‘അഭിനയം ജസ്റ്റ് കിഡ്ഡിങ് അല്ല’: പ്രേമലുവിലെ ആദി രാജമൗലിയുടെ ഫേവറിറ്റ് ആയതിന്റെ രഹസ്യം ഇതാ Rajamouli's Favorite: Shyam Mohan's Impact
Mail This Article
ജസ്റ്റ് കിഡ്ഡിങ് എന്ന ഒറ്റ ഹുക്ക് ഡയലോഗിലൂടെ മലയാളത്തിന്റെ ഹൃദയത്തിലേക്കു ‘കൊളുത്തി’ക്കയറിയ നടനാണു ശ്യാം മോഹൻ. കുറച്ചു തള്ളും ഇത്തിരി കുന്നായ്മയുമുണ്ടെങ്കിലും ‘പ്രേമലു’വിലെ ആദിയെ മലയാളി സിനിമാ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പ്രേമലു സക്സസ് സെലിബ്രേഷന് ശ്യാമിന്റെ തോളിൽ തട്ടി സൂപ്പർ സംവിധായകൻ രാജമൗലി പറഞ്ഞു, ‘ആദിയാണ് എന്റെ ഫേവറിറ്റ്...’
അഭിനയവും സിനിമയുമെല്ലാം രക്തത്തിൽ അലിഞ്ഞുചേർന്ന ശ്യാമിന്റെ ഫ്ലാഷ്ബാക്കിൽ സിനിമാക്കഥ പോലെ ട്വിസ്റ്റുകളുണ്ട്. ‘‘അഭിനയിക്കുന്നത് എങ്ങനെയെന്ന് അറിയാത്ത പ്രായത്തിൽ ‘കിലുക്കം’ സിനിമയിൽ ബാലതാരമായി ‘തല കാണിച്ചു’. അമ്മയുടെ നാടകങ്ങൾ സ്റ്റേജിന്റെ ഒരു വശത്തുനിന്നു കണ്ടുവളർന്ന കുട്ടിക്കാലമാണു മനസ്സിൽ അഭിനയമോഹം നിറച്ചത്. അന്നു സ്വപ്നം കണ്ടതൊക്കെ ഇപ്പോൾ നേടുമ്പോൾ ആ സന്തോഷത്തിൽ പങ്കുചേരാൻ അച്ഛനും അമ്മയും ഒപ്പമില്ലാത്തതിന്റെ വിഷമമുണ്ട്...
അമ്മ നിമ്മി അറിയപ്പെടുന്ന ഡ്രാമ ആർട്ടിസ്റ്റായിരുന്നു. അച്ഛൻ മോഹൻ കുമാർ നാടകസമിതി മാനേജരും. മിക്കവാറും നാടക സെറ്റിലാകും ഞാൻ. സ്റ്റേജിന്റെ സൈഡിലിരുന്ന് നാടകം കാണുന്നതാണു ഹരം. ദൂരദർശനിലെ സീരിയലുകളിലും ആ സമയത്ത് അമ്മ അഭിനയിച്ചിരുന്നു. ആ ഗമയിലാണു ഞാൻ സ്കൂളിലേക്കു പോകുക. നാടകവും സീരിയലും കണ്ടു ശീലിച്ച കുട്ടിക്കാലം തന്നെയാണ് അഭിനയത്തിന്റെ ആദ്യ പാഠശാല.
പക്ഷേ, അത് അധികകാലം നീണ്ടില്ല. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്, ഹൃദയ സംബന്ധമായ അസുഖമായിരുന്നു. പ്ലസ്ടുവിനു പഠിക്കുമ്പോൾ അമ്മയും പോയി....’’
ബാങ്കുജോലി വിട്ട് അഭിനയത്തിലേക്കിറങ്ങിയ ശ്യാമിന്റെ ജീവിതത്തിലും സിനിമാക്കഥ പോല അനുഭവങ്ങളുടെ നീണ്ട നിരയുണ്ട്. അവ വായിക്കാം, പുതിയ ലക്കം (നവംബർ 8– 21) വനിതയിൽ.
