ല.

അടികപ്യാെര കൂട്ടമണി എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ലവ് ആക്ഷൻ ഡ്രാമയുടെ കഥ ആദ്യമായി കേട്ടത്. നിവിൻ നായകൻ, നയൻതാര നായിക. സംവിധാനം ധ്യാൻ നിർമാതാവിനെ കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ലല്ലോ. പ്രൊഡ്യൂസറാകാൻ സാധ്യതയുള്ള കുറേ പേരുകൾ ഞാൻ പറഞ്ഞു. ധ്യാൻ എല്ലാത്തിനും തലയാട്ടി.

കുറച്ചു ദിവസം കഴിഞ്ഞ് കൊച്ചിയിൽ പോയപ്പോൾ ധ്യാനിനേയും അജുവിനെയും കാണാൻ പോയി. അവിടെ വച്ചു രണ്ടു കൈയും എന്റെ തോളിൽ‌ വച്ചു ധ്യാൻ പറഞ്ഞു ‘അളിയാ നീയാണു നിർ‌മാതാവ്.’ ഞാൻ ഞെട്ടി. അപ്പോൾ ഒരു സിനിമ നിർമിക്കാനുള്ള സാമ്പത്തിക സ്ഥിതി എനിക്കില്ല. പിന്നെ ആശ്വസിച്ചു എല്ലാം അറിയുന്ന ധ്യാൻ ഒപ്പമുണ്ടല്ലോ.അതുമല്ലെങ്കിൽ അജുവർഗിസ് ഉണ്ടല്ലോ. ഞാനെടുത്തു ചാടി. പിന്നെയാണ് തിരിച്ചറിഞ്ഞത് അവരുടെ മനസ്സിൽ ഞാന്‍ ഉണ്ടല്ലോ എന്നതായിരുന്നു ധൈര്യം . അങ്ങനെയാണ് എന്നെ തിരഞ്ഞെടുത്തത്.

ആദ്യ സിനിമയിലെ അനുഭവപരിചയം വലുതായിരുന്നു. അന്ന് ധ്യാൻ എന്നെ കൂടെനിർത്തിയിരുന്നില്ലെങ്കിൽ ഹൃദയം നിർമിക്കാൻ പറ്റില്ലായിരുന്നു. കരം പോലും ആ സിനിമയുടെ അനുഭവം മുന്നിലുള്ളതുകൊണ്ട് എളുപ്പമായി.

കുടുംബങ്ങളിലേക്കും ഈ സൗഹൃദം തുടരുന്നില്ലേ?

വിനീത്- കുടുംബങ്ങൾ പരസ്പരം കാണാറുണ്ട്. ദിവ്യ ചെന്നൈയിലുണ്ട്. മോൻ വിഹാന് എട്ടു വയസ്സ്, മോൾ ഷനായയ്ക്ക് ആറുവയസ്സ്. ഞാനും വിശാഖുമൊക്കെ സിനിമയിലുള്ളവരുടെ െടൻഷനും സ്ട്രസും കണ്ടറിഞ്ഞവരാണ്. പക്ഷേ, ദിവ്യയായാലും വിശാഖിന്റെ ഭാര്യ അദ്ദ്വൈത ആയാലും സിനിമയ്ക്കു പുറത്തു നിന്നു വന്നവരാണ്. അ വർക്കും സിനിമയുണ്ടാക്കുന്ന ടെൻഷൻ പകർന്നുകൊടുക്കേണ്ടി വരുന്നുണ്ടല്ലോ എന്ന കുറ്റബോധം തോന്നാറുണ്ട്.

വിശാഖ്- മൂത്ത സഹോദരിയെ പോലെയാണ് എനിക്കു ദിവ്യ. ചിലപ്പോള്‍ വഴക്കൊക്കെ പറയും. അദ്ദ്വൈതയായാലും ദിവ്യയായാലും സിനിമയ്ക്കൊപ്പം ഞങ്ങളെ മനസ്സിലാക്കി നിൽക്കുന്നു എന്നതു വലിയ കാര്യമാണ്.

അദ്ദ്വൈതയുടെ ഹോട്ടലിലിരുന്നാണു നമ്മൾ സംസാരിക്കുന്നത്. (എസ്എഫ്എസ് ഹോംസ് ഹോസ്പിറ്റാലിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് അദ്ദ്വൈത). ബിസിനസ് കുടുംബമാണ് അദ്വൈതയുടെത്. സിനിമ ഇഷ്ടമുള്ള ആളുമാണ്. എനിക്കായാലും ധ്യാനിനായാലും കടുത്തവെല്ലുവിളി വിനീതിന്റെ സോഫ്റ്റ് സ്വഭാവമാണ്. അത് നാച്ചുറലായി കിട്ടിയതാണ്. അതുകൊണ്ടു തന്നെ അതിലൊരു മാറ്റവും ഉണ്ടാകാൻ പോവുന്നില്ല. ഗുഡ് ഫ്രണ്ട്,ഗുഡ‍് ബ്രദർ‌,വെരിഗുഡ് ഹസ്ബന്റ് ഇതൊക്കെയാണ് വിനീത്.

നല്ല സുഹൃത്തുക്കളെ കിട്ടണം എന്നു പ്രാർഥിക്കാറുണ്ടോ?

വിനീത്- ഒപ്പമുള്ള സൗഹൃദങ്ങൾ എന്നും നിലനിൽക്കണം എന്നാണ് പ്രാർഥന. പുതിയത് കിട്ടിയില്ലെങ്കിലും സാരമില്ല.

English Summary:

The article explores the friendship and collaboration between Vineeth Sreenivasan and Visakh Subramaniam in the Malayalam film industry. Focusing on their journey from childhood acquaintances to successful director-producer duo, the piece highlights how their shared experiences and mutual support have shaped their careers.

ADVERTISEMENT